ഓസ്‌ട്രേയയില്‍ കോവിഡ് മൂലം 50 പേര്‍ കൂടി മരിച്ചു ; ന്യൂ സൗത്ത് വെയില്‍സില്‍ 21 പേരും വിക്ടോറിയയില്‍ 14 പേരും ക്വാന്‍സ്ലാന്‍ഡില്‍ 11 പേരും മരണമടഞ്ഞു ; കോവിഡ് പ്രതിസന്ധി അവസാനിക്കുന്നില്ല

ഓസ്‌ട്രേയയില്‍ കോവിഡ് മൂലം 50 പേര്‍ കൂടി മരിച്ചു ; ന്യൂ സൗത്ത് വെയില്‍സില്‍ 21 പേരും വിക്ടോറിയയില്‍ 14 പേരും ക്വാന്‍സ്ലാന്‍ഡില്‍ 11 പേരും മരണമടഞ്ഞു ; കോവിഡ് പ്രതിസന്ധി അവസാനിക്കുന്നില്ല
ഓസ്‌ട്രേലിയയില്‍ പുതിയ 50 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യൂ സൗത്ത് വെയില്‍സില്‍ 21 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. വിക്ടോറിയയില്‍ 14ഉം, ക്വീന്‍സ്ലാന്റില്‍ 11ഉം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്ത ആറു മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടിയ പ്രതിദിന രോഗബാധാ നിരക്ക് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. 10,182 പുതിയ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയിലെ മറ്റ് സംസ്ഥാനങ്ങളിലും പ്രതിദിന കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി.

Australia coronavirus cases 'set to be lowest in months' - BBC News

ബുധനാഴ്ച 11,929 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ന്യൂ സൗത്ത് വെയില്‍സില്‍ 18,529 പുതിയ കേസുകളാണ് വ്യാഴാഴ്ച സ്ഥിരീകരിച്ചിരിക്കുന്നത്. വിക്ടോറിയയിലും പ്രതിദിന കേസുകള്‍ കൂടിയിട്ടുണ്ട്. ബുധനാഴ്ച 10,779 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ വ്യാഴാഴ്ച 11,596 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ നിരക്കിലും വര്‍ദ്ധനവുണ്ട്.

ന്യൂ സൗത്ത് വെയില്‍സില്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയ രണ്ട് യാത്രക്കാരില്‍ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ ഏഴ് പേരിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ ഏഴ് പേരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയ യാത്രക്കാരാണ്.

മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്റെ മൂന്നാം ഡോസ് സ്വീകരിക്കുന്നത് നിര്‍ബന്ധമാണെന്നുള്ള കാര്യം ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി വ്യക്തമാക്കി. മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കും ഈ നിബന്ധന മെയ് 13 മുതല്‍ ബാധകമായിരിക്കില്ല.

Other News in this category



4malayalees Recommends