ആക്ടില്‍ ലോംഗ് കോവിഡ് ക്ലിനിക്കിന് തുടക്കം; കാന്‍ബെറയില്‍ രോഗം ബാധിച്ചവരില്‍ കൂടുതല്‍ കേസുകള്‍ നേരിടാന്‍ തയ്യാറെടുത്ത് ആരോഗ്യ മേഖല; ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്ക് ആശ്വാസം തരുമെന്ന് പ്രതീക്ഷ

ആക്ടില്‍ ലോംഗ് കോവിഡ് ക്ലിനിക്കിന് തുടക്കം; കാന്‍ബെറയില്‍ രോഗം ബാധിച്ചവരില്‍ കൂടുതല്‍ കേസുകള്‍ നേരിടാന്‍ തയ്യാറെടുത്ത് ആരോഗ്യ മേഖല; ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്ക് ആശ്വാസം തരുമെന്ന് പ്രതീക്ഷ

കോവിഡ്-19 ബാധിച്ചാല്‍ ഒരു പനി പോലെ വന്നുപോകുമെന്ന ധാരണയൊക്കെ ഇപ്പോള്‍ തിരുത്തപ്പെട്ടിരിക്കുന്നു. പല ആളുകള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് വൈറസ് സമ്മാനിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള എണ്ണമേറുമെന്ന തിരിച്ചറിവില്‍ ആക്ട് ഗവണ്‍മെന്റ് ലോംഗ് കോവിഡ് രോഗികള്‍ക്കായി ഒരു ക്ലിനിക്ക് ആരംഭിച്ചിരിക്കുകയാണ്.


നെഗറ്റീവായി മാറിയിട്ടും കോവിഡ് ലക്ഷണങ്ങള്‍ അലട്ടുന്നവര്‍ക്കായാണ് ഈ ക്ലിനിക്ക്. പോസ്റ്റ് കോവിഡ് റിക്കവറി ക്ലിനിക്കായി പ്രവര്‍ത്തിക്കുന്ന ഈ ക്ലിനിക്ക് യൂണിവേഴ്‌സിറ്റി ഓഫ് കാന്‍ബെറ ഹോസ്പിറ്റലിലാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യമായി വൈറസ് പിടിപെട്ട് 12 ആഴ്ചയ്ക്ക് ശേഷവും കോവിഡ്-19 ലക്ഷണങ്ങളുള്ള 16ന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇവിടെ ചികിത്സ.

ലോംഗ് കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ എണ്ണമേറുമെന്നാണ് കരുതുന്നതെന്നും, അതിനാലാണ് തയ്യാറെടുപ്പെന്നും റിഹാബിലിറ്റേഷന്‍ മെഡിസിന്‍ ഡോക്ടര്‍ ഫില്‍ ഗോഗ്വിന്‍ പറഞ്ഞു. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ രോഗം പീക്കില്‍ എത്തിയെന്നാണ് കരുതുന്നത്. അതിനാല്‍ ലോംഗ് കോവിഡ് രോഗികളുടെ എണ്ണവും ഇനി ഏറിത്തുടങ്ങും, അദ്ദേഹം പറഞ്ഞു.

കാന്‍ബെറയിലെ ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്ക് ലോംഗ് കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കുമെന്നും ഡോ. ഗോഗ്വിന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ജനസംഖ്യയില്‍ 98 ശതമാനവും രണ്ട് ഡോസ് വാക്‌സിനെടുത്തവരാണ്.
Other News in this category



4malayalees Recommends