ഈസ്റ്റര്‍ ഹോളിഡേയില്‍ കുട്ടികള്‍ക്ക് വാക്‌സിനെടുക്കൂ; പ്രചരണവുമായി തെരുവിലിറങ്ങി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഹെല്‍ത്ത്; ആശുപത്രികളിലെത്തുന്ന പ്രൈമറി സ്‌കൂള്‍ പ്രായത്തിലുള്ള രോഗികളുടെ എണ്ണമുയരുന്നത് ആശങ്ക

ഈസ്റ്റര്‍ ഹോളിഡേയില്‍ കുട്ടികള്‍ക്ക് വാക്‌സിനെടുക്കൂ; പ്രചരണവുമായി തെരുവിലിറങ്ങി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഹെല്‍ത്ത്; ആശുപത്രികളിലെത്തുന്ന പ്രൈമറി സ്‌കൂള്‍ പ്രായത്തിലുള്ള രോഗികളുടെ എണ്ണമുയരുന്നത് ആശങ്ക

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ ആശുപത്രിയിലെത്തുന്ന പത്തിലൊന്ന് രോഗികളും പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ഇതോടെ സ്‌കൂള്‍ അവധിക്കാലത്ത് കുട്ടികളെ വാക്‌സിനേറ്റ് ചെയ്യാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ത്വരിതപ്പെടുത്തുന്നത്.

6466 പുതിയ കോവിഡ് കേസുകളും, മൂന്ന് മരണങ്ങളുമാണ് ഒറ്റ രാത്രിയില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ രേഖപ്പെടുത്തിയത്. വാക്‌സിനെടുക്കാത്തവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കാല്‍ശതമാനവുമെന്ന് ഹെല്‍ത്ത് മന്ത്രി ആംബര്‍ ജേഡ് സാന്‍ഡേഴ്‌സണ്‍ പറഞ്ഞു.

കുട്ടികള്‍ ഈ വിഭാഗത്തില്‍ നല്ല തോതില്‍ തന്നെ മുന്നിലുണ്ട്. പെര്‍ത്ത് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് ദിവസേന 30 കുട്ടികളാണ് രോഗം ബാധിച്ച് എത്തുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അധ്യാപകര്‍ക്കും വന്‍തോതില്‍ രോഗം പിടിപെടുന്നുണ്ട്.
Other News in this category

4malayalees Recommends