മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ്കീപ്പര്‍ റയാന്‍ കാംപെല്ലിന് ഹൃദയാഘാതം; കുട്ടികള്‍ക്കൊപ്പം കളിക്കവെ കുഴഞ്ഞുവീണു; 50-കാരന്‍ യുകെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍

മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ്കീപ്പര്‍ റയാന്‍ കാംപെല്ലിന് ഹൃദയാഘാതം; കുട്ടികള്‍ക്കൊപ്പം കളിക്കവെ കുഴഞ്ഞുവീണു; 50-കാരന്‍ യുകെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍

മുന്‍ ഓസ്‌ട്രേലിയന്‍ ഏകദിന വിക്കറ്റ്കീപ്പര്‍ റയാന്‍ കാംപെല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് യുകെയിലെ ആശുപത്രിയില്‍. വീക്കെന്‍ഡില്‍ കുട്ടികള്‍ക്കൊപ്പം മൈതാനത്ത് നില്‍ക്കവെയാണ് 50-കാരന്‍ കുഴഞ്ഞുവീണത്.


2002ല്‍ ഓസ്‌ട്രേലിയയ്ക്കായി രണ്ട് ഏകദിന അന്താരാഷ്ട്ര മത്സരങ്ങള്‍ക്കാണ് കാംപെല്‍ ഇറങ്ങിയിട്ടുള്ളത്. ആഡം ഗില്‍ക്രിസ്റ്റിന് കുഞ്ഞ് പിറന്നതിനെ തുടര്‍ന്ന് അവധിയില്‍ പോയ സമയത്തായിരുന്നു ഇത്.

മികച്ച ബാറ്റ്‌സ്മാനും, ശക്തനായ വിക്കറ്റ്കീപ്പറും ആയിരുന്നിട്ടും കാംപെല്ലിന് ദേശീയ ടീമില്‍ സ്ഥിരമായി സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞില്ല. 1990കള്‍ മുതല്‍ 2000 വരെയുള്ള ടീമിന്റെ സുവര്‍ണ്ണകാലമാണ് ഇതിന് വഴിയൊരുക്കിയത്.

98 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള കാംപെല്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്ക്കായി 6009 റണ്‍ നേടി. 2014 ട്വന്റി 20 ലോകകപ്പില്‍ ഹോങ്കോംഗിന് വേണ്ടി ഇദ്ദേഹം കളത്തിലിറങ്ങി. നെതര്‍ലാന്‍ഡ്‌സ് പുരുഷ ക്രിക്കറ്റ് ടീമിനെ 2017 ഏപ്രില്‍ മുതല്‍ പരിശീലിപ്പിച്ചിരുന്നു.
Other News in this category



4malayalees Recommends