പുതിയ സര്‍ക്കാര്‍ നിയമവും സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കും ; ഹരിത ഗൃഹ പദ്ധതി നടപ്പാക്കുമ്പോള്‍ 12000 പൗണ്ട് വരെ അധിക ചെലവു വരും ; എനര്‍ജി പെര്‍ഫോമന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാല്‍ വീട്ടുടമകള്‍ക്ക് ബാധ്യതയേറും

പുതിയ സര്‍ക്കാര്‍ നിയമവും സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കും ; ഹരിത ഗൃഹ  പദ്ധതി നടപ്പാക്കുമ്പോള്‍ 12000 പൗണ്ട് വരെ അധിക ചെലവു വരും ; എനര്‍ജി പെര്‍ഫോമന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാല്‍ വീട്ടുടമകള്‍ക്ക് ബാധ്യതയേറും
കാലാവസ്ഥാ വ്യതിയാനം എന്നത് ലോകത്തെ മുഴുവന്‍ ബാധിക്കുന്ന കാര്യമാണ്. അടിയന്തരമായി ഇടപെടേണ്ട വിഷയവുമാണ്. എന്നാല്‍ കോവിഡ് പ്രതിസന്ധിയില്‍ വലഞ്ഞ ജനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കേ ബോറിസിന്റെ ഹരിത ഗൃഹ പദ്ധതി വലിയ വെല്ലുവിളിയാകും. 30 മില്യണ്‍ വീടുകള്‍ക്കാണ് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ മാറ്റങ്ങള്‍ വരുത്തേണ്ടിവരിക.

ഇംഗ്ലണ്ടിലേയും വെയില്‍സിലേയും 20 മില്യണ്‍ കുടുംബങ്ങള്‍ക്ക് അടിയന്തര നടപടികള്‍ ആവശ്യമായിവരും. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴുള്ള ഈ ചെലവ് പലര്‍ക്കും ബുദ്ധിമുട്ടാകും.


ബോറിസിന്റെ നിയമം ബാധിക്കുക പഴയ വീടുകളേയാകും. ബ്രിട്ടനില്‍ പുറന്തള്ളുന്ന കാര്‍ബണിന്റെ അഞ്ചിലൊന്നു വരുന്നത് വീടുകളില്‍ നിന്നാണ്. അതിനാല്‍ കൂടുതല്‍ ഹരിത സൗഹാര്‍ദ്ദ ഗൃഹങ്ങള്‍ ഉണ്ടാകേണ്ടത് 2050 ഓടെ കാര്‍ബണ്‍ രഹിത ബ്രിട്ടനെന്ന സ്വപ്നം യാഥാര്‍ത്ഥമാക്കാന്‍ ആവശ്യമാണ്. എന്നാല്‍ പഴയ വീടുകളിലെ പുതിയ നിബന്ധനകള്‍ നടപ്പാക്കാനുള്ള പണികള്‍ വെല്ലുവിളി തന്നെയാണ്.

മെച്ചമായ ഇന്‍സുലേഷനും ഊര്‍ജ്ജ ക്ഷമതയുള്ള ബോയിലറുകളും ഉപയോഗിക്കാന്‍ വീട്ടുടമസ്ഥര്‍ നിര്‍ബന്ധിതരാകും. ആയിരക്കണക്കിന് പൗണ്ടാണ് ഇതിന് ചെലവ് വരിക. ബ്രിട്ടനിലെ ഓരോ കെട്ടിടത്തിനും എനര്‍ജി പെര്‍ഫോമന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാല്‍ കെട്ടിടങ്ങളെ ഊര്‍ജ്ജക്ഷമതയ്ക്ക് അനുസരിച്ച് എ മുതല്‍ ജി വരെ തരം തിരിക്കും. ഊര്‍ജ്ജക്ഷമതയുള്ളവ എ വിഭാഗത്തിലുള്ളവയായിരിക്കും. വീടു വില്‍ക്കാനോ വാടകയ്ക്ക് നല്‍കാനോ വീട്ടുടമസ്ഥര്‍ വീടുകള്‍ക്ക് ഇപിസി വാങ്ങണം. പത്തുവര്‍ഷത്തേക്കായിരിക്കും സാധ്യത. എല്ലാ വീടുകള്‍ക്കും 2035 ആകുമ്പോഴേക്കും കുറഞ്ഞത് സി റേറ്റിങ് എങ്കിലും വേണം. ബ്രിട്ടനില്‍ ആകെയുള്ള 29 മില്യണ്‍ വീടുകളില്‍ 19 മില്യണിലധികം വീടുകള്‍ സിയ്ക്ക് താഴെയാണ്. സിയിലേക്കെത്താന്‍ ആറായിരം പൗണ്ടിലേറെ ചെലവു വരും. സാധാരണക്കാരെ സംബന്ധിച്ച് ചെലവു വര്‍ദ്ധിക്കുന്നത് ഈ സമയത്ത് വളരെ ബുദ്ധിമുട്ടുണ്ടാക്കും.

Other News in this category



4malayalees Recommends