Canada

കാനഡയിലെ ഒന്റാറിയോവില്‍ നിന്നും 500 വെന്റിലേറ്ററുകള്‍ കൂടി ഇന്ത്യയിലേക്ക് അയച്ചു;നേരത്തെ ലഭിച്ച ആന്റിവൈറല്‍ റെംഡെസിവിറിന്റെ 25,000 വിയാല്‍സിനും പ്രൊക്യൂര്‍ ക്രിട്ടിക്കല്‍ മെഡിക്കല്‍ സപ്ലയ്‌സിനായുള്ള 10 മില്യണ്‍ ഡോളറിനും പുറമെയുള്ള സഹായം
കാനഡ  500 വെന്റിലേറ്ററുകള്‍ കൂടി ഇന്ത്യയിലേക്ക്  അയച്ചുവെന്ന് റിപ്പോര്‍ട്ട്.  ഒന്റാറിയോ പ്രൊവിന്‍സില്‍ നിന്നാണ് ഈ വെന്റിലേറ്ററുകളെത്തിയിരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് അപകടകരമായി പകര്‍ന്ന് പ്രതിദിന കേസുകള്‍ നാല് ലക്ഷം കവിയുകയും പ്രതിദിന മരണങ്ങള്‍ നാലായിരത്തിനടുത്തെത്തുകയും ചെയ്യുന്ന വേളയിലാണ് കാനഡ ഇന്ത്യക്കുള്ള കോവിഡ് സഹായം ത്വരിതപ്പെടുത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പും കാനഡ ഇത്തരത്തില്‍ ഇന്ത്യക്ക്  സഹായമെത്തിയമെത്തിച്ചിരുന്നു.  ഒന്റാറിയോവില്‍ നിന്നുള്ള 500 വെന്റിലേറ്ററുകള്‍ ലഭിച്ചുവെന്നാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവായ അരിന്‍ഡാം ബാക്ചി വെള്ളിയാഴ്ച ട്വീറ്റ് ചെയ്തിരിക്കുന്നത്.  ഈ ഉദാരമായ സഹായത്തിന് കാനഡയോടും ഒന്റാറിയോവിനോടും നന്ദി പ്രകാശിപ്പിക്കുന്നുവെന്നും അരിന്‍ഡാം ട്വീറ്റ് ചെയ്തിട്ടുണ്ട്.

More »

കാനഡ ത്വരിതഗതിയിലുള്ള വാക്‌സിനേഷനിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പില്‍; സമ്പൂര്‍ണ വാക്‌സിനേഷന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ആസൂത്രണം ചെയ്ത് ഒഫീഷ്യലുകള്‍; രാജ്യത്ത് പ്രതിദിന കേസുകളും മരണവും കുറയുന്നു
കാനഡയിലെ മുഴുവന്‍ പേരെയും കോവിഡ് വാക്‌സിനേഷന് വിധേയമാക്കിയതിന് ശേഷമുള്ള ജീവിതം ഏത് തരത്തിലുളളതായിരിക്കണമെന്നതുമായി ബന്ധപ്പെട്ട ആസൂത്രണങ്ങളും നിര്‍ദേശങ്ങളും പുറത്ത് വിട്ട് കനേഡിയന്‍ ഒഫീഷ്യലുകള്‍ രംഗത്തെത്തി. പൂര്‍ണമായി വാക്‌സിനേഷന് വിധേയമായ യുഎസുകാര്‍ക്ക് മാസ്‌കിടാതെ പുറത്തിറങ്ങാന്‍ അനുവദിക്കാന്‍ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് സമാനമായ നീക്കങ്ങള്‍

More »

എയര്‍ കാനഡ ഇന്ത്യയില്‍ നിന്നുമുള്ള വിമാന നിരോധനം ജൂണ്‍ 22 വരെ ദീര്‍ഘിപ്പിച്ചു; ലക്ഷ്യം ഇന്ത്യയില്‍ നിന്നുള്ള കോവിഡ് പകര്‍ച്ചാ ഭീഷണി പ്രതിരോധിക്കല്‍; സമാനമായ തീരുമാനം ഇന്ത്യയിലെ അവസ്ഥ വിലയിരുത്തിയ ശേഷമെന്ന് ഫെഡറല്‍ ഗവണ്മെന്റ്
ഇന്ത്യയില്‍ നിന്നുമുള്ള വിമാനങ്ങള്‍ കാനഡയിലേക്ക് വരുന്നതിനുള്ള നിരോധനം എയര്‍ കാനഡ ജൂണ്‍ 22 വരെ ദീര്‍ഘിപ്പിച്ചു. ഇന്ത്യയില്‍ കോവിഡ് അതിരൂക്ഷമായി തുടരുന്നതിനാല്‍ അവിടെ നിന്നുമുള്ള രോഗപ്പകര്‍ച്ച കാനഡയിലേക്കുണ്ടാകുന്നത് പ്രതിരോധിക്കാനാണ് എയര്‍ കാനഡ ഈ മുന്‍കരുതലെടുത്തിരിക്കുന്നത്.  എന്നാല്‍ ഇത്തരത്തില്‍ യാത്രാ നിരോധനം ദീര്‍ഘിപ്പിക്കുന്ന നടപടി ഫെഡറല്‍ ഗവണ്‍മെന്റ്

More »

കാനഡയിലെ ഇമിഗ്രേഷന്‍ സിസ്റ്റത്തെ നവീകരിക്കുമെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍; കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ക്കിടയിലും ഐആര്‍സിസി കുടിയേറ്റത്തെ മുന്നോട്ട് കൊണ്ടു പോയെന്ന് മാര്‍കോ മെന്‍ഡിസിനോ; കോവിഡില്‍ നിന്നും കരകയറുന്നതിന് കുടിയേറ്റം വര്‍ധിപ്പിക്കും
കാനഡയിലെ ഇമിഗ്രേഷന്‍ സിസ്റ്റത്തെ നവീകരിക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ഇമിഗ്രേഷന്‍ മിനിസ്റ്ററായ മാര്‍കോ മെന്‍ഡിസിനോ രംത്തെത്തി.  ഇന്നലെ അതായത് ബുധനാഴ്ച  ഒട്ടാവയിലെ കനേഡിയന്‍ ക്ലബ് സംഘടിപ്പിച്ച  വെര്‍ച്വല്‍ ഇവന്റില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മാര്‍കോ ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.  1903 മുതല്‍ കനേഡിയന്‍ ക്ലബ് ഇത്തരത്തില്‍ രാജ്യത്തെ നിര്‍ണായക

More »

ഒന്റാറിയോക്ക് പിന്നാലെ കാനഡയിലെ മറ്റ് നിരവധി പ്രൊവിന്‍സുകളും അസ്ട്രസെനക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ വിതരണം നിര്‍ത്തി വച്ചു; കാരണം ഈ വാക്‌സിനെടുത്ത ചിലരില്‍ രക്തം കട്ട പിടിക്കുന്നതിനാല്‍; വാക്‌സിന്‍ ഇടകലര്‍ത്തി നല്‍കുന്ന പഠനം മുന്നേറുന്നു
ഒന്റാറിയോക്ക് പിന്നാലെ കാനഡയിലെ മറ്റ് നിരവധി പ്രൊവിന്‍സുകളും അസ്ട്രസെനക-ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്റെ വിതരണം നിര്‍ത്തി വച്ചു. ഈ വാക്‌സിന്‍ കുത്തി വച്ച ചിലരില്‍ രക്തം കട്ട പിടിക്കുന്ന പ്രശ്‌നം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണീ നീക്കം.  പുതിയ തീരുമാനത്തിന്റെ ഭാഗമായി മാനിട്ടോബ ഈ വാക്‌സിന്റെ ഉപയോഗം പരിമിതമാക്കുന്നുണ്ട്. ബ്രിട്ടീഷ് കൊളംബിയയും പിന്നീട് ഈ പാത

More »

കാനഡയില്‍ സമ്മര്‍ ആകുമ്പോഴേക്കും എല്ലാവര്‍ക്കും കോവിഡ് 19 വാക്‌സിന്റെ ഒരു ഡോസെങ്കിലും നല്‍കും; സെപ്റ്റംബറോടെ അര്‍ഹരായ ഏവരെയും പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്യും; രാജ്യത്തേക്ക് അതിന് പര്യാപ്തമായ തോതില്‍ ഡോസുകളെത്തുമെന്ന് ട്രൂഡോ
കാനഡയില്‍ സമ്മര്‍ ആകുമ്പോഴേക്കും അര്‍ഹതയും സന്നദ്ധതയും ഉള്ള എല്ലാവര്‍ക്കും കോവിഡ് 19 വാക്‌സിന്റെ ഒരു ഡോസെങ്കിലും നല്‍കാനുള്ള വാക്‌സിന്‍ രാജ്യത്തേക്കെത്തുമെന്ന്  വെളിപ്പെടുത്തി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തി.സെപ്റ്റംബറോടെ രാജ്യത്തെ എല്ലാവരേയും പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്യുന്നതിന് പര്യാപ്തമായ ഡോസുകള്‍ കാനഡയിലുണ്ടാകുമെന്നും ട്രൂഡോ ഉറപ്പേകുന്നു.

More »

കാനഡയുടെ ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് സ്ട്രീമിലൂടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്ക് പിആര്‍ നേടാന്‍ സുവര്‍ണാവസരം; മേയ് ആറിന് ലോഞ്ച് ചെയ്തിരിക്കുന്ന സ്ട്രീമിലേക്കുളള ക്വോട്ട പൂര്‍ത്തിയായത് 25 മണിക്കൂറില്‍
കാനഡ മേയ് ആറിന് ലോഞ്ച് ചെയ്തിരിക്കുന്ന ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റ് സ്ട്രീമിലൂടെ ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിക്കുന്ന ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്ക് നല്ല ഗുണമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. അധികമായി 90,000 ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്കും എസെന്‍ഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും പിആറിന് അപേക്ഷിക്കുന്നതിനായി അനുവദിക്കുന്നതിനായി കാനഡ ആരംഭിച്ചിരിക്കുന്ന ആറ്

More »

കാനഡയിലെ സൗത്ത് ഏഷ്യക്കാര്‍ കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യയെ സഹായിക്കാന്‍ മുന്നിട്ടിറങ്ങുന്നു; 300 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കയറ്റി അയച്ച് ടൊറന്റോയിലെ സംഘടന; ഈ പാത പിന്തുടര്‍ന്ന് മറ്റ് ദക്ഷിണേഷ്യക്കാരുടെ സംഘടനകളും
കോവിഡ് പ്രതിസന്ധിയാല്‍ വലയുന്ന ഇന്ത്യയെ സഹായിക്കുന്നതിനായി മുന്നിട്ടിറങ്ങി ടൊറന്റൊയിലെ സൗത്ത് ഏഷ്യക്കാര്‍ രംഗത്തെത്തി.  ഇന്ത്യയിലെ കോവിഡ് ദുരന്തം ടെലിവിഷനിലൂടെ കണ്ട് തങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നുവെന്നാണ് ഇത്തരത്തില്‍ സഹായ നീക്കങ്ങളില്‍ സജീവമായ  ടൊറന്റോയിലെ  നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനായ ഗുപ്ത ഫാമിലി ഫൗണ്ടേഷന്റെ സ്ഥാപകനായ സ്റ്റീവ് ഗുപ്ത

More »

മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ മേയ് ആറിലെ ഡ്രോയിലൂടെ 150 ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍; ഇവര്‍ക്ക് പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷിക്കാം; 2021ല്‍ എംപിഎന്‍പിയിലൂടെ ഇന്‍വിറ്റേഷന്‍ ലഭിച്ചത് 2786 പേര്‍ക്ക്
മാനിട്ടോബ പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമിന്റെ (എംപിഎന്‍പി) ഏറ്റവും പുതിയ ഡ്രോ മേയ് ആറിന് നടന്നു. ഇതിലൂടെ 150 കനേഡിയന്‍ ഇമിഗ്രേഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കാനുള്ള ഇന്‍വിറ്റേഷന്‍ നല്‍കിയിട്ടുണ്ട്.ഇത്തരത്തില്‍ ഇന്‍വിറ്റേഷന്‍ ലഭിച്ചവര്‍ക്ക് എംപിഎന്‍പിയിലൂടെ പ്രൊവിന്‍ഷ്യല്‍ നോമിനേഷന് അപേക്ഷിക്കാം. ഇത്തരത്തില്‍

More »

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും