അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഓസ്‌ട്രേലിയ ; ഇനി കോവിഡ് ടെസ്റ്റ് ഫലം നിര്‍ബന്ധമല്ല ; വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റു കൈയ്യില്‍ കരുതണം, മാസ്‌കും ധരിക്കണമെന്ന് നിര്‍ദ്ദേശം

അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഓസ്‌ട്രേലിയ ; ഇനി കോവിഡ് ടെസ്റ്റ് ഫലം നിര്‍ബന്ധമല്ല ; വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റു കൈയ്യില്‍ കരുതണം, മാസ്‌കും ധരിക്കണമെന്ന് നിര്‍ദ്ദേശം
അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ സന്ദര്‍ശിക്കുന്നതിനുള്ള പ്രധാന തടസ്സം കൂടി ഓസ്‌ട്രേലിയ ഇന്നോടെ നീക്കി.കോവിഡ് വൈറസ് പ്രതിസന്ധി ആരംഭിച്ച് രണ്ട് വര്‍ഷത്തിലേറെയായി തുടര്‍ന്ന നിയന്ത്രണമാണ് നീക്കിയത്. വിദേശ യാത്രക്കാര്‍ക്ക് ഇനി യാത്രയ്ക്ക് മുമ്പ് പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് ടെസ്റ്റ് നെഗറ്റീവ് റിസള്‍ട്ട് നല്‍കേണ്ടതില്ല.

All COVID-19 testing for international arrivals into Australian airports has been scrapped from today.

യാത്രക്കാര്‍ക്ക് വിലകൂടിയ പിസിആര്‍ ടെസ്റ്റുകളും ഒഴിവാക്കാനാകും, 72 മണിക്കൂറിനുള്ളില്‍ നല്‍കേണ്ട പിസിആര്‍ ടെസ്റ്റ് വേണ്ടെന്നത് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ്. മാസ്‌ക് ധരിച്ചിരിക്കണമെന്നും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്നുമാണ് അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ചില വിമാന കമ്പനികള്‍ ഓസ്‌ട്രേലിയയ്ക്കുള്ള യാത്രയില്‍ യാത്രക്കാര്‍ക്ക് ടെസ്റ്റ് നടത്തുന്നുണ്ട്. വലിയ രീതിയിലുള്ള നിയന്ത്രണങ്ങളായിരുന്നു കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ഓസ്‌ട്രേലിയയില്‍ തുടര്‍ന്നിരുന്നത്. ഇതുമൂലം നിരവധി പേരാണ് രാജ്യത്തേക്ക് എത്താനാകാതെ ബുദ്ധിമുട്ടിയത്. ഇവര്‍ക്ക് ആശ്വാസകരമാകുന്നതാണ് യാത്രാ നിയന്ത്രണങ്ങളിലെ ഇളവ്.

ഓസ്‌ട്രേലിയന്‍ തീരത്ത് ക്രൂയിസ് ബോട്ടെത്തിയതും നേരത്തെ വാര്‍ത്തയായിരുന്നു. നിയന്ത്രണം നീക്കുന്നതോടെ ക്രൂയിസ് ഷിപ്പിനും ഓസ്‌ട്രേലിയയിലേക്കെത്താം. 2020 മാര്‍ച്ച് 15 മുതലാണ് ക്രൂയിസ് ഷിപ്പുകള്‍ക്ക് വിലക്കുണ്ടായിരുന്നത്.

Other News in this category



4malayalees Recommends