പിടിക്കപ്പെട്ട റഷ്യന്‍ സൈനികരെ കൈകള്‍ പിന്നില്‍ കെട്ടി ഉക്രെയിന്‍ സൈനികര്‍ വെടിവെച്ച് കൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; ബുച്ചയില്‍ സമാനമായ റഷ്യന്‍ ക്രൂരത നടന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അതേ നാണയത്തില്‍ മറുപടി

പിടിക്കപ്പെട്ട റഷ്യന്‍ സൈനികരെ കൈകള്‍ പിന്നില്‍ കെട്ടി ഉക്രെയിന്‍ സൈനികര്‍ വെടിവെച്ച് കൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; ബുച്ചയില്‍ സമാനമായ റഷ്യന്‍ ക്രൂരത നടന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അതേ നാണയത്തില്‍ മറുപടി

പിടിക്കപ്പെട്ട റഷ്യന്‍ സൈനികരെ കൈകള്‍ പിന്നില്‍ കെട്ടി വെടിവെച്ച് കൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഉക്രെയിന്‍ സൈനികര്‍ നടത്തിയ കൊലപാതകങ്ങളും വീഡിയോയാണ് ന്യൂയോര്‍ക്ക് ടൈംസ് സ്ഥിരീകരിച്ച് പുറത്തുവിട്ടിരിക്കുന്നത്.


ബുച്ചാ പട്ടണത്തില്‍ റഷ്യന്‍ സൈനികര്‍ പിന്‍വാങ്ങുന്നതിന് മുന്‍പ് സാധാരണക്കാരായ ജനങ്ങളെ ഈ വിധത്തില്‍ കൊലപ്പെടുത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കീവിന് പുറത്തുള്ള ഒരു ഗ്രാമത്തില്‍ വെച്ചാണ് തിരിച്ചടി നല്‍കിയിട്ടുള്ളതെന്നാണ് പ്രാഥമിക വിവരം.

'അയാള്‍ക്ക് ജീവനുണ്ട്', ഒരു ഉക്രെയിന്‍കാരന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. റഷ്യന്‍ സൈനികന്റെ ജാക്കറ്റ് തലയില്‍ മൂടിയ നിലയിലാണ്. 'ഈ കൊലയാളികളെ ചിത്രീകരിക്ക്, ഇവന് ഇപ്പോഴും ജീവനുണ്ട്. അവന്‍ ശ്വാസമെടുക്കുന്നു', ഉക്രെയിന്‍ സൈനികന്‍ പറയുന്നു.

Video published on Wednesday shows Ukrainian soldiers killing their Russian counterparts with their hands tied behind their backs

ഒരു സൈനികന്‍ ഇയാള്‍ക്ക് നേരെ മൂന്ന് തവണ വെടിയുതിര്‍ത്തു, മൂന്നാമത്തെ വെടിയുണ്ട ഏറ്റ ശേഷം ജീവന്‍ നഷ്ടപ്പെട്ടു. മൂന്ന് മറ്റ് റഷ്യന്‍ സൈനികരും ഇയാള്‍ക്ക് അരികിലായി മരിച്ച് കിടക്കുന്നുണ്ട്.

ബുച്ചയില്‍ നിന്നും ഏഴ് മൈല്‍ അകലെയുള്ള ദിമിത്രിവ്കയിലെ റോഡിലാണ് വീഡിയോ എടുത്തിരിക്കുന്നത്. ഉക്രെയിന്‍ സൈന്യം ഈയാഴ്ചയാണ് ഈ മേഖല റഷ്യന്‍ സൈനികരുടെ കൈയില്‍ നിന്നും മോചിപ്പിച്ചത്.
Other News in this category



4malayalees Recommends