റെക്കോര്‍ഡ് മഴ പെയ്ത് തോര്‍ന്നപ്പോള്‍ ബീച്ചുകളില്‍ വിചിത്രമായ 'ഭംഗിയേറിയ' അജ്ഞാത ജീവികള്‍; ഓസ്‌ട്രേലിയന്‍ ബീച്ചിലെ കാഴ്ചയുടെ ദുരൂഹതയുടെ കെട്ടഴിക്കാന്‍ കഴിയാതെ വിദഗ്ധര്‍

റെക്കോര്‍ഡ് മഴ പെയ്ത് തോര്‍ന്നപ്പോള്‍ ബീച്ചുകളില്‍ വിചിത്രമായ 'ഭംഗിയേറിയ' അജ്ഞാത ജീവികള്‍; ഓസ്‌ട്രേലിയന്‍ ബീച്ചിലെ കാഴ്ചയുടെ ദുരൂഹതയുടെ കെട്ടഴിക്കാന്‍ കഴിയാതെ വിദഗ്ധര്‍

ഓസ്‌ട്രേലിയയില്‍ ഏതാനും ആഴ്ചകളായി കനത്ത തോതില്‍ മഴ പെയ്തിറങ്ങിയിരുന്നു. റെക്കോര്‍ഡ് നിരക്കില്‍ മഴ പെയ്തിറങ്ങിയതിന് പിന്നാലെ രാജ്യത്തെ തീരങ്ങളില്‍ അടിച്ചുകയറിയ അജ്ഞാതമായ, വര്‍ണ്ണാഭമായ ജീവികളെ കണ്ട് അമ്പരന്നിരിക്കുകയാണ് വിദഗ്ധര്‍.


ബീച്ചുകളില്‍ നിന്നുള്ള ചിത്രങ്ങളില്‍ കടലില്‍ നിന്നുള്ള മത്സ്യമെന്ന് തോന്നിക്കുന്ന, എന്നാല്‍ വിചിത്രമായ രൂപത്തിലും, വര്‍ണ്ണാഭമായ നിറങ്ങളുമുള്ള ജീവികളെയാണ് കാണാന്‍ കഴിയുക. ന്യൂ സൗത്ത് വെയില്‍സിലാണ് പ്രധാനമായും ഇവ ബീച്ചുകളില്‍ അടിഞ്ഞത്.

സാധാരണ കാണുന്ന സീ ഡ്രാഗണ്‍ വിഭാഗത്തില്‍ വരുന്ന ജീവികളേക്കാള്‍ പത്തിരട്ടി വലുപ്പം കൂടിയവയാണ് ഇപ്പോള്‍ തീരത്ത് അടിഞ്ഞിട്ടുള്ളത്. ഇതോടെ ഈ പ്രതിഭാസം സംബന്ധിച്ച വിവിധ അഭ്യൂഹങ്ങളും, ആശങ്കകളും പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഒരാഴ്ചയ്ക്കിടെ നടക്കാന്‍ ഇറങ്ങുമ്പോള്‍ ഏഴോളം സീ ഡ്രാഗണുകളെ കണ്ടതായി ബീച്ചുകളില്‍ വ്യായാമത്തിന് ഇറങ്ങിയ ഒരു യുവതി പറഞ്ഞു. സിഡ്‌നിയില്‍ മാത്രം കഴിഞ്ഞ രണ്ട് ആഴ്ചയില്‍ 20ലേറെ സീ ഡ്രാഗണുകളെ കണ്ടതായി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, സിഡ്‌നിയിലെ മറൈന്‍ ഇക്കോളജി പ്രൊഫസര്‍ ഡോ. ഡേവിഡ് ബൂത്ത് പറഞ്ഞു.

കാലാവസ്ഥയിലെ പ്രശ്‌നങ്ങളും, മലീനീകരണവും ചേര്‍ന്നാണ് ഈ കടല്‍ജീവികളെ തീരത്തേക്ക് എത്തിച്ചതെന്ന് വ്യക്തമാണെന്ന് ഡോ. ബൂത്ത് പറഞ്ഞു. താമസിക്കുന്ന ഇടത്ത് നിന്നും ജീവിതകാലത്ത് 20-50 മീറ്റര്‍ ചുറ്റളവ് വിട്ടുപോകാത്ത ഇവ, കടുത്ത അടിയൊഴുക്കില്‍ പോലും പിടിച്ചുനില്‍ക്കുന്നവയാണ്.
Other News in this category



4malayalees Recommends