ജൂണ്‍ മാസത്തോടെ റിസര്‍വ്വ് ബാങ്ക് പലിശ നിരക്കുയര്‍ത്തുമെന്ന് റിപ്പോര്‍ട്ട് ; ഇതോടെ വീടുവില ഇടിയാമെന്നും റിപ്പോര്‍ട്ടുകള്‍

ജൂണ്‍ മാസത്തോടെ റിസര്‍വ്വ് ബാങ്ക് പലിശ നിരക്കുയര്‍ത്തുമെന്ന് റിപ്പോര്‍ട്ട് ; ഇതോടെ വീടുവില ഇടിയാമെന്നും റിപ്പോര്‍ട്ടുകള്‍
റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ അര്‍ദ്ധവാര്‍ഷിക സാമ്പത്തിക സ്ഥിരതാ അവലോകന റിപ്പോര്‍ട്ടിലാണ് പലിശ നിരക്കിലുണ്ടാകിടയുള്ള വര്‍ദ്ധനവിനെയും വീടു വിലയെ പറ്റിയും വ്യക്തമാക്കുന്നു. വന വായ്പയുയുള്ള ഭൂരിഭാഗം കുടുംബങ്ങളും അടുത്തിടെയുണ്ടായ വീട് വില വര്‍ദ്ധനവില്‍ നേട്ടമുണ്ടാക്കിയതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. പലിശനിരക്ക് ഉയര്‍ന്നാലും വായ്പ തിരിച്ചടവ് കൈകാര്യം ചെയ്യാനുള്ള ശേഷി കൊവിഡിന് മുന്‍പുണ്ടായിരുന്നതിനേക്കാള്‍ മെച്ചപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ സാഹചര്യത്തില്‍ വീട് വിലയിലുണ്ടാകുന്ന ഇടിവ് ഇക്വിറ്റിയെ ബാധിക്കില്ല. വീട് വിലയില്‍ 25 ശതമാനത്തിലധികം ഇടിവുണ്ടായാല്‍ മാത്രമേ ഭൂരിഭാഗം വീടുകളും നെഗറ്റീവ് ഇക്വിറ്റിയിലേക്കെത്തുകയുള്ളു. വീടുകളുടെ മൂല്യം കൂടിയാതാണ് ഇതിന് കാരണം.

1980 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കുതിപ്പാണ് കഴിഞ്ഞ വര്‍ഷം ഭവന വിലയിലുണ്ടായത്. എന്നാല്‍, പലിശ നിരക്കിലുണ്ടാകുന്ന വര്‍ദ്ധനവ് അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഈ നേട്ടത്തിന് ഇടിവുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും ആര്‍ബിഎ മുന്നറിയിപ്പ് നല്‍കി.

നിലവിലെ പലിശനിരക്കില്‍ 2% വരെ വര്‍ദ്ധനവുണ്ടായാല്‍ വീട് വില 15 ശതമാനത്തോളം കുറയുമെന്നാണ് റിസര്‍വ്വ് ബാങ്കിന്റെ വിലയിരുത്തല്‍. വീട് വിലയില്‍ ഇടിവുണ്ടാക്കുന്നതിന് പുറമെ പലിശ നിരക്കിലെ വര്‍ദ്ധനവ് തിരച്ചടവ് തുകയിലും വര്‍ദ്ധനവുണ്ടാക്കും. എന്നാല്‍ തിരച്ചടവിലുണ്ടാകുന്ന വര്‍ദ്ധനവ് കൈകാര്യം ചെയ്യാന്‍ ഭൂരിഭാഗം വായ്പക്കാര്‍ക്കും കഴിയുമെന്നാണ് ആര്‍ബിഎ റിപ്പോര്‍ട്ടില്‍ പറയുന്നത്.

വായ്പയെടുക്കുന്ന അഞ്ചില്‍ ഒരാള്‍ക്ക് അവരുടെ മിനിമം തിരിച്ചടവില്‍ 40 ശതമാനത്തിലേറെ വര്‍ദ്ധനവുണ്ടാകാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

നിലവില്‍ ഭവനവായ്പയുള്ളവരേക്കാള്‍ സാമ്പത്തിക സമ്മര്‍ദ്ദത്തിന് ഇരയാകാന്‍ സാധ്യത കൂടുതലുള്ളത് വാടകക്ക് താമസിക്കുന്നവര്‍ക്കാണെന്നും ആര്‍ബിഎ വിലയിരുത്തുന്നു.

ജൂണ്‍ മാസത്തോടെ റിസര്‍വ്വ് ബാങ്ക് പലിശ നിരക്കുയര്‍ത്തുമെന്നാണ് നിലവിലെ സൂചനകള്‍. 2020 നവംബര്‍ മുതല്‍ പലിശ നിരക്ക് 0.1% എന്ന നിരക്കിലാണ് തുടരുന്നത്.

Other News in this category



4malayalees Recommends