ജീവനക്കാരുടെ ക്ഷാമം തെരഞ്ഞെടുപ്പിനെയും ബാധിക്കുന്നു; ഒഴിവാക്കാന്‍ 1 ലക്ഷത്തിലേറെ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി ഓസ്‌ട്രേലിയന്‍ ഇലക്ടറല്‍ കമ്മീഷന്‍; ചെലവേറിയ തെരഞ്ഞെടുപ്പ് മാമാങ്കത്തിന് ഒരുങ്ങി ഓസ്‌ട്രേലിയ

ജീവനക്കാരുടെ ക്ഷാമം തെരഞ്ഞെടുപ്പിനെയും ബാധിക്കുന്നു; ഒഴിവാക്കാന്‍ 1 ലക്ഷത്തിലേറെ ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങി ഓസ്‌ട്രേലിയന്‍ ഇലക്ടറല്‍ കമ്മീഷന്‍; ചെലവേറിയ തെരഞ്ഞെടുപ്പ് മാമാങ്കത്തിന് ഒരുങ്ങി ഓസ്‌ട്രേലിയ

റെസ്‌റ്റൊറന്റുകള്‍ മുതല്‍ ആശുപത്രികളില്‍ വരെ നീളുന്ന ജീവനക്കാരുടെ ക്ഷാമം ഓസ്‌ട്രേലിയന്‍ ഇലക്ടറല്‍ കമ്മീഷനിലേക്കും. രാജ്യത്തെ ഏറ്റവും ചെലവേറിയ ഫെഡറല്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങവെ താല്‍ക്കാലികമായി 1 ലക്ഷം തസ്തികകളിലേക്ക് ആളെ എത്തിക്കാനുള്ള ശ്രമത്തിലാണ് എഇസി.


1970കള്‍ മുതലുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക്. 7500 പോളിംഗ് മേഖലകളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു സൈന്യത്തെ റിക്രൂട്ട് ചെയ്യാനുള്ള പരിശ്രമത്തില്‍ മറ്റ് എംപ്ലോയേഴ്‌സുമായി പോരാടുകയാണ് ഓസ്‌ട്രേലിയന്‍ ഇലക്ടറല്‍ കമ്മീഷന്‍.

കോവിഡ് മഹാമാരി കൂടി വന്നതോടെ അവസ്ഥ കൂടുതല്‍ പരിതാപകരമാണ്. തെരഞ്ഞെടുപ്പിനായി 130,000 പേരെയാണ് കമ്മീഷന് ആവശ്യമുള്ളത്. 2019 തെരഞ്ഞെടുപ്പിന് ഏകദേശം 300 മില്ല്യണ്‍ ഡോളറാണ് ചെലവ് വന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന പേയ്‌മെന്റിന് പുറമെയാണിത്.

ഇക്കുറി ഇത് 400 മില്ല്യണിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. മണിക്കൂറിന് 25.48 ഡോളറാണ് എന്‍ട്രി ലെവല്‍ ജീവനക്കാര്‍ക്ക് ലഭിക്കുക. സീനിയര്‍ റോളുകളിലുള്ളവര്‍ക്ക് മണിക്കൂറിന് 48.28 ഡോളറും ലഭിക്കും.

വിദ്യാര്‍ത്ഥികള്‍, വിരമിച്ച അധ്യാപകര്‍, പബ്ലിക് സെര്‍വന്റ്‌സ് എന്നിവരെ ക്ഷണിച്ച് വേക്കന്‍സികള്‍ നിറയ്ക്കാമെന്ന പ്രതീക്ഷയിലാണ് ഓസ്‌ട്രേലിയന്‍ ഇലക്ടറല്‍ കമ്മീഷന്‍.
Other News in this category



4malayalees Recommends