വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഫ്രെമാന്റില്‍സ് പയനീര്‍ പാര്‍ക്കിന്റെ നിയന്ത്രണം ഏറ്റെടുത്തു;ഇവിടുത്തെ ഹോംലെസ് ക്യാമ്പ് നീക്കം ചെയ്ത് ഭവനരഹിതരെ ഹോട്ടലുകളിലേക്ക് മാറ്റുന്ന നടപടി തിരുതകൃതി

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഫ്രെമാന്റില്‍സ് പയനീര്‍ പാര്‍ക്കിന്റെ നിയന്ത്രണം ഏറ്റെടുത്തു;ഇവിടുത്തെ ഹോംലെസ് ക്യാമ്പ് നീക്കം ചെയ്ത് ഭവനരഹിതരെ ഹോട്ടലുകളിലേക്ക് മാറ്റുന്ന നടപടി തിരുതകൃതി
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഫ്രെമാന്റില്‍സ് പയനീര്‍ പാര്‍ക്കിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇവിടുത്തെ ഹോംലെസ് ക്യാമ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിടുന്നതിനിടെയാണ് സര്‍ക്കാര്‍ നിര്‍ണായകമായ ഈ നീക്കം നടത്തിയിരിക്കുന്നത്. ഇതോടെ പ്രസ്തുത പാര്‍ക്കിന്റെ മാനേജ്‌മെന്റ് ചുമതലയില്‍ നിന്നും ഫെര്‍മാന്റില്‍ സിറ്റിയെ ഒഴിവാക്കിയിട്ടുമുണ്ട്. ഇത്രയും കാലം പയനീര്‍ പാര്‍ക്കിന്റ മാനേജ്‌മെന്റ് ബോഡിയായി ഫെര്‍മാന്റില്‍ സിറ്റിയായിരുന്നു വര്‍ത്തിച്ചിരുന്നത്.

പുതിയ നീക്കത്തിന്റെ ഭാഗമായി പാര്‍ക്കിന്റെ ഉത്തരവാദിത്വം ഹെറിറ്റേജ് മിനിസ്റ്ററായ ഡേവിഡ് ടെംപിള്‍മാന് കൈമാറിയിട്ടുണ്ട്. തുടര്‍ന്ന് ഈ ഹോലെസ് ക്യാമ്പ് സര്‍ക്കാര്‍ അടച്ച് പൂട്ടുകയും ചെയ്യും. ഇതിന്റെ ഭാഗമായി ഇവിടെ ഭവനരഹിതരായവര്‍ക്ക് ഏര്‍പ്പെടുത്തിയ ടെന്റുകള്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ അധികം വൈകാതെ നടപടികളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ പോലീസിലെയും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്മ്യൂണിറ്റീസിലെയും പ്രതിനിധികള്‍ ടെന്റുകള്‍ നീക്കം ചെയ്യുന്നതിന് നേതൃത്വം നല്‍കും.

നിലവില്‍ 40 ഭവനരഹിതരാണ് ഈ പാര്‍കില്‍ കഴിയുന്നത്. ക്യാമ്പ് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇവരെ ഹോട്ടലുകളിലേക്കാണ് മാറ്റുന്നത്. ഈ ക്യാമ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ലേബര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് അഡ്വക്കറ്റുകള്‍ ആരോപിക്കുന്നത്. ഇവിടെ ഭവനരഹിതര്‍ക്ക് പാര്‍ക്കാന്‍ അനുമതിയേകിയതിന് ഉത്തരവാദി ഫെര്‍മാന്റില്‍ കൗണ്‍സിലാണെന്നാണ് ശനിയാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെ സര്‍ക്കാര്‍ ആരോപിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends