കോവിഡ് മുക്തി നേടിയ ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ്; ഗുരുതരമായ ബ്ലഡ് ക്ലോട്ടിനെതിരെ ജാഗ്രത പുലര്‍ത്തണം; ഇന്‍ഫെക്ഷന്‍ പിടിപെട്ട് ആറ് മാസം ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

കോവിഡ് മുക്തി നേടിയ ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ്; ഗുരുതരമായ ബ്ലഡ് ക്ലോട്ടിനെതിരെ ജാഗ്രത പുലര്‍ത്തണം; ഇന്‍ഫെക്ഷന്‍ പിടിപെട്ട് ആറ് മാസം ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

കോവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിക്കഴിഞ്ഞാല്‍ പിന്നെ സര്‍വ്വത്ര സുരക്ഷിതം എന്ന് ചിന്തിക്കുന്നത് അബദ്ധമാകുമെന്ന് പുതിയ പഠനം. ഇന്‍ഫെക്ഷന്‍ ബാധിച്ച് 30 ദിവസത്തിന് ശേഷം ശ്വാസകോശത്തില്‍ ഗുരുതരമായ ബ്ലഡ് ക്ലോട്ട് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷണങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.


വൈറസുമായി ബന്ധപ്പെട്ട് പള്‍മണറി എംബോളിസം 33 മടങ്ങാണ് വര്‍ദ്ധിക്കുന്നത്. കൂടാതെ ഡീപ് വെയിന്‍ ത്രോംബോസിസ് രൂപപ്പെടാനുള്ള സാധ്യത അഞ്ച് മടങ്ങ് വര്‍ദ്ധിക്കുമെന്നും ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച സ്വീഡിഷ് പഠനം വ്യക്തമാക്കുന്നു.

2020 ഫെബ്രുവരി മുതല്‍ 2021 മെയ് വരെ സ്വീഡനില്‍ പോസിറ്റീവായി കണ്ടെത്തിയ ഒരു മില്ല്യണിലേറെ ജനങ്ങളിലാണ് പഠനം നടന്നത്. ഇതോടൊപ്പം വൈറസ് പിടിപെടാത്ത നാല് മില്ല്യണിലേറെ പേരെയും പഠനത്തില്‍ ഉള്‍പ്പെടുത്തി.

കോവിഡ് പിടിപെടാത്തവരേക്കാള്‍ പോസിറ്റീവായി കണ്ടെത്തിയവരാണ് ഈ സ്ഥിതിഗതികളുടെ അപകടം അധികമായി നേരിടുന്നതെന്ന് ഫലങ്ങള്‍ വ്യക്തമാക്കി. ബ്ലഡ് ക്ലോട്ട് ആകുന്നതിന്റെ പൂര്‍വ്വചരിത്രമുള്ളവര്‍ ഇന്‍ഫെക്ഷന് ശേഷം കാലുവേദന, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവ നേരിട്ടാല്‍ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.

പള്‍മനറി എംബോളിസം ഇന്‍ഫെക്ഷന്‍ ബാധിച്ച് ആറ് മാസത്തേക്കാണ് അപകടം സൃഷ്ടിക്കുന്നത്. ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ബ്ലീഡിംഗ് ഇന്‍ഫെക്ഷന് ശേഷം ഇരട്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Other News in this category



4malayalees Recommends