USA

' കൊവിഡില്‍ അമേരിക്കയില്‍ ഒരു ലക്ഷത്തോളം പേര്‍ മരിക്കും; അതൊരു ഭയാനകമായ കാര്യമാണ്; എങ്കിലും അതാണ് വാസ്തവം'; കൊവിഡുമായി ബന്ധപ്പെട്ട് പുതിയ പ്രവചനവുമായി യു.എസ് പ്രസിഡന്റ് ട്രംപ്
കൊവിഡുമായി ബന്ധപ്പെട്ട് പുതിയ പ്രവചനവുമായി യു.എസ് പ്രസിഡന്റ് ട്രംപ്. കൊവിഡില്‍ അമേരിക്കയില്‍ ഒരു ലക്ഷത്തോളം പേര്‍ മരിക്കുമെന്നാണ് പുതിയ പ്രവചനം.കൊവിഡില്‍ 75,800 മുതല്‍ 100,000 വരെ പേരെ തങ്ങള്‍ക്ക് നഷ്ടമാകും. അതൊരു ഭയാനകമായ കാര്യമാണ്. എങ്കിലും അതാണ് വാസ്തവം. വര്‍ഷാവസാനത്തോടെ വൈറസിനെതിരെയുള്ള വാക്സിന്‍ വികസിപ്പിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ട്. വൈറസിനെക്കുറിച്ച് ജനുവരി 23 ന് തനിക്ക് മുന്നറിയിപ്പ് കിട്ടി. എന്നാല്‍ സംഗതി ഇത്ര ഗുരുതരമാകുമെന്ന് ബോദ്ധ്യപ്പെട്ടിരുന്നില്ല. ചൈനയില്‍ നിന്നുള്ള വ്യോമഗതാഗതം അവസാനിപ്പിക്കാന്‍ താന്‍ അന്നു തന്നെ തീരുമാനമെടുത്തെന്നും ട്രംപ് പറയുന്നു.വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാനിലെ പരീക്ഷണ ശാലയാണെന്ന് ട്രംപ് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇതിന് തെളിവുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. ആരോപണത്തെ മറികടക്കാന്‍ ചൈനയാകട്ടെ പല നമ്പരുകളും

More »

യുഎസില്‍ പ്രതിദിന കൊറോണ മരണത്തിലും പുതിയ രോഗികളുടെ എണ്ണത്തിലും ഇടിവ് തുടരുന്നു; ഇന്നലെ 1,672 പേര്‍ക്ക് കൊറോയാല്‍ ജീവന്‍ നഷ്ടമായതോടെ മൊത്തം മരണം 67,448; പുതിയ 29,504 കേസുകള്‍ കൂടിയായപ്പോള്‍ മൊത്തം കോവിഡുകാര്‍ 1,160,996
യുഎസില്‍ പ്രതിദിന കൊറോണ മരണത്തിലും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊറോണ രോഗികളുടെ എണ്ണത്തില്‍ വെള്ളിയാഴ്ചത്തെ പോലെ ഇന്നലെയും  കുറവുണ്ടായിരിക്കുന്നുവെന്നത് കടുത്ത ആശ്വാസമേകുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്നലെ 1,672 പുതിയ മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത് തൊട്ട് മുമ്പത്തെ ദിവസം അതായത് വെള്ളിയാഴ്ചത്തെ പ്രതിദിന കൊറോണ മരണം 1804 ഉം വ്യാഴാഴ്ചത്തെ കൊറോണ മരണമായ 2513

More »

ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്കും കുടിയേറ്റക്കാര്‍ക്കും ആശ്വാസം പകരുന്ന നടപടിയുമായി അമേരിക്കന്‍ സര്‍ക്കാര്‍; എച്ച് 1 ബി വീസ ഉടമകള്‍ക്കും ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്കും 60 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ച് അമേരിക്ക
എച്ച് 1 ബി വീസ ഉടമകള്‍ക്കും ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്കും 60 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ച് അമേരിക്ക. അസാധുവാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നോട്ടീസുകള്‍, റദ്ദാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നോട്ടീസുകള്‍, പ്രാദേശിക നിക്ഷേപ കേന്ദ്രങ്ങള്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അറിയിപ്പുകള്‍, ഫോം I-290B ഫയല്‍ ചെയ്യുന്നതിനുള്ള തീയതി എന്നിവയ്ക്കാണ് ഗ്രേസ് പിരീഡ്

More »

അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ നൊമ്പരമായി അദ്വൈത്; ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് മരിച്ചത് കോട്ടയം സൗത്ത് പാമ്പാടി സ്വദേശിയായ എട്ടുവയസുകാരന്‍; ഇന്നലെ മരണപ്പെട്ടത് വൈദികന്‍ ഉള്‍പ്പടെ മൂന്ന് മലയാളികള്‍
 യുഎസില്‍ കോവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. എട്ടുവയസ്സുകാരനും വൈദികനും ഉള്‍പ്പെടെയുള്ളവരാണു മരിച്ചത്. ന്യൂയോര്‍ക്കില്‍ മലയാളിയായ എട്ടുവയസുകാരനാണ് കോവിഡ് ബാധിച്ചു മരിച്ചത്. കോട്ടയം സൗത്ത് പാമ്പാടി സ്വദേശികളായ ദീപ - സുനീഷ് ദമ്പതികളുടെ മകന്‍ അദ്വൈതാണ് മരിച്ചത്. ദീപയയും സുനീഷ് സുകുമാരനും ന്യൂയോര്‍ക്കില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന എട്ട്

More »

ഈ ആഴ്ച അവസാനം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി സംസാരിക്കാന്‍ സാധ്യതയുണ്ട്; അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
 ഈ ആഴ്ച അവസാനം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി സംസാരിക്കാന്‍ സാധ്യതയുണ്ടെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയാമെന്നും എന്നാല്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമുള്ള പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയിരുന്നു. കിമ്മിന്റെ ആരോഗ്യ നില സംബന്ധിച്ച അഭ്യൂഹങ്ങള്‍

More »

'ഷാങ്ഹായിലെ പ്രൊഫസര്‍ വെളിപ്പെടുത്തുന്നത് വരെ അവര്‍ വൈറസിന്റെ ജനിതക ക്രമം പോലും പുറത്തു വിട്ടില്ല; ചൈന ഈ അവസ്ഥയെ തെറ്റായി കൈകാര്യം ചെയ്തു'; ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി
കൊറോണ വൈറസ് വ്യാപനം ലോകത്തെ തകിടം മറിക്കുമ്പോള്‍ ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കെയ്ലി മക്കെനാനി രംഗത്ത്. തന്റെ ആദ്യ പ്രസ് മീറ്റിലാണ് ചൈനക്കെതിരെ കെയ്ലി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ചൈന ഈ അവസ്ഥയെ തെറ്റായി കൈകാര്യം ചെയ്തുവെന്നത് രഹസ്യമല്ല. ഷാങ്ഹായിലെ പ്രൊഫസര്‍ വെളിപ്പെടുത്തുന്നത് വരെ അവര്‍ വൈറസിന്റെ ജനിതക ക്രമം പോലും പുറത്തു വിട്ടില്ല. അടുത്ത

More »

യുഎസില്‍ പ്രതിദിന കൊറോണ മരണത്തിലും പുതിയ രോഗികളുടെ എണ്ണത്തിലും ഇന്നലെ ഇടിവുണ്ടായത് ആശ്വാസമാകുന്നു; ഇന്നലെ 1804 പേര്‍ മരിച്ചതോടെ മൊത്തം മരണം 65,776; പുതിയ 32,217 കേസുകള്‍ കൂടിയായപ്പോള്‍ മൊത്തം രോഗികള്‍ 1,131,492
 യുഎസില്‍ പ്രതിദിന കൊറോണ മരണത്തിലും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊറോണ രോഗികളുടെ എണ്ണത്തിലും ഇന്നലെ കുറവുണ്ടായിരിക്കുന്നുവെന്ന് ആശ്വാസമാകുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം  ഇന്നലെ 1804 പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തൊട്ട് മുമ്പത്തെ പ്രതിദിന മരണമായ 2,175 ആയും വ്യാഴാഴ്ചത്തെ കൊറോണ മരണമായ 2513 മായും താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലത്തെ

More »

റെംഡെസിവര്‍ അമേരിക്കയെ രക്ഷിക്കുമോ? കോവിഡ് 19 രോഗികള്‍ക്ക് അടിയന്തര ഘട്ടത്തില്‍, പരീക്ഷണ ഘട്ടത്തിലുള്ള മരുന്ന് നല്‍കാന്‍ അമേരിക്കയില്‍ അനുമതി; പ്രതീക്ഷയോടെ അധികൃതര്‍; കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായകമെന്ന് ട്രംപ്
കോവിഡ് 19 രോഗികള്‍ക്ക് അടിയന്തര ഘട്ടത്തില്‍, പരീക്ഷണ ഘട്ടത്തിലുള്ള മരുന്ന് നല്‍കാന്‍ അമേരിക്കയില്‍ അനുമതി. റെംഡെസിവര്‍ എന്ന മരുന്ന്  രോഗികള്‍ക്ക് നല്‍കാനാണ് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസേ്ട്രഷന്‍ അനുമതി നല്‍കിയത്.ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ സ്റ്റീഫന്‍ ഹാഹിന്റെ സാന്നിധ്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം

More »

യുഎസില്‍ കൊറോണ മരണങ്ങള്‍ 63,972; രോഗികളുടെ എണ്ണം 1,099,275; 24 മണിക്കൂറിനിടെ മരിച്ചത് 2,175; പുതിയ രോഗികള്‍ 32,397; മരണത്തിന്റെയും രോഗികളുടെയും കാര്യത്തില്‍ ഒന്നാം സ്ഥാനം ന്യൂയോര്‍ക്കിന് തന്നെ; രോഗമുക്തി നേടിയവര്‍ 156,089
യുഎസില്‍ പ്രതിദിന കൊറോണ രോഗികളുടെ എണ്ണം ഇന്നലെ 2,175 ആയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ട് മുമ്പത്തെ ദിവസമുണ്ടായ കൊറോണ മരണങ്ങളായ 2513 മായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ ഇടിവുണ്ടായത് അല്‍പം ആശ്വാസം പകരുന്നു. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച പുതിയ കൊറോണ രോഗികളുടെ എണ്ണം 32,397 ആണ്. തൊട്ട് മുമ്പത്തെ ദിവസം സ്ഥിരീകരിച്ച പുതിയ രോഗികളുടെ എണ്ണമായ 30,461 മായി താരതമ്യപ്പെടുത്തുമ്പോള്‍

More »

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക്

യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി

യുഎസില്‍ ടിക് ടോക് നിരോധനത്തിന് വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നല്‍കി. ചൈനീസ് ഐടി കമ്പനിയായ ബൈഡ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് യുഎസില്‍ 17 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ഗൂഗിള്‍, ആപ്പിള്‍

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്

യുഎസിലെ അരിസോണയില്‍ വാഹനാപകടം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19) ഗൗതം പര്‍സി (19) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 20 ന് അരിസോണയിലെ ഫോണിക്‌സ് സിറ്റിയിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാഖില്‍ നിന്ന് മിസൈലാക്രമണം

വടക്കു കിഴക്കന്‍ സിറിയയിലെ യുഎസ് സൈനിക വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം. സൈനിക താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറില്‍ നിന്നാണ് മിസൈലാക്രമണം ഉണ്ടായത് . ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ആക്രമണം. യുഎസ്