Australia

ഓസ്‌ട്രേലിയക്കാര്‍ക്ക് കടുത്ത കോവിഡ് മുന്നറിയിപ്പേകി പ്രധാനമന്ത്രി; വാക്‌സിനെത്തിയെങ്കിലും അടുത്ത വര്‍ഷവും അതിര്‍ത്തി നിയന്ത്രണങ്ങളും ക്വാറന്റൈനും ഒഴിവാക്കാനാവില്ലെന്ന് മോറിസന്‍; വാക്‌സിന്‍ വിതരണത്തിനായി 1.9 ബില്യണ്‍ ഡോളര്‍ കൂടി വകയിരുത്തി
കോവിഡിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. കോവിഡ് 19 വാക്‌സിനേഷന്‍ പ്രക്രിയ ത്വരിതപ്പെടുന്നുണ്ടെങ്കിലും ഇതിന്റെ ബലത്തില്‍ മാത്രം അടുത്ത വര്‍ഷം ഇന്റര്‍നാഷണല്‍ ബോര്‍ഡര്‍ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റാനാവില്ലെന്നും ക്വാറന്റൈന്‍ വേണ്ടെന്ന് വയ്ക്കാനാവില്ലെന്നുമാണ് മോറിസന്‍ മുന്നറിയിപ്പേകിയിരിക്കുന്നത്.  കോവിഡിനെ അടിച്ചമര്‍ത്തുന്നതിനും വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുമുള്ള പുതിയൊരു ബ്ലൂപ്രിന്റിനെ കുറിച്ച് വിശദീകരിക്കുന്നതിനിടയിലാണ് മോറിസന്‍ ഈ പ്രവചനം നടത്തിയിരിക്കുന്നത്.  ഇതിന്റെ ഭാഗമായി കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യു്‌നനതിനായി 1.9 ബില്യണ്‍ ഡോളര്‍ കൂടി പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്ന പ്രക്രിയയെ രാജ്യത്തിന്റെ

More »

പെര്‍ത്തില്‍ ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് ലോക്ക്ഡൗണ്‍; കാരണം ഹോട്ടല്‍ ക്വാറന്റൈനിലുള്ള സെക്യൂരിറ്റി ഗാര്‍ഡിന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍; അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാം; കോവിഡ് പകര്‍ന്നത് വിദേശത്ത് നിന്നുമെത്തിയ ആളില്‍ നിന്നും
പെര്‍ത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം പുതിയൊരു കോവിഡ് കേസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരത്തില്‍ അഞ്ച് ദിവസത്തെ ലോക്ക്ഡൗണ്‍ അടിയന്തിരമായി പ്രഖ്യാപിച്ചു. ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്ന ഒരു സെക്യൂരിറ്റി ഗാര്‍ഡിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അടിയന്തിരമായി ഈ മുന്‍കരുതല്‍ ലോക്ക്ഡൗണ്‍ അധികൃതര്‍ ഞായറാഴ്ച  പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പ്രകാരം

More »

സിഡ്‌നിയില്‍ പ്രതികൂലമായ കാലാവസ്ഥ തുടരുന്നു; വ്യാഴാഴ്ചത്തെ കടുത്ത മഴയ്ക്ക് ശേഷം ജനജീവിതം ദുസ്സഹം; വിവിധയിടങ്ങളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കമുണ്ടാകുമെന്ന് പ്രവചനം
സിഡ്‌നിയില്‍ ഓസ്‌ട്രേലിയന്‍ ഡേയ്ക്ക് ശേഷം വ്യാഴാഴ്ചയുണ്ടായ കടുത്ത മഴയുമായി ബന്ധപ്പെട്ട കെടുതികള്‍ തുടരുന്നുവെന്ന് റിപ്പോര്‍ട്ട്.  പ്രതികൂലമായ കാലാവസ്ഥ സിഡ്‌നിയില്‍ വരുന്ന ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് പ്രവചനം.  ഈ വര്‍ഷത്തിലെ ഏറ്റവും കൂടിയ മഴയായിരുന്നു വ്യാഴാഴ്ച സിഡ്‌നിയില്‍ ലഭിച്ചിരുന്നത്.  വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി വരെയുള്ള 24 മണിക്കൂറുകള്‍ക്കിടെ

More »

ക്യൂന്‍സ്ലാന്‍ഡിലെ ഡസനോളം സീവേജ് കാച്ച്‌മെന്റുകളില്‍ കോവിഡ് വൈറസിന്റെ സാന്നിധ്യം;ഹോട്ടല്‍ ക്വാറന്റൈന്‍ ഫെസിലിറ്റികളുള്ള സബര്‍ബുകളില്‍ വൈറസ് സാന്നിധ്യമുണ്ടായത് ആശങ്കയേറ്റുന്നു; നേരിയ ലക്ഷണങ്ങളുള്ളവര്‍ പോലും ടെസ്റ്റിന് വിധേയമാകാന്‍ നിര്‍ദേശം
ക്യൂന്‍സ്ലാന്‍ഡിലെ ഡസനോളം സീവേജ് കാച്ച്‌മെന്റുകളില്‍ കോവിഡ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്യൂന്‍സ്ലാന്‍ഡില്‍ കടുത്ത ജാഗ്രതാ നിര്‍ദേശമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിസ്ബാനിലെ ക്ലീവ്‌ലാന്‍ഡിലും ഇപ്‌സ് വിച്ചിലെ കരോള്‍ പാര്‍ക്കിലും കോവിഡ് വൈറസിനെ കണ്ടെത്തിക്കൊണ്ടിരിക്കുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്നാണ് ക്യൂന്‍സ്ലാന്‍ഡ് ഹെല്‍ത്ത്

More »

ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ 12 ദിവസങ്ങളായി പ്രാദേശികമായ പകര്‍ന്ന കോവിഡ് കേസകളില്ല; മഹത്തായ നേട്ടത്തിന് രാജ്യത്തെ ജനങ്ങളെ പുകഴ്ത്തി ഹെല്‍ത്ത് മിനിസ്റ്റര്‍; മഹാമാരിയെ പിടിച്ച് കെട്ടിയത് ഓസ്‌ട്രേലിയക്കാരുടെ ഇച്ഛാശക്തിയെന്ന് ഗ്രെഗ് ഹണ്ട്
കോവിഡിനെ പിടിച്ച് കെട്ടുന്നതില്‍ ഓസ്‌ട്രേലിയക്കാര്‍ നടത്തിയ അസാധാരണമായ പ്രയത്‌നത്തെ പുകഴ്ത്തി ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ട് രംഗത്തെത്തി. രാജ്യത്ത് തുടര്‍ച്ചയായി 12 ദിവസങ്ങളായി സാമൂഹിക വ്യാപനത്തിലൂടെയുള്ള കോവിഡ് കേസുകളില്ലാത്ത സാഹചര്യത്തിലാണ് ഹണ്ട് ഇത്തരത്തില്‍ പുകഴ്ത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്.  ലോകമെമ്പാടും 100 മില്യണിലധികം കോവിഡ് കേസുകളുള്ള

More »

സൗത്ത് ഈസ്റ്റ് ഓസ്‌ട്രേലിയയില്‍ വരും ദിവസങ്ങളില്‍ ചൂടുയരും; തീപിടിത്ത സാധ്യതയും ആരോഗ്യ പ്രശ്‌നങ്ങളുമേറുമെന്ന് മുന്നറിയിപ്പ്; ശരാശരിയേക്കാള്‍ 16 ഡിഗ്രി അധികം ചൂട്; വിക്ടോറിയ ,സൗത്ത് ഓസ്‌ട്രേലിയ, എന്‍എസ്ഡബ്ല്യൂ എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രതൈ
സൗത്ത് ഈസ്റ്റ് ഓസ്‌ട്രേലിയയില്‍ വരും ദിവസങ്ങളില്‍ ചൂടുയരുമെന്നും ഇത് കാരണമുള്ള ആരോഗ്യ പ്രശ്‌നങ്ങളും തീപിടിത്ത സാധ്യതയുമേറുമെന്നുമുള്ള മുന്നറിയിപ്പ് ശക്തമായി.  സൗത്ത് ഈസ്റ്റ് ഓസ്‌ട്രേലിയയിലെ മൂന്ന് സ്റ്റേറ്റുകളിലുളളവരെയായിരിക്കും കടുത്ത ചൂട് കൂടുതലായി ബാധിക്കാന്‍ പോകുന്നത്.  വെസ്‌റ്റേണ്‍ എന്‍എസ്ഡബ്ല്യൂവില്‍ വീക്കെന്‍ഡിലും തുടര്‍ന്ന് അടുത്ത വാരത്തിന്റെ

More »

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഫ്രെമാന്റില്‍സ് പയനീര്‍ പാര്‍ക്കിന്റെ നിയന്ത്രണം ഏറ്റെടുത്തു;ഇവിടുത്തെ ഹോംലെസ് ക്യാമ്പ് നീക്കം ചെയ്ത് ഭവനരഹിതരെ ഹോട്ടലുകളിലേക്ക് മാറ്റുന്ന നടപടി തിരുതകൃതി
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഫ്രെമാന്റില്‍സ് പയനീര്‍ പാര്‍ക്കിന്റെ നിയന്ത്രണം ഏറ്റെടുത്തു.  ഇവിടുത്തെ ഹോംലെസ് ക്യാമ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിടുന്നതിനിടെയാണ് സര്‍ക്കാര്‍ നിര്‍ണായകമായ ഈ നീക്കം  നടത്തിയിരിക്കുന്നത്.  ഇതോടെ പ്രസ്തുത പാര്‍ക്കിന്റെ മാനേജ്‌മെന്റ് ചുമതലയില്‍ നിന്നും ഫെര്‍മാന്റില്‍ സിറ്റിയെ

More »

ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയില്‍ 2021ല്‍ ശുഭപ്രതീക്ഷയും ആത്മവിശ്വാസവുമേറുന്നു; മുഖ്യ കാരണം കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട പത്തില്‍ ഒമ്പത് പേരും തൊഴിലിലേക്ക് തിരിച്ചെത്തിയതിനാല്‍; ഒഇസിഡി രാജ്യങ്ങള്‍ക്കിടയില്‍ മികച്ച പ്രകടനവുമായി ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥ കോവിഡ് 19 തീര്‍ത്ത പ്രതിസന്ധിയില്‍ നിന്നും തീര്‍ത്തും കരകയറിയിട്ടില്ലെങ്കിലും  സാമ്പത്തികപരമായ പ്രതീക്ഷ രാജ്യത്ത് ശക്തമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കാര്‍ വീണ്ടും തങ്ങളുടെ തൊഴിലുകളിലേക്ക് തിരിച്ചെത്തിയതാണ് ഇതിന് പ്രധാന കാരണമായി എടുത്ത് കാട്ടപ്പെടുന്നത്.  നിരവധി ഓസ്‌ട്രേലിയക്കാരുടെ പക്കല്‍ ഇപ്പോഴും പണം കുമിഞ്ഞ്

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെ ഓസ്‌ട്രേലിയയില്‍ നിന്നും വേര്‍പെടുത്തി പ്രത്യേക രാജ്യമാക്കാന്‍ സമ്മര്‍ദമേറ്റി വാക്‌സിറ്റ് പാര്‍ട്ടി; കിഴക്കന്‍ സ്റ്റേറ്റുകള്‍ക്ക് തങ്ങളോടുള്ള പുച്ഛം വച്ച് പൊറുപ്പിക്കാനാവില്ലെന്ന് പാര്‍ട്ടി; റഫറണ്ടം നടത്താനുള്ള നീക്കം തകൃതി
ഓസ്‌ട്രേലിയയില്‍ നിന്നും വേര്‍പെടുത്തി വെസ്റ്റേണ്‍ ഓസ്‌ട്രേലിയയെ പ്രത്യേക രാജ്യമാക്കാന്‍ സമ്മര്‍ദമേറുന്നു. വാക്‌സിറ്റ് പാര്‍ട്ടിയെന്ന രാഷ്ട്രീയ കക്ഷിയാണ് ഇതിനായുള്ള സമ്മര്‍ദം വര്‍ധിപ്പിച്ചിരിക്കുന്നത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ജനം ഇതിനെ നിലവില്‍ പുച്ഛിച്ച് തള്ളുകയാണെങ്കിലും വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ വികാരം ആളിക്കത്തിച്ച് ഇലക്ഷനില്‍ നേട്ടം കൊയ്യാനാണ്

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി