Australia

ഓസ്‌ട്രേയയില്‍ കോവിഡ് മൂലം 50 പേര്‍ കൂടി മരിച്ചു ; ന്യൂ സൗത്ത് വെയില്‍സില്‍ 21 പേരും വിക്ടോറിയയില്‍ 14 പേരും ക്വാന്‍സ്ലാന്‍ഡില്‍ 11 പേരും മരണമടഞ്ഞു ; കോവിഡ് പ്രതിസന്ധി അവസാനിക്കുന്നില്ല
ഓസ്‌ട്രേലിയയില്‍ പുതിയ 50 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂ സൗത്ത് വെയില്‍സില്‍ 21 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. വിക്ടോറിയയില്‍ 14ഉം, ക്വീന്‍സ്ലാന്റില്‍ 11ഉം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്ത ആറു മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടിയ പ്രതിദിന രോഗബാധാ നിരക്ക് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 10,182 പുതിയ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.  ഓസ്‌ട്രേലിയയിലെ മറ്റ് സംസ്ഥാനങ്ങളിലും പ്രതിദിന കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ബുധനാഴ്ച 11,929 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ന്യൂ സൗത്ത് വെയില്‍സില്‍ 18,529 പുതിയ കേസുകളാണ് വ്യാഴാഴ്ച സ്ഥിരീകരിച്ചിരിക്കുന്നത്. വിക്ടോറിയയിലും പ്രതിദിന കേസുകള്‍ കൂടിയിട്ടുണ്ട്.

More »

യാത്രകള്‍ക്കായി ഓസ്‌ട്രേലിയക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടയായി ഇന്ത്യ; കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് അതിര്‍ത്തികള്‍ തുറന്നതോടെ മുന്‍നിര ലക്ഷ്യസ്ഥാനമായി ഇന്ത്യ മാറിയെന്ന് റിപ്പോര്‍ട്ട്
 കോവിഡ് മൂലം നിന്ന യാത്രാവിലക്കുകള്‍ പിന്‍വലിച്ച് അതിര്‍ത്തികള്‍ തുറന്നതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ജനതയുടെ യാത്രകള്‍ക്കുള്ള പ്രിയപ്പെട്ട ലക്ഷ്യകേന്ദ്രമായി ഇന്ത്യ. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നല്‍കുന്ന ട്രാവല്‍ ഡാറ്റ പ്രകാരം ഫെബ്രുവരിയില്‍ 20,000ലേറെ ഓസ്‌ട്രേലിയക്കാരാണ് ഇന്ത്യയില്‍ യാത്ര ചെയ്ത് മടങ്ങിയത്.  12,760 യാത്രകള്‍ നടന്ന യുഎസ്എയെയും, 8150

More »

സോളമന്‍ ദ്വീപുകള്‍ ചൈനയോട് 'ഒട്ടിത്തുടങ്ങി'! ഓസ്‌ട്രേലിയയ്ക്ക് എതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് സോളമന്‍ ദ്വീപ് പ്രധാനമന്ത്രി; ചൈനയ്ക്ക് വാരിക്കോരി പ്രശംസയും; ചൈനയില്‍ ക്രിസ്ത്യാനികള്‍ സുരക്ഷിതരത്രേ?
 ഓസ്‌ട്രേലിയയ്‌ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി പാര്‍ലമെന്റില്‍ പ്രസംഗം നടത്തിയ സോളമന്‍ ദ്വീപ് പ്രധാനമന്ത്രി. ഓസ്‌ട്രേലിയയും, സഖ്യകക്ഷികളും തന്റെ സര്‍ക്കാരിനെ തകര്‍ക്കാന്‍ നോക്കുകയാണെന്ന് ആരോപിച്ച മനാസെ സൊഗാവര്‍ റഷ്യന്‍ അധിനിവേശത്തില്‍ പാശ്ചാത്യചേരിയുടെ പ്രതികരണത്തെയും, ചൈന ക്രിസ്ത്യാനികളെ പരിപാലിക്കുന്നതിനെയും പ്രശംസിച്ചു.  സോളമന്‍ ദ്വീപിലെ സിവില്‍

More »

പത്രസ്വാതന്ത്ര്യത്തില്‍ ഓസ്‌ട്രേലിയയ്ക്ക് സ്ഥാനം ന്യൂസിലാന്‍ഡിനും, തായ്‌വാനും പിന്നില്‍; ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനത്തിന് സുരക്ഷ പോരാ; ലോക റാങ്കിംഗില്‍ 150-ാം സ്ഥാനം
 ഓസ്‌ട്രേലിയയില്‍ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ന്യൂസിലാന്‍ഡിനും, ഏഷ്യയിലെ പുതിയ ജനാധിപത്യ രാജ്യങ്ങള്‍ക്കും പിന്നിലെന്ന് അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തക നിരീക്ഷകര്‍.  2022ലെ റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍എസ്എഫ്) വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ 25-ാം സ്ഥാനത്തുണ്ടായിരുന്ന ഓസ്‌ട്രേലിയ 39-ാം സ്ഥാനത്തേക്ക് ഇറങ്ങി. 180 രാജ്യങ്ങളെ

More »

ബസില്‍ കുടുങ്ങിപ്പോയ മൂന്നുവയസുകാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തി ; കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍
സെന്‍ട്രല്‍ ക്വീന്‍സ്‌ലാന്റില്‍ ബസില്‍ കുടുങ്ങിപ്പോയ കുഞ്ഞ് ഗുരുതരാവസ്ഥയില്‍. ഇന്ന് ഉച്ചകഴിഞ്ഞ് 3.15 ഓടെ റോക്ക്ഹാംപ്ടണിലെ പഠന കേന്ദ്രത്തിന് പുറത്ത് മൂന്ന് വയസുകാരിയെ ബസില്‍ കണ്ടെത്തിയതായയി പോലീസ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 9.30 മുതല്‍ ഗ്രേസ്‌മെയറിലെ ലൂക്കാസ് സ്ട്രീറ്റിലെ ശിശുസംരക്ഷണ കേന്ദ്രത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസില്‍ കുട്ടി അകപ്പെടുകയായിരുന്നു. 28

More »

ഭവന വായ്പ അടക്കമുള്ളവയുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചു ; റിസര്‍വ്വ് ബാങ്ക് റേറ്റ് ഉയര്‍ത്തിയപ്പോഴുണ്ടായ ബാധ്യത പൂര്‍ണ്ണമായും ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ പ്രധാന ബാങ്കുകളുടെ തീരുമാനം
ഭവന വായ്പ അടക്കമുള്ളവയുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചു. കോമണ്‍വെല്‍ത്ത് ബാങ്ക്, നാഷണല്‍ ഓസ്‌ട്രേലിയ ബാങ്ക് (NAB), ANZ, വെസ്റ്റ്പാക് എന്നീ ബാങ്കുകളാണ് വേരിയബിള്‍ പലിശ നിരക്കില്‍ 0.25 ശതമാനത്തിന്റെ വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. റിസര്‍വ്വ് ബാങ്ക് ക്യാഷ് റേറ്റ് ഉയര്‍ത്തിയപ്പോഴുണ്ടായ ബാധ്യത പൂര്‍ണ്ണമായും ഉപഭോക്താക്കളിലേക്ക് കൈമാറാനാണ് പ്രധാന ബാങ്കുകളുടെ

More »

ഒടുവില്‍ ഓസ്‌ട്രേലിയ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു; ഒരു ദശകത്തിനിടെ ആദ്യമായി 0.35 ശതമാനത്തിലേക്ക് ഉയര്‍ത്തി; പണപ്പെരുപ്പം പിടിച്ചുകെട്ടാന്‍ 'വടിപിടിച്ച്' റിസര്‍വ് ബാങ്ക്
 ഒരു ദശകത്തിനിടെ ആദ്യമായി ഓസ്‌ട്രേലിയ പലിശ നിരക്ക് ഉയര്‍ത്തി. പണപ്പെരുപ്പം ഉയരുകയും, സാധനങ്ങളുടെ വില കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.  ക്യാഷ് റേറ്റ് 25 ബേസിസ് പോയിന്റ് വര്‍ദ്ധിച്ച് 0.35 ശതമാനത്തില്‍ എത്തുമെന്ന് കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചു. 2010 നവംബറിന് ശേഷം ആദ്യമായാണ് പലിശ നിരക്ക് ഉയര്‍ത്തുന്നത്.  മഹാമാരിക്കിടെ ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയെ സഹായിക്കാന്‍

More »

ഹാരി രാജകുമാരനൊപ്പം ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇറങ്ങി വെറുത്തുപോയി; ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാര്‍ പിന്തുണയുമായി രംഗത്തിറങ്ങിയിട്ടും മെഗാന് 'പിടിച്ചില്ല'?
 ഹാരി രാജകുമാരനെയും, ഭാര്യ മെഗാന്‍ മാര്‍ക്കിളിനെയും ബ്രിട്ടനിലെ മാധ്യമങ്ങള്‍ക്ക് അത്ര പ്രിയമല്ല. ഇതിനിടെയാണ് മറ്റ് നാട്ടുകാരെ കൂടി വെറുപ്പിക്കാന്‍ കരുതിക്കൂട്ടി ചിലര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.  ഹാരിയ്‌ക്കൊപ്പം 2018 ഒക്ടോബറില്‍ നടത്തിയ ഓസ്‌ട്രേലിയന്‍ പര്യടനം മെഗാന്‍ വെറുത്ത് പോയെന്നാണ് മുന്‍ വാനിറ്റി ഫെയര്‍ എഡിറ്റര്‍ ടിനാ ബ്രൗണ്‍ ആരോപിക്കുന്നത്. പാലസ്

More »

ക്വീന്‍സ്ലാന്‍ഡിലെ ജനങ്ങളെ പ്രതിസന്ധിയിലാഴ്ത്തി വെള്ളപ്പൊക്ക കണക്കുകള്‍ ; അപകട സാധ്യതയെന്ന പേരില്‍ ഹോം ഇന്‍ഷുറന്‍സ് തുക ഉയരുന്നു
ക്വീന്‍സ്ലാന്‍ഡിനെ വെള്ളപ്പൊക്കം ദുരിതത്തിലാക്കിയപ്പോള്‍ പ്രത്യാഘാതങ്ങള്‍ അവസാനിക്കുന്നില്ല. വീടുകള്‍ അപകട സാധ്യതയേറിയ സ്ഥലത്തെന്ന പേരില്‍ വന്‍ തുകയാണ് ഇന്‍ഷുറന്‍സായി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ക്ലൈമറ്റ് കൗണ്‍സില്‍. 6.5 ശതമാനംവരെയാകും. രാജ്യത്തെ മറ്റുഭാഗങ്ങളില്‍ നാലു ശതമാനമായിരിക്കുമ്പോഴാണിത്. 2030 ഓടെ അതീവജാഗ്രത വേണ്ട സ്ഥലമെന്ന ലിസ്റ്റില്‍

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി