Australia

വെസ്റ്റേണ്‍ സിഡ്‌നിയിലെ എം4 മോട്ടോര്‍വേയില്‍ ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചു ; റോഡ് ഗതാഗതം തടസ്സപ്പെട്ടു
വെസ്റ്റേണ്‍ സിഡ്‌നിയിലെ എം4 മോട്ടോര്‍വേയില്‍ ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചതോടെ ഗതാഗത തടസ്സത്തിന് കാരണമായി. ഒരു ട്രക്കും മറ്റ് നാല് വാഹനങ്ങളും കൂട്ടിയിടിച്ചതോടെയാണ് അപകടം. അപകടത്തില്‍പ്പെട്ട കാര്‍ തകര്‍ന്നു, മെറിലാന്‍ഡ്‌സിന് സമീപമുള്ള എം 4ല്‍ ആണ് അപകടം. അപകടം നടന്ന സ്ഥലത്ത് സേവനത്തിനായി എമര്‍ജന്‍സി സര്‍വീസുകളും രംഗത്തുണ്ട്. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനാപകടം മൂലം കിഴക്കോട്ടുള്ള എല്ലാ പാതകളും അടച്ചു, ഗതാഗത തിരക്കുമൂലം ജനം വലഞ്ഞു. വൈകുന്നേരം 4.30 ഓടെ പാതകള്‍ തുറന്നെങ്കിലും ഗതാഗതം സുഗമമാക്കാന്‍ വീണ്ടും സമയം വേണ്ടിവന്നു.  

More »

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ന്യൂ സൗത്ത് വെയില്‍സും വിക്ടോറിയയും ; കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായാല്‍ ഐസൊലേഷന്‍ വേണമെന്ന നിയമത്തില്‍ മാറ്റം
കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ന്യൂ സൗത്ത് വെയില്‍സും വിക്ടോറിയയും .ഒമിക്രോണ്‍ ബാധ രൂക്ഷമാകുന്നതിനിടയിലും ഇളവുകള്‍ നല്‍കുകയാണ് സര്‍ക്കാര്‍.കോവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായാല്‍ ഐസൊലേറ്റ് ചെയ്യണം എന്ന നിയമം പൂര്‍ണമായി പിന്‍വലിക്കുന്നതാണ് പുതിയ ഇളവുകള്‍. കോവിഡ് ബാധിതരുമായി അടുത്ത സമ്പര്‍ക്കത്തില്‍പ്പെട്ടവര്‍ ഏഴ് ദിവസം വീട്ടില്‍

More »

റെക്കോര്‍ഡ് മഴ പെയ്ത് തോര്‍ന്നപ്പോള്‍ ബീച്ചുകളില്‍ വിചിത്രമായ 'ഭംഗിയേറിയ' അജ്ഞാത ജീവികള്‍; ഓസ്‌ട്രേലിയന്‍ ബീച്ചിലെ കാഴ്ചയുടെ ദുരൂഹതയുടെ കെട്ടഴിക്കാന്‍ കഴിയാതെ വിദഗ്ധര്‍
 ഓസ്‌ട്രേലിയയില്‍ ഏതാനും ആഴ്ചകളായി കനത്ത തോതില്‍ മഴ പെയ്തിറങ്ങിയിരുന്നു. റെക്കോര്‍ഡ് നിരക്കില്‍ മഴ പെയ്തിറങ്ങിയതിന് പിന്നാലെ രാജ്യത്തെ തീരങ്ങളില്‍ അടിച്ചുകയറിയ അജ്ഞാതമായ, വര്‍ണ്ണാഭമായ ജീവികളെ കണ്ട് അമ്പരന്നിരിക്കുകയാണ് വിദഗ്ധര്‍.  ബീച്ചുകളില്‍ നിന്നുള്ള ചിത്രങ്ങളില്‍ കടലില്‍ നിന്നുള്ള മത്സ്യമെന്ന് തോന്നിക്കുന്ന, എന്നാല്‍ വിചിത്രമായ രൂപത്തിലും, വര്‍ണ്ണാഭമായ

More »

ആക്ടില്‍ ലോംഗ് കോവിഡ് ക്ലിനിക്കിന് തുടക്കം; കാന്‍ബെറയില്‍ രോഗം ബാധിച്ചവരില്‍ കൂടുതല്‍ കേസുകള്‍ നേരിടാന്‍ തയ്യാറെടുത്ത് ആരോഗ്യ മേഖല; ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്ക് ആശ്വാസം തരുമെന്ന് പ്രതീക്ഷ
 കോവിഡ്-19 ബാധിച്ചാല്‍ ഒരു പനി പോലെ വന്നുപോകുമെന്ന ധാരണയൊക്കെ ഇപ്പോള്‍ തിരുത്തപ്പെട്ടിരിക്കുന്നു. പല ആളുകള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് വൈറസ് സമ്മാനിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള എണ്ണമേറുമെന്ന തിരിച്ചറിവില്‍ ആക്ട് ഗവണ്‍മെന്റ് ലോംഗ് കോവിഡ് രോഗികള്‍ക്കായി ഒരു ക്ലിനിക്ക് ആരംഭിച്ചിരിക്കുകയാണ്.  നെഗറ്റീവായി മാറിയിട്ടും കോവിഡ് ലക്ഷണങ്ങള്‍ അലട്ടുന്നവര്‍ക്കായാണ് ഈ

More »

ഹോം ഗ്യാരണ്ടി സ്‌കീം വിപുലപ്പെടുത്താന്‍ സര്‍ക്കാര്‍; ലോണുകളുടെ പ്രൈസ് ക്യാപ് ഉയര്‍ത്തും; ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് മികച്ച അവസരം; പലിശ നിരക്ക് വര്‍ദ്ധിക്കാന്‍ ഇടയുള്ളതിനാല്‍ ജാഗ്രതയോടെ മതിയെന്ന് വിദഗ്ധര്‍?
 ഹോം ഗ്യാരണ്ടി സ്‌കീം വിപുലപ്പെടുത്താന്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുകയാണ്. ഇതോടെ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് വെറും 5 ശതമാനം മാത്രം ഡെപ്പോസിറ്റ് വെച്ച് സ്വപ്‌നം സാക്ഷാത്കരിക്കാം. 10,000 ഇടത്ത് ഉണ്ടായിരുന്ന സ്‌കീം 35,000 ആയി ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.  സിംഗിള്‍ പാരന്റ്‌സിനുള്ള കുറഞ്ഞ ഡെപ്പോസിറ്റ് പര്‍ച്ചേസ്

More »

മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ്കീപ്പര്‍ റയാന്‍ കാംപെല്ലിന് ഹൃദയാഘാതം; കുട്ടികള്‍ക്കൊപ്പം കളിക്കവെ കുഴഞ്ഞുവീണു; 50-കാരന്‍ യുകെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍
 മുന്‍ ഓസ്‌ട്രേലിയന്‍ ഏകദിന വിക്കറ്റ്കീപ്പര്‍ റയാന്‍ കാംപെല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് യുകെയിലെ ആശുപത്രിയില്‍. വീക്കെന്‍ഡില്‍ കുട്ടികള്‍ക്കൊപ്പം മൈതാനത്ത് നില്‍ക്കവെയാണ് 50-കാരന്‍ കുഴഞ്ഞുവീണത്.  2002ല്‍ ഓസ്‌ട്രേലിയയ്ക്കായി രണ്ട് ഏകദിന അന്താരാഷ്ട്ര മത്സരങ്ങള്‍ക്കാണ് കാംപെല്‍ ഇറങ്ങിയിട്ടുള്ളത്. ആഡം ഗില്‍ക്രിസ്റ്റിന് കുഞ്ഞ് പിറന്നതിനെ തുടര്‍ന്ന് അവധിയില്‍ പോയ

More »

അടുത്ത ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആരാകും? അഭിപ്രായ സര്‍വ്വെകള്‍ മാറിമറിയുന്നു; ലേബര്‍ സ്വപ്‌നം തകര്‍ത്ത് കൊളീഷന്‍ അധികാരം തിരിച്ചുപിടിക്കുമോ? ആവേശമായി വാതുവെപ്പുകാര്‍
 ഓസ്‌ട്രേലിയ തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറിക്കഴിഞ്ഞു. സ്‌കോട്ട് മോറിസണ്‍ ഭരണകൂടം കോവിഡിന് ശേഷം നേരിടുന്ന എതിര്‍പ്പുകള്‍ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ലേബര്‍. ഇക്കാര്യത്തില്‍ മുന്നേറ്റം നേടിയെങ്കിലും സ്ഥിതി മാറിമറിയുന്നുവെന്നാണ് അഭിപ്രായ സര്‍വ്വെകളും, വാതുവെപ്പുകാരും വ്യക്തമാക്കുന്നത്.  തകരുമെന്ന് പ്രവചിക്കപ്പെട്ട കൊളീഷന്‍ ഇപ്പോള്‍ സര്‍ക്കാര്‍

More »

ജീവനക്കാരുടെ ക്ഷാമം തെരഞ്ഞെടുപ്പിനെയും ബാധിക്കുന്നു; ഒഴിവാക്കാന്‍ 1 ലക്ഷത്തിലേറെ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി ഓസ്‌ട്രേലിയന്‍ ഇലക്ടറല്‍ കമ്മീഷന്‍; ചെലവേറിയ തെരഞ്ഞെടുപ്പ് മാമാങ്കത്തിന് ഒരുങ്ങി ഓസ്‌ട്രേലിയ
 റെസ്‌റ്റൊറന്റുകള്‍ മുതല്‍ ആശുപത്രികളില്‍ വരെ നീളുന്ന ജീവനക്കാരുടെ ക്ഷാമം ഓസ്‌ട്രേലിയന്‍ ഇലക്ടറല്‍ കമ്മീഷനിലേക്കും. രാജ്യത്തെ ഏറ്റവും ചെലവേറിയ ഫെഡറല്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങവെ താല്‍ക്കാലികമായി 1 ലക്ഷം തസ്തികകളിലേക്ക് ആളെ എത്തിക്കാനുള്ള ശ്രമത്തിലാണ് എഇസി.  1970കള്‍ മുതലുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക്. 7500 പോളിംഗ് മേഖലകളിലായി

More »

അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഓസ്‌ട്രേലിയ ; ഇനി കോവിഡ് ടെസ്റ്റ് ഫലം നിര്‍ബന്ധമല്ല ; വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റു കൈയ്യില്‍ കരുതണം, മാസ്‌കും ധരിക്കണമെന്ന് നിര്‍ദ്ദേശം
അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്നതിനുള്ള പ്രധാന തടസ്സം കൂടി ഓസ്‌ട്രേലിയ ഇന്നോടെ നീക്കി.കോവിഡ് വൈറസ് പ്രതിസന്ധി ആരംഭിച്ച് രണ്ട് വര്‍ഷത്തിലേറെയായി തുടര്‍ന്ന നിയന്ത്രണമാണ് നീക്കിയത്. വിദേശ യാത്രക്കാര്‍ക്ക് ഇനി യാത്രയ്ക്ക് മുമ്പ് പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് ടെസ്റ്റ് നെഗറ്റീവ് റിസള്‍ട്ട് നല്‍കേണ്ടതില്ല. യാത്രക്കാര്‍ക്ക് വിലകൂടിയ പിസിആര്‍

More »

പലിശ നിരക്ക് വര്‍ദ്ധന അവസാനിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്ത്; 2024 വര്‍ഷത്തിലും നിരക്ക് വര്‍ദ്ധനവുകളുടെ അപായ സൂചന മുഴക്കി സമ്പദ് വ്യവസ്ഥ; ഭവനഉടമകള്‍ക്ക് ആശങ്ക

ഈ വര്‍ഷം മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ വീണ്ടും വര്‍ദ്ധിക്കുമോയെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ഭവനഉടമകള്‍. ഈ ആശങ്കയ്ക്ക് എണ്ണ പകര്‍ന്ന് പലിശ നിരക്കുകള്‍ വീണ്ടും ഉയരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ

കൂട്ടുകാരുടെ തമാശയില്‍ ഡോക്ടറാകാന്‍ കൊതിച്ച യുവാവ് ജീവച്ഛവമായി; നീന്തലറിയില്ലെന്ന് അറിഞ്ഞ് കൊണ്ട് കൂട്ടുകാര്‍ തടാകത്തിലേക്ക് തള്ളിയിട്ട 26-കാരന്‍ ബ്രെയിന്‍ ഡെഡായി

ചില തമാശകള്‍ ആളുകളുടെ ജീവന്‍ വരെ കവരും. ചിലരുടെ ജീവിതം അപ്രതീക്ഷിതമായി തകര്‍ക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 26-കാരന്‍ ക്രിസ്റ്റഫര്‍ ഗില്‍ബെര്‍ട്ടിന്റെയും ജീവിതം മാറ്റിമറിച്ചത് കൂട്ടുകാരുടെ തമാശയാണ്. നീന്തല്‍ അറിയാത്ത ഗില്‍ബെര്‍ട്ടിനെ മനഃപ്പൂര്‍വ്വം ലൂസിയാന

റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കും

റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ നടപടി. യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു. ഫെഡറല്‍ കോടതിയില്‍ നടന്ന കേസില്‍ ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ കണ്‍സ്യൂമര്‍ കമ്മീഷനും ക്വാണ്ടസും തമ്മില്‍

പെര്‍ത്തില്‍ കത്തിയാക്രമണം നടത്തിയ 16 കാരനെ വെടിവച്ചുകൊന്നു ; ആശങ്കയായി തുടര്‍ ആക്രമണങ്ങള്‍ ; ഞാന്‍ അല്‍ ഖ്വയ്ദയുടെ സൈനികനെന്നും ഇന്നു രാത്രി നടക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അവസാന സന്ദേശം

സിഡ്‌നിയില്‍ ബിഷപ്പിന് നേരെ ആക്രമണത്തിന് പിന്നാലെ വീണ്ടും ഓസ്‌ട്രേലിയയെ ഞെട്ടിച്ച് കൗമാരക്കാരന്റെ ആക്രമണം. പെര്‍ത്തില്‍ ഒരാളെ കത്തി കൊണ്ട് കുത്തിയ ശേഷം തടയാനെത്തിയവര്‍ക്ക് നേരെ തിരിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച 16 കാരനെ പൊലീസ് വെടിവച്ചുകൊന്നു. വില്ലെറ്റനിലെ കടയുടെ മുന്നിലെ

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്