ഒരു കാലിന്റെ പകുതി പോയി, മറുകാലിന്റെ പാദവും, ഒരു കൈ കൂട്ടിച്ചേര്‍ക്കുകയാണ്, ഒരു കണ്ണിന്റെ പ്രവര്‍ത്തനം നിലച്ചു! കീവില്‍ സ്‌ഫോടനത്തില്‍ പരുക്കേറ്റ ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടര്‍ ചിത്രം പങ്കുവെച്ച് നല്‍കിയ വിവരങ്ങള്‍ ഇങ്ങനെ

ഒരു കാലിന്റെ പകുതി പോയി, മറുകാലിന്റെ പാദവും, ഒരു കൈ കൂട്ടിച്ചേര്‍ക്കുകയാണ്, ഒരു കണ്ണിന്റെ പ്രവര്‍ത്തനം നിലച്ചു! കീവില്‍ സ്‌ഫോടനത്തില്‍ പരുക്കേറ്റ ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടര്‍ ചിത്രം പങ്കുവെച്ച് നല്‍കിയ വിവരങ്ങള്‍ ഇങ്ങനെ

കീവില്‍ റഷ്യന്‍ അധിനിവേശം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ ഫോക്‌സ് ന്യൂസ് കറസ്‌പോണ്ടന്റ് ബെഞ്ചമിന്‍ ഹാള്‍ പരുക്കുകളുടെ യഥാര്‍ത്ഥ തോത് വ്യക്തമാക്കി രംഗത്ത്. പരുക്കേറ്റ ശേഷം ആദ്യമായാണ് ഇദ്ദേഹം തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വിവരം നല്‍കുന്നത്.


'ഒരു കാലിന്റെ പകുതി നഷ്ടമായി, മറുകാലിന്റെ പാദവും പോയി. കൈ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഒരു കണ്ണ് പ്രവര്‍ത്തനം നിര്‍ത്തി', ബെഞ്ചമിന്‍ ഹാള്‍ വ്യക്തമാക്കി. ജീവിതം മാറ്റിമറിക്കുന്ന പരുക്കുകളാണ് ഏറ്റതെങ്കിലും ജീവനോടെ ഉണ്ടെന്നത് തന്നെ ഭാഗ്യമായാണ് കരുതുന്നതെന്ന് ലണ്ടനില്‍ നിന്നുള്ള 39-കാരന്‍ പറഞ്ഞു.

റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായി കീവിന് പുറത്ത് യാത്ര ചെയ്യവെയാണ് ഇദ്ദേഹം സഞ്ചരിച്ച വാഹനത്തില്‍ ബോംബ് വീണത്. 55 വയസ്സുള്ള മുതിര്‍ന്ന ക്യാമറാമാന്‍ പിയെറി സാകിര്‍സെവ്‌സ്‌കിയും, പ്രൊഡ്യൂസര്‍ ഒലെക്‌സാന്‍ഡ്ര സാഷ കുര്‍ഷിനോവയും, 24, സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.

Pierre Zakrzewski (right) and Oleksandra Kuvshynova (centre) were killed in Ukraine while they were travelling in a vehicle involved in the same attack which left a British journalist injured

ആശുപത്രി കിടക്കയില്‍ രോഗമുക്തി നേടുന്ന ചിത്രമാണ് ഹാള്‍ ഇപ്പോള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്‌ഫോടനത്തിന് ശേഷം കേള്‍വിശക്തിയും കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞു. റഷ്യന്‍ അക്രമത്തിന് ശേഷം ഉക്രെയിനിലെ ആശുപത്രിയിലെത്തിച്ച ഹാളിനെ പിന്നീട് ടെക്‌സാസിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പരുക്കുകള്‍ നിരവധി സര്‍ജറികള്‍ ആവശ്യമായി വന്നു.
Other News in this category



4malayalees Recommends