ഹോം ഗ്യാരണ്ടി സ്‌കീം വിപുലപ്പെടുത്താന്‍ സര്‍ക്കാര്‍; ലോണുകളുടെ പ്രൈസ് ക്യാപ് ഉയര്‍ത്തും; ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് മികച്ച അവസരം; പലിശ നിരക്ക് വര്‍ദ്ധിക്കാന്‍ ഇടയുള്ളതിനാല്‍ ജാഗ്രതയോടെ മതിയെന്ന് വിദഗ്ധര്‍?

ഹോം ഗ്യാരണ്ടി സ്‌കീം വിപുലപ്പെടുത്താന്‍ സര്‍ക്കാര്‍; ലോണുകളുടെ പ്രൈസ് ക്യാപ് ഉയര്‍ത്തും; ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് മികച്ച അവസരം; പലിശ നിരക്ക് വര്‍ദ്ധിക്കാന്‍ ഇടയുള്ളതിനാല്‍ ജാഗ്രതയോടെ മതിയെന്ന് വിദഗ്ധര്‍?

ഹോം ഗ്യാരണ്ടി സ്‌കീം വിപുലപ്പെടുത്താന്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുകയാണ്. ഇതോടെ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് വെറും 5 ശതമാനം മാത്രം ഡെപ്പോസിറ്റ് വെച്ച് സ്വപ്‌നം സാക്ഷാത്കരിക്കാം. 10,000 ഇടത്ത് ഉണ്ടായിരുന്ന സ്‌കീം 35,000 ആയി ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.


സിംഗിള്‍ പാരന്റ്‌സിനുള്ള കുറഞ്ഞ ഡെപ്പോസിറ്റ് പര്‍ച്ചേസ് സ്‌കീം വര്‍ഷത്തില്‍ 5000 പ്ലേസുകളായി വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ റീജ്യണല്‍ ഹോം ബയേഴ്‌സ് സ്‌കീമും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്‌കീമുകള്‍ക്ക് കീഴില്‍ യോഗ്യതയുള്ള പ്രോപ്പര്‍ട്ടികളുടെ പ്രൈസ് ക്യാപ് ഉയര്‍ത്തുമെന്നാണ് പ്രധാനമന്ത്രിയും, ഹൗസിംഗ് മന്ത്രിയും ഒടുവില്‍ വ്യക്തമാക്കിയിരിക്കുന്നത്. മിക്ക തലസ്ഥാന നഗരങ്ങളിലും ക്യാപ് 100,000 ഡോളറിലേക്ക് ഉയരും.

ആക്ട് ഉള്‍പ്പെടെയുള്ള പ്രാദേശിക മേഖലകളില്‍ ക്യാപ് 150,000 ഡോളറായാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ 18 മാസത്തിനിടെ ഭവന വില ഉയര്‍ന്നതിനൊപ്പം പിടിച്ചുനില്‍ക്കാനാണ് ഈ മാറ്റം.

അതേസമയം പ്രൈസ് ക്യാപ് ഉയര്‍ത്തുന്നത് വഴി ആളുകള്‍ക്ക് വാങ്ങാന്‍ കഴിയുന്ന വീടുകളുടെ എണ്ണം ഉയരുമെങ്കിലും കൂടുതല്‍ കടവും വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ പലിശ നിരക്കുകള്‍ ഉയരുമ്പോള്‍ മോര്‍ട്ട്‌ഗേജുകളുടെ വലുപ്പവും ഉയരും. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇതിന് സാധ്യത കൂടുതലുമാണ്.
Other News in this category



4malayalees Recommends