സിഡ്‌നി എയര്‍പോര്‍ട്ടില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂ ; മോശം കാലാവസ്ഥയില്‍ യാത്രക്കാര്‍ വലഞ്ഞു. ജീവനക്കാരുടെ കുറവ് പ്രതിസന്ധിയിലാകുന്നു ; ഈസ്റ്റര്‍ വരെ ഈ സ്ഥിതി തുടരുമെന്ന് മുന്നറിയിപ്പ്

സിഡ്‌നി എയര്‍പോര്‍ട്ടില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂ ; മോശം കാലാവസ്ഥയില്‍ യാത്രക്കാര്‍ വലഞ്ഞു. ജീവനക്കാരുടെ കുറവ് പ്രതിസന്ധിയിലാകുന്നു ; ഈസ്റ്റര്‍ വരെ ഈ സ്ഥിതി തുടരുമെന്ന് മുന്നറിയിപ്പ്
സിഡ്‌നി എയര്‍പോര്‍ട്ടിലെ നീണ്ട ക്യൂകള്‍ വൈകുന്നേരവും തുടര്‍ന്നു, മോശം കാലാവസ്ഥയില്‍ യാത്രക്കാര്‍ പുറത്ത് കാത്തുനില്‍ക്കാന്‍ നിര്‍ബന്ധിതരായി.

ജീവനക്കാരുടെ കുറവാണ് കാലതാമസത്തിന് കാരണമെന്ന് ക്വാണ്ടാസ് സിഇഒ അലന്‍ ജോയ്‌സ് പറഞ്ഞു.വിമാനത്താവളത്തിലെ കാലതാമസം നേരിടാന്‍ കുറഞ്ഞത് രണ്ട് മണിക്കൂര്‍ നേരത്തെ എത്തണമെന്ന് ജോയ്‌സ് യാത്രക്കാരോട് നിര്‍ദ്ദേശിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കുറേയായി പലരും യാത്ര ചെയ്തിരുന്നില്ല. ഇളവുകള്‍ അനുവദിച്ചതോടെ കൂടുതല്‍ പേര്‍ യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു.

ലെഗേജ് ചെക്കിങ്ങിന് അധിക സമയം വേണ്ടിവരുന്നു. കോവിഡ് പ്രതിസന്ധിയില്‍ ജീവനക്കാര്‍ കുറഞ്ഞതും കൂടുതല്‍ പേര്‍ യാത്രയ്ക്കിറങ്ങിയതുമാണ് വിമാനത്താവളത്തില്‍ പ്രതിസന്ധിയ്ക്ക് കാരണം. കോവിഡ് ലക്ഷണങ്ങളുള്ളതിനാലും സമ്പര്‍ക്കങ്ങളും കാരണം ജീവനക്കാര്‍ ഹാജരാകാത്തതും വിമാനത്താവള പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ചില ദിവസങ്ങളില്‍ 50 ശതമാനം ഹാജരാകുന്നില്ല,' അദ്ദേഹം പറഞ്ഞു.

ആളുകള്‍ മഴയത്ത് സിഡ്‌നി എയര്‍പോര്‍ട്ടിന് പുറത്ത് ക്യൂ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. പലരും സോഷ്യല്‍മീഡിയയിലൂടെ തങ്ങളുടെ അവസ്ഥ പങ്കുവച്ചിട്ടുണ്ട്.

Crowds at Sydney Airport on Friday April 8.

വ്യോമയാന തൊഴിലാളികളെ അവശ്യ തൊഴിലാളികളായി കണക്കാക്കുമെന്നും അടുത്ത സമ്പര്‍ക്ക നിയന്ത്രണങ്ങളില്‍ നിന്ന് ഉടന്‍ ഒഴിവാക്കുമെന്നും ജോയ്‌സ് ഫ്‌ലാഗ് ചെയ്തു.

തൊഴിലാളികള്‍ക്ക് നെഗറ്റീവ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മാത്രമേ ആവശ്യമുള്ളൂ. ഈസ്റ്റര്‍ വരെ ഇങ്ങനെ പോയാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുമെന്നും ഇത് ഒഴിവാക്കാന്‍ നിയന്ത്രണ ഇളവ് വേണമെന്നും ആവശ്യം ഉയരുന്നുണ്ട്.

യാത്രക്കാര്‍ക്ക് നേരിടേണ്ടിവന്ന തടസ്സങ്ങളില്‍ അധികൃതര്‍ ക്ഷമ ചോദിച്ചു.

Other News in this category



4malayalees Recommends