സിഡ്‌നി വിമാനത്താവളത്തില്‍ കാലതാമസവും, തടസ്സങ്ങളും തുടരുന്നു; പ്രതിസന്ധി തുടരുന്നതില്‍ മാപ്പ് പറഞ്ഞ് സിഡ്‌നി എയര്‍പോര്‍ട്ട്; വിമാനയാത്രക്ക് ഇറങ്ങുന്നവര്‍ കുരുക്കിലായി

സിഡ്‌നി വിമാനത്താവളത്തില്‍ കാലതാമസവും, തടസ്സങ്ങളും തുടരുന്നു; പ്രതിസന്ധി തുടരുന്നതില്‍ മാപ്പ് പറഞ്ഞ് സിഡ്‌നി എയര്‍പോര്‍ട്ട്; വിമാനയാത്രക്ക് ഇറങ്ങുന്നവര്‍ കുരുക്കിലായി

സിഡ്‌നി എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാര്‍ മൂന്നാം ദിവസവും കാലതാമസവും തടസ്സങ്ങളും നേരിട്ട് കുരുക്കിലായി. ഈസ്റ്റര്‍ സ്‌കൂള്‍ ഹോളിഡേ മുന്‍നിര്‍ത്തി യാത്രകള്‍ക്ക് ഇറങ്ങിയവരെ കാത്തിരുന്നത് നീണ്ട ക്യൂവാണ്.


യാത്ര ചെയ്ത് മുന്‍ പരിചയം ഇല്ലാത്ത യാത്രക്കാരാണ് വിമാനത്താവളത്തില്‍ തടസ്സങ്ങള്‍ വര്‍ദ്ധിപ്പിച്ചതെന്ന് സിഡ്‌നി എയര്‍പോര്‍ട്ട് മേധാവി അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സെക്യൂരിറ്റി, ചെക്ക് ഇന്‍ കടന്നുകിട്ടാന്‍ യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയായിരുന്നു.

പലപ്പോഴും വരിനില്‍ക്കുന്നവര്‍ ടെര്‍മിനലിന് പുറത്തേക്ക് വരെ എത്തി. യാത്രക്കാരുമായി പറക്കാന്‍ കാത്തുനിന്ന് പല വിമാനങ്ങളും സമയം മാറ്റേണ്ട അവസ്ഥയായി. കോവിഡ്-19നുമായി ബന്ധപ്പെട്ട സമ്പര്‍ക്ക നിയമങ്ങള്‍ മൂലം ജീവനക്കാരുടെ ക്ഷാമം നേരിടുന്നതും ഒരു പ്രധാന വിഷയമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മറ്റ് വ്യവസായ മേഖലകളിലെ ജോലിക്കാര്‍ക്കുള്ള ഇളവ് എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് ലഭ്യമല്ല. രണ്ട് വര്‍ഷത്തിനിടെയുള്ള തിരക്കേറിയ വര്‍ഷമായി സ്‌കൂള്‍ അവധിക്കാലം മാറുമെന്ന് സിഡ്‌നി എയര്‍പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Other News in this category



4malayalees Recommends