അടുത്ത ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആരാകും? അഭിപ്രായ സര്‍വ്വെകള്‍ മാറിമറിയുന്നു; ലേബര്‍ സ്വപ്‌നം തകര്‍ത്ത് കൊളീഷന്‍ അധികാരം തിരിച്ചുപിടിക്കുമോ? ആവേശമായി വാതുവെപ്പുകാര്‍

അടുത്ത ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആരാകും? അഭിപ്രായ സര്‍വ്വെകള്‍ മാറിമറിയുന്നു; ലേബര്‍ സ്വപ്‌നം തകര്‍ത്ത് കൊളീഷന്‍ അധികാരം തിരിച്ചുപിടിക്കുമോ? ആവേശമായി വാതുവെപ്പുകാര്‍

ഓസ്‌ട്രേലിയ തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറിക്കഴിഞ്ഞു. സ്‌കോട്ട് മോറിസണ്‍ ഭരണകൂടം കോവിഡിന് ശേഷം നേരിടുന്ന എതിര്‍പ്പുകള്‍ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ലേബര്‍. ഇക്കാര്യത്തില്‍ മുന്നേറ്റം നേടിയെങ്കിലും സ്ഥിതി മാറിമറിയുന്നുവെന്നാണ് അഭിപ്രായ സര്‍വ്വെകളും, വാതുവെപ്പുകാരും വ്യക്തമാക്കുന്നത്.


തകരുമെന്ന് പ്രവചിക്കപ്പെട്ട കൊളീഷന്‍ ഇപ്പോള്‍ സര്‍ക്കാര്‍ നിലനിര്‍ത്താനുള്ള സാധ്യത തിരിച്ചുപിടിക്കുന്നതായി ഇവര്‍ അഭിപ്രായപ്പെടുന്നു. ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഒരു അത്ഭുതത്തിന് സാധ്യതയുണ്ടെന്നും പറയപ്പെടുന്നു.

ഇപ്പോള്‍ ചെറിയ തോതിലെങ്കിലും സര്‍ക്കാര്‍ പിടിച്ചുനില്‍ക്കുമെന്നാണ് വാതുവെപ്പുകാരുടെ നിലപാട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ലേബര്‍ മുന്നിലെത്തിയിരുന്നെങ്കിലും ഇപ്പോള്‍ ഈ മുന്നേറ്റത്തിന് ചെറിയ ചോര്‍ച്ച വരുന്നുവെന്ന് സര്‍വ്വെകള്‍ പറയുന്നു.

തിങ്കളാഴ്ച ലേബര്‍ നേതാവ് ആന്തണി ആല്‍ബനീസ് റിസര്‍വ്വ് ബാങ്ക് ക്യാഷ് റേറ്റും, തൊഴിലില്ലായ്മ നിരക്കും ഓര്‍മ്മിച്ചെടുക്കാന്‍ പരാജയപ്പെട്ടതാണ് പ്രാഥമിക താഴ്ചയ്ക്ക് ഇടയാക്കിയത്. ഇതോടെ കൊളീഷന് നേര്‍ക്കുള്ള ജനരോഷം മൃദുലമായി. ഇതിന് ശേഷം ആല്‍ബനീസ് നേരിട്ട പല അബദ്ധങ്ങളും സ്‌കോട്ട് മോറിസണ് അനുകൂലമായി.

അതേസമയം വാതുവെപ്പ് ഏജന്‍സികളുടെ കണക്കുകൂട്ടലുകള്‍ ഉറപ്പിച്ച് പറയാന്‍ കഴിയുന്നതല്ലെന്ന് വിദഗ്ധര്‍ അവകാശപ്പെടുന്നു.
Other News in this category



4malayalees Recommends