Australia

ഈസ്റ്റര്‍ ഹോളിഡേയില്‍ കുട്ടികള്‍ക്ക് വാക്‌സിനെടുക്കൂ; പ്രചരണവുമായി തെരുവിലിറങ്ങി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഹെല്‍ത്ത്; ആശുപത്രികളിലെത്തുന്ന പ്രൈമറി സ്‌കൂള്‍ പ്രായത്തിലുള്ള രോഗികളുടെ എണ്ണമുയരുന്നത് ആശങ്ക
 വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ ആശുപത്രിയിലെത്തുന്ന പത്തിലൊന്ന് രോഗികളും പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഇതോടെ സ്‌കൂള്‍ അവധിക്കാലത്ത് കുട്ടികളെ വാക്‌സിനേറ്റ് ചെയ്യാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ത്വരിതപ്പെടുത്തുന്നത്.  6466 പുതിയ കോവിഡ് കേസുകളും, മൂന്ന് മരണങ്ങളുമാണ് ഒറ്റ രാത്രിയില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ രേഖപ്പെടുത്തിയത്. വാക്‌സിനെടുക്കാത്തവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കാല്‍ശതമാനവുമെന്ന് ഹെല്‍ത്ത് മന്ത്രി ആംബര്‍ ജേഡ് സാന്‍ഡേഴ്‌സണ്‍ പറഞ്ഞു.  കുട്ടികള്‍ ഈ വിഭാഗത്തില്‍ നല്ല തോതില്‍ തന്നെ മുന്നിലുണ്ട്. പെര്‍ത്ത് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് ദിവസേന 30 കുട്ടികളാണ് രോഗം ബാധിച്ച് എത്തുന്നത്.  വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അധ്യാപകര്‍ക്കും വന്‍തോതില്‍ രോഗം

More »

സിഡ്‌നി വിമാനത്താവളത്തില്‍ കാലതാമസവും, തടസ്സങ്ങളും തുടരുന്നു; പ്രതിസന്ധി തുടരുന്നതില്‍ മാപ്പ് പറഞ്ഞ് സിഡ്‌നി എയര്‍പോര്‍ട്ട്; വിമാനയാത്രക്ക് ഇറങ്ങുന്നവര്‍ കുരുക്കിലായി
 സിഡ്‌നി എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാര്‍ മൂന്നാം ദിവസവും കാലതാമസവും തടസ്സങ്ങളും നേരിട്ട് കുരുക്കിലായി. ഈസ്റ്റര്‍ സ്‌കൂള്‍ ഹോളിഡേ മുന്‍നിര്‍ത്തി യാത്രകള്‍ക്ക് ഇറങ്ങിയവരെ കാത്തിരുന്നത് നീണ്ട ക്യൂവാണ്.  യാത്ര ചെയ്ത് മുന്‍ പരിചയം ഇല്ലാത്ത യാത്രക്കാരാണ് വിമാനത്താവളത്തില്‍ തടസ്സങ്ങള്‍ വര്‍ദ്ധിപ്പിച്ചതെന്ന് സിഡ്‌നി എയര്‍പോര്‍ട്ട് മേധാവി അവകാശപ്പെട്ടിരുന്നു.

More »

ഓസ്‌ട്രേലിയന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രനേട്ടം കൊയ്ത് രാജമൗലിയുടെ ആര്‍ആര്‍ആര്‍; ബാറ്റ്മാന് പിന്നില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ ചിത്രം; ബ്രിട്ടീഷ് രാജിനെതിരെ പോരാടിയ വിപ്ലവകാരികളുടെ കഥ പറഞ്ഞ ചിത്രത്തിന് വന്‍ സ്വീകരണം
 ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ അത്യുഗ്രന്‍ മുന്നേറ്റം നടത്തിയ രൗജമൗലിയുടെ ആര്‍ആര്‍ആറിന് ഓസ്‌ട്രേലിയന്‍ ബോക്‌സ് ഓഫീസിലും വമ്പിച്ച നേട്ടം. ഇന്ത്യന്‍ ആക്ഷന്‍ ചിത്രം ഓസ്‌ട്രേലിയന്‍ ബോക്‌സ് ഓഫീസില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് വിജയഗാഥ ആരംഭിച്ചിരിക്കുന്നത്.  ബ്രിട്ടീഷ് രാജിനെതിരെ പോരാടിയ രണ്ട് യഥാര്‍ത്ഥ ഇന്ത്യന്‍ വിപ്ലവകാരികളുടെ സാങ്കല്‍പ്പിക കഥയാണ്

More »

ഒരു കാലിന്റെ പകുതി പോയി, മറുകാലിന്റെ പാദവും, ഒരു കൈ കൂട്ടിച്ചേര്‍ക്കുകയാണ്, ഒരു കണ്ണിന്റെ പ്രവര്‍ത്തനം നിലച്ചു! കീവില്‍ സ്‌ഫോടനത്തില്‍ പരുക്കേറ്റ ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടര്‍ ചിത്രം പങ്കുവെച്ച് നല്‍കിയ വിവരങ്ങള്‍ ഇങ്ങനെ
 കീവില്‍ റഷ്യന്‍ അധിനിവേശം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ ഫോക്‌സ് ന്യൂസ് കറസ്‌പോണ്ടന്റ് ബെഞ്ചമിന്‍ ഹാള്‍ പരുക്കുകളുടെ യഥാര്‍ത്ഥ തോത് വ്യക്തമാക്കി രംഗത്ത്. പരുക്കേറ്റ ശേഷം ആദ്യമായാണ് ഇദ്ദേഹം തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വിവരം നല്‍കുന്നത്.  'ഒരു കാലിന്റെ പകുതി നഷ്ടമായി, മറുകാലിന്റെ പാദവും പോയി. കൈ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഒരു കണ്ണ്

More »

ജൂണ്‍ മാസത്തോടെ റിസര്‍വ്വ് ബാങ്ക് പലിശ നിരക്കുയര്‍ത്തുമെന്ന് റിപ്പോര്‍ട്ട് ; ഇതോടെ വീടുവില ഇടിയാമെന്നും റിപ്പോര്‍ട്ടുകള്‍
റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ അര്‍ദ്ധവാര്‍ഷിക സാമ്പത്തിക സ്ഥിരതാ അവലോകന റിപ്പോര്‍ട്ടിലാണ് പലിശ നിരക്കിലുണ്ടാകിടയുള്ള വര്‍ദ്ധനവിനെയും വീടു വിലയെ പറ്റിയും വ്യക്തമാക്കുന്നു. വന വായ്പയുയുള്ള ഭൂരിഭാഗം കുടുംബങ്ങളും അടുത്തിടെയുണ്ടായ വീട് വില വര്‍ദ്ധനവില്‍ നേട്ടമുണ്ടാക്കിയതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. പലിശനിരക്ക് ഉയര്‍ന്നാലും വായ്പ തിരിച്ചടവ് കൈകാര്യം

More »

കോവിഡ് മുക്തി നേടിയ ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ്; ഗുരുതരമായ ബ്ലഡ് ക്ലോട്ടിനെതിരെ ജാഗ്രത പുലര്‍ത്തണം; ഇന്‍ഫെക്ഷന്‍ പിടിപെട്ട് ആറ് മാസം ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം
 കോവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിക്കഴിഞ്ഞാല്‍ പിന്നെ സര്‍വ്വത്ര സുരക്ഷിതം എന്ന് ചിന്തിക്കുന്നത് അബദ്ധമാകുമെന്ന് പുതിയ പഠനം. ഇന്‍ഫെക്ഷന്‍ ബാധിച്ച് 30 ദിവസത്തിന് ശേഷം ശ്വാസകോശത്തില്‍ ഗുരുതരമായ ബ്ലഡ് ക്ലോട്ട് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷണങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.  വൈറസുമായി ബന്ധപ്പെട്ട് പള്‍മണറി എംബോളിസം 33 മടങ്ങാണ് വര്‍ദ്ധിക്കുന്നത്. കൂടാതെ ഡീപ്

More »

സിഡ്‌നി എയര്‍പോര്‍ട്ടില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂ ; മോശം കാലാവസ്ഥയില്‍ യാത്രക്കാര്‍ വലഞ്ഞു. ജീവനക്കാരുടെ കുറവ് പ്രതിസന്ധിയിലാകുന്നു ; ഈസ്റ്റര്‍ വരെ ഈ സ്ഥിതി തുടരുമെന്ന് മുന്നറിയിപ്പ്
സിഡ്‌നി എയര്‍പോര്‍ട്ടിലെ നീണ്ട ക്യൂകള്‍ വൈകുന്നേരവും തുടര്‍ന്നു, മോശം കാലാവസ്ഥയില്‍ യാത്രക്കാര്‍ പുറത്ത് കാത്തുനില്‍ക്കാന്‍ നിര്‍ബന്ധിതരായി. ജീവനക്കാരുടെ കുറവാണ് കാലതാമസത്തിന് കാരണമെന്ന് ക്വാണ്ടാസ് സിഇഒ അലന്‍ ജോയ്‌സ് പറഞ്ഞു.വിമാനത്താവളത്തിലെ കാലതാമസം നേരിടാന്‍ കുറഞ്ഞത് രണ്ട് മണിക്കൂര്‍ നേരത്തെ എത്തണമെന്ന് ജോയ്‌സ് യാത്രക്കാരോട് നിര്‍ദ്ദേശിച്ചു. കോവിഡ്

More »

യുട്യൂബ് ചാനലും തുറന്നുവെച്ച് വായില്‍തോന്നുന്നത് വിളിച്ചുപറഞ്ഞാല്‍ 5 വര്‍ഷം ജയില്‍ശിക്ഷ! സാമ്പത്തിക കാര്യങ്ങളില്‍ ലൈസന്‍സില്ലാത്തവരുടെ 'ഉപദേശത്തിന്' വിലങ്ങിട്ട് ഈ രാജ്യം; 1 മില്ല്യണ്‍ ഡോളര്‍ പിഴയും വരും
 സകല ആളുകളും ഇപ്പോള്‍ യുട്യൂബ് ചാനലുകള്‍ തുടങ്ങാനുള്ള നെട്ടോട്ടത്തിലാണ്. വീഡിയോ ഇട്ട് സബ്‌സ്‌ക്രൈബേഴ്‌സിനെ കൂട്ടി, ആളുകള്‍ ലക്ഷങ്ങള്‍ നേടുന്നുവെന്ന് കേട്ടതോടെയാണ് ഇതിന് ശ്രമിക്കുന്നവരുടെ എണ്ണമേറിയത്. എന്നാല്‍ അതാത് മേഖലകളില്‍ വൈദഗ്ധ്യമില്ലാത്തവരാണ് പലപ്പോഴും വീഡിയോകളുമായി പരീക്ഷണാടിസ്ഥാനത്തില്‍ രംഗത്ത് വരുന്നത്. ഇതുമൂലം പലര്‍ക്കും അമളി പറ്റുന്നതും

More »

പിടിക്കപ്പെട്ട റഷ്യന്‍ സൈനികരെ കൈകള്‍ പിന്നില്‍ കെട്ടി ഉക്രെയിന്‍ സൈനികര്‍ വെടിവെച്ച് കൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; ബുച്ചയില്‍ സമാനമായ റഷ്യന്‍ ക്രൂരത നടന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അതേ നാണയത്തില്‍ മറുപടി
 പിടിക്കപ്പെട്ട റഷ്യന്‍ സൈനികരെ കൈകള്‍ പിന്നില്‍ കെട്ടി വെടിവെച്ച് കൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഉക്രെയിന്‍ സൈനികര്‍ നടത്തിയ കൊലപാതകങ്ങളും വീഡിയോയാണ് ന്യൂയോര്‍ക്ക് ടൈംസ് സ്ഥിരീകരിച്ച് പുറത്തുവിട്ടിരിക്കുന്നത്.  ബുച്ചാ പട്ടണത്തില്‍ റഷ്യന്‍ സൈനികര്‍ പിന്‍വാങ്ങുന്നതിന് മുന്‍പ് സാധാരണക്കാരായ ജനങ്ങളെ ഈ വിധത്തില്‍ കൊലപ്പെടുത്തിയതായി വാര്‍ത്തകള്‍

More »

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് ; കൗമാരക്കാരായ ഏഴുപേര്‍ അറസ്റ്റില്‍

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. ബിഷപ്പിന് കുത്തേറ്റതുമായി ബന്ധപ്പെട്ടാണ് ഭീകര വിരുദ്ധ സേന അന്വേഷണം വ്യാപകമാക്കിയിരിക്കുന്നത് വെസ്റ്റേണ്‍ സിഡ്‌നിയില്‍ നടന്ന റെയ്ഡുകള്‍ മേജര്‍ ഓപ്പറേഷനുകളായിരുന്നുവെന്ന് ഫെഡറല്‍ പൊലീസ്

വിസ പുതുക്കി നല്‍കിയില്ല ; ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക ഇന്ത്യ വിട്ടു

വിസ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ (എബിസി) ദക്ഷിണേഷ്യന്‍ ബ്യൂറോ ചീഫ് അവനി ഡയസ് ഇന്ത്യ വിട്ടു. അവനി വിസ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നീട്ടി നല്‍കാതിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അവനിയുടെ വിസ കാലാവധി നീട്ടാന്‍ നടപടി

കത്തിയാക്രമണം ഓസ്‌ട്രേലിയയുടെ കണ്ണു തുറന്നു ; വിട്ടുവീഴ്ചയില്ലാതെ പരിശോധനകള്‍ ; പുതിയ നീക്കവുമായി പൊലീസ്

ന്യൂസൗത്ത് വെയില്‍സില്‍ പൊതു സ്ഥലത്ത് എത്തുന്നവര്‍ കത്തി കൈവശം വച്ചിട്ടുണ്ടോ എന്നറിയാന്‍ പരിശോധനയ്ക്കായി പൊലീസിന് അധികാരം നല്‍കുന്ന കാര്യം ആലോചനയില്‍. കഴിഞ്ഞാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. ക്വീന്‍സ്ലാന്‍ഡില്‍ വിജയകരമായി നടപ്പിലാക്കുന്ന നിയമം

ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നു ; കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ച മസ്‌ക്കിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നുവെന്ന് ആന്തണി ആല്‍ബനീസ്

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ; എതിര്‍പ്പുമായി ഇലോണ്‍ മസ്‌ക്

ഓര്‍ത്തഡോക്‌സ് ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് കുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ ആവശ്യത്തിനെതിരെ ഇലോണ്‍ മസ്‌ക്. വീഡിയോയ്ക്ക് ലോകം മുഴുവന്‍ വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയാണ് മസ്‌ക്