യുട്യൂബ് ചാനലും തുറന്നുവെച്ച് വായില്‍തോന്നുന്നത് വിളിച്ചുപറഞ്ഞാല്‍ 5 വര്‍ഷം ജയില്‍ശിക്ഷ! സാമ്പത്തിക കാര്യങ്ങളില്‍ ലൈസന്‍സില്ലാത്തവരുടെ 'ഉപദേശത്തിന്' വിലങ്ങിട്ട് ഈ രാജ്യം; 1 മില്ല്യണ്‍ ഡോളര്‍ പിഴയും വരും

യുട്യൂബ് ചാനലും തുറന്നുവെച്ച് വായില്‍തോന്നുന്നത് വിളിച്ചുപറഞ്ഞാല്‍ 5 വര്‍ഷം ജയില്‍ശിക്ഷ! സാമ്പത്തിക കാര്യങ്ങളില്‍ ലൈസന്‍സില്ലാത്തവരുടെ 'ഉപദേശത്തിന്' വിലങ്ങിട്ട് ഈ രാജ്യം; 1 മില്ല്യണ്‍ ഡോളര്‍ പിഴയും വരും

സകല ആളുകളും ഇപ്പോള്‍ യുട്യൂബ് ചാനലുകള്‍ തുടങ്ങാനുള്ള നെട്ടോട്ടത്തിലാണ്. വീഡിയോ ഇട്ട് സബ്‌സ്‌ക്രൈബേഴ്‌സിനെ കൂട്ടി, ആളുകള്‍ ലക്ഷങ്ങള്‍ നേടുന്നുവെന്ന് കേട്ടതോടെയാണ് ഇതിന് ശ്രമിക്കുന്നവരുടെ എണ്ണമേറിയത്. എന്നാല്‍ അതാത് മേഖലകളില്‍ വൈദഗ്ധ്യമില്ലാത്തവരാണ് പലപ്പോഴും വീഡിയോകളുമായി പരീക്ഷണാടിസ്ഥാനത്തില്‍ രംഗത്ത് വരുന്നത്. ഇതുമൂലം പലര്‍ക്കും അമളി പറ്റുന്നതും സ്വാഭാവികം.


കുക്കിംഗ് ചെയ്തും, മേക്ക് അപ്പ് ഇട്ടുമെല്ലാം അബദ്ധം പിണഞ്ഞാല്‍ സഹിക്കാം. പക്ഷെ സാമ്പത്തിക ഉപദേശങ്ങള്‍ കേട്ട് ആവശ്യമില്ലാത്ത നിക്ഷേപം നടത്തി നഷ്ടം വന്നാലോ? അത് സഹിച്ചിരിക്കുക അത്ര എളുപ്പമല്ല. ഈ ഘട്ടത്തിലാണ് സാമ്പത്തിക ഉപദേശം നല്‍കുന്ന ഇന്‍ഫ്‌ളുവെന്‍സേഴ്‌സിന് 1 മില്ല്യണ്‍ ഡോളര്‍ വരെ പിഴയും, ജയില്‍ശിക്ഷയും നല്‍കാന്‍ ഓസ്‌ട്രേലിയ നടപടി സ്വീകരിച്ചത്.

ലൈസന്‍സ് ഇല്ലാതെ ബജറ്റിംഗ്, സ്റ്റോക്ക്, ഇന്‍വെസ്റ്റ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിന് ഉപദേശം നല്‍കുന്ന കണ്ടന്റ് ക്രിയേറ്റേഴ്‌സിനാണ് പിടിവീഴുന്നത്. എങ്ങിനെ നിക്ഷേപിക്കണം, ചെലവഴിക്കണം, പണം സമ്പാദിക്കണം തുടങ്ങിയ വിഷയങ്ങളില്‍ ലൈസന്‍സില്ലാതെ ജനങ്ങളോട് പറഞ്ഞാല്‍ കനത്ത ശിക്ഷയാകും ലഭിക്കുകയെന്ന് ഓസ്‌ട്രേലിയന്‍ സെക്യൂരിറ്റീസ് & ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

1 മില്ല്യണ്‍ ഡോളര്‍ വരെ പിഴയും, ഇതോടൊപ്പം അഞ്ച് വര്‍ഷം ജയിലില്‍ പിടിച്ചിടാനുള്ള വകുപ്പുമാണ് എഎസ്‌ഐസിക്ക് ചുമത്താന്‍ കഴിയുക. സബ്‌സ്‌ക്രൈബേഴ്‌സിന് സ്വന്തം ഇഷ്ടപ്രകാരം സാമ്പത്തിക ഉത്പന്നങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തിക ഇന്‍ഫ്‌ളുവെന്‍സേഴ്‌സിന്റെ എണ്ണമേറിയതോടെയാണ് നടപടി.

Other News in this category



4malayalees Recommends