ഓസ്‌ട്രേലിയന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രനേട്ടം കൊയ്ത് രാജമൗലിയുടെ ആര്‍ആര്‍ആര്‍; ബാറ്റ്മാന് പിന്നില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ ചിത്രം; ബ്രിട്ടീഷ് രാജിനെതിരെ പോരാടിയ വിപ്ലവകാരികളുടെ കഥ പറഞ്ഞ ചിത്രത്തിന് വന്‍ സ്വീകരണം

ഓസ്‌ട്രേലിയന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രനേട്ടം കൊയ്ത് രാജമൗലിയുടെ ആര്‍ആര്‍ആര്‍; ബാറ്റ്മാന് പിന്നില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ ചിത്രം; ബ്രിട്ടീഷ് രാജിനെതിരെ പോരാടിയ വിപ്ലവകാരികളുടെ കഥ പറഞ്ഞ ചിത്രത്തിന് വന്‍ സ്വീകരണം

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ അത്യുഗ്രന്‍ മുന്നേറ്റം നടത്തിയ രൗജമൗലിയുടെ ആര്‍ആര്‍ആറിന് ഓസ്‌ട്രേലിയന്‍ ബോക്‌സ് ഓഫീസിലും വമ്പിച്ച നേട്ടം. ഇന്ത്യന്‍ ആക്ഷന്‍ ചിത്രം ഓസ്‌ട്രേലിയന്‍ ബോക്‌സ് ഓഫീസില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് വിജയഗാഥ ആരംഭിച്ചിരിക്കുന്നത്.


ബ്രിട്ടീഷ് രാജിനെതിരെ പോരാടിയ രണ്ട് യഥാര്‍ത്ഥ ഇന്ത്യന്‍ വിപ്ലവകാരികളുടെ സാങ്കല്‍പ്പിക കഥയാണ് ആര്‍ആര്‍ആര്‍ പറയുന്നത്. സ്‌ക്രീന്‍ ഡാറ്റയില്‍ നിന്നുള്ള ഡാറ്റ പ്രകാരം മാര്‍ച്ച് 30ന് അവസാനിച്ച ആഴ്ചയില്‍ ആര്‍ആര്‍ആര്‍ 2.43 മില്ല്യണ്‍ ഡോളറാണ് നേടിയത്. 3.52 മില്ല്യണ്‍ ഡോളര്‍ നേടിയ ഡിസിയുടെ സൂപ്പര്‍ ഹീറോ ചിത്രം ബാറ്റ്മാന് പിന്നില്‍ രണ്ടാം സ്ഥാനത്താനുള്ളത്.

A man stands in front of flames, deep in concentration.

ഓസ്‌ട്രേലിയയിലെ 133 മേഖലകളിലാണ് ചിത്രം റിലീസ് ചെയ്തത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ ആഴ്ചയില്‍ 3.02 മില്ല്യണ്‍ ഡോളറാണ് നേടിയത്.

ഒരു ഇന്ത്യന്‍ സിനിമയ്ക്കും, ഇംഗ്ലീഷ് ഇതര ഭാഷയിലുള്ള ചിത്രത്തിനും ലഭിക്കുന്ന ഏറ്റവും വലിയ വരവേല്‍പ്പാണിത്. എന്നാല്‍ ഈ നേട്ടത്തില്‍ അതിശയിക്കാത്ത ഒരാളുണ്ട്, സംവിധായകന്‍ എസ്.എസ്. രാജമൗലി.

'ഓസ്‌ട്രേലിയ എന്നും നല്ല ചിത്രങ്ങളും, കണ്ടന്റും അഭിനന്ദിക്കുന്നവരാണ്. ഇന്ത്യന്‍ ചിത്രങ്ങളും അവര്‍ സ്വീകരിക്കുന്നുണ്ട്. ഓസ്‌ട്രേലിയന്‍ ബോക്‌സ് ഓഫീസിലെ കണക്കുകള്‍ ഇന്ത്യന്‍ സിനിമയോടുള്ള അവരുടെ ഇഷ്ടം വ്യക്തമാക്കുന്നു', രാജമൗലി പറഞ്ഞു.
Other News in this category



4malayalees Recommends