വെസ്റ്റേണ്‍ സിഡ്നിയിലെ എം4 മോട്ടോര്‍വേയില്‍ ഒന്നിലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചതോടെ ഗതാഗത തടസ്സത്തിന് കാരണമായി. ഒരു ട്രക്കും മറ്റ് നാല് വാഹനങ്ങളും കൂട്ടിയിടിച്ചതോടെയാണ് അപകടം. അപകടത്തില്‍പ്പെട്ട കാര്‍ തകര്‍ന്നു, മെറിലാന്ഡ്സിന് സമീപമുള്ള എം 4ല്‍ ആണ് അപകടം. അപകടം നടന്ന സ്ഥലത്ത് സേവനത്തിനായി എമര്‍ജന്‍സി സര്‍വീസുകളും രംഗത്തുണ്ട്.
അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനാപകടം മൂലം കിഴക്കോട്ടുള്ള എല്ലാ പാതകളും അടച്ചു, ഗതാഗത തിരക്കുമൂലം ജനം വലഞ്ഞു.
വൈകുന്നേരം 4.30 ഓടെ പാതകള്‍ തുറന്നെങ്കിലും ഗതാഗതം സുഗമമാക്കാന്‍ വീണ്ടും സമയം വേണ്ടിവന്നു.