Politics
മേയര്‍ സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍ എംപി. തേവര കോളജിലെ പഴയ എസ്.എഫ്.ഐക്കാരിക്ക് 9 വര്‍ഷം മതിയാവില്ല കോണ്‍ഗ്രസിന്റെ സംസ്‌കാരം പഠിക്കാന്‍. ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂവെന്നും ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ഹൈബി ഇത് പിന്‍വലിച്ചു. അതേസമയം കെ.പി.സി.സി നിര്‍ദേശപ്രകാരം സൌമിനി ജയിന്‍ അല്‍പ്പസമയത്തിനകം മുല്ലപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തും. 'ഇത് കോണ്‍ഗ്രസാണ് സഹോദരി... തേവര കോളേജിലെ പഴയ SFI ക്കാരിക്ക് 9 വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌ക്കാരവും ചരിത്രവും പഠിക്കാന്‍. ഫാസിസം SFI യിലേ നടക്കൂ... ഇത് കോണ്‍ഗ്രസാണ്' എന്നാണ് ഹൈബിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കൊച്ചിയുടെ വളര്‍ച്ചയ്ക്ക് എല്ലാ ജനപ്രതിനിധികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോരെന്നും കൊച്ചി മേയര്‍ സൗമിനി ജയിന്‍. പല തട്ടിലുള്ള ജനപ്രതിനിധികളുടെ പ്രവര്‍ത്തനഫലമായാണ് കൊച്ചിയില്‍ വികസനമുണ്ടായതെന്നും ചിലര്‍ കോര്‍പ്പറേഷനെതിരെ മാത്രം തിരിയുന്നത് തെറ്റിദ്ധാരണ കൊണ്ടാണെന്നും മേയര്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പോളിങ്
ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ അതിനെ ആസ്വദിച്ചോളണമെന്ന് കോണ്‍ഗ്രസ് പറയുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ എംഎം മണിയുടെ കുറിപ്പ്. ഹൈബി ഈഡന്റെ ഭാര്യ അന്ന ഈഡന്റെ 'വിധി ബലാത്സംഗം പോലെയാണ്, അതിനെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിച്ചേക്കണം.' എന്ന വിവാദ പരാമര്‍ശം സമയോചിതമായി പ്രയോചനപ്പെടുത്തിയാണ് മന്ത്രി എംഎം മണി കോണ്‍ഗ്രസിനെ
സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഒരുമാസം നീണ്ട പരസ്യപ്രചാരണത്തിന് ഇന്നലെ പരിസമാപ്തി. ഞായറാഴ്ച നിശബ്ദ പ്രചാരണവും തിങ്കളാഴ്ച വോട്ടെടുപ്പുമാണ്. അസാനഘട്ടത്തിലും വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. വൈകീട്ട് ആറ് മണി വരെയാണ് പരസ്യപ്രചാരണം അനുവദിച്ചിരിക്കുന്നത്. അരൂരിലും എറണാകുളത്തും ഇടത് വലത് മുന്നണികള്‍ ഇഞ്ചോടിഞ്ച്
ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാന്‍ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശം അല്‍പ്പത്തരമാണെന്നും പിണറായി മഞ്ചേശ്വരത്ത് പറഞ്ഞു.പ്രതിപക്ഷം മഞ്ചേശ്വരത്ത് നടത്തുന്നത് വര്‍ഗീയ കാര്‍ഡിറക്കാനുള്ള ശ്രമമാണെന്നു കൂട്ടിച്ചേര്‍ത്ത അദ്ദേഹം പ്രതിപക്ഷനേതാവിന്റെ കക്ഷത്ത് ആരാണ് ഹിന്ദുവിന്റെ
പൂതന പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷീനിമോള്‍ ഉസ്മാന്‍. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നതല്ല കോണ്‍ഗ്രസിന്റെ രാഷ്ട്രീയമെന്നും, അത്തരക്കാര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും ഷാനിമോള്‍ പ്രതികരിച്ചു. അതേസമയം, പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി. സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. സുധാകരന്റെ പ്രസംഗത്തില്‍ പെരുമാറ്റ ചട്ട
പാലാ എം.എല്‍.എയായി മാണി സി കാപ്പന്‍ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ കാപ്പന്‍ തനിക്കെതിരെ കോഴയാരോപണം ഉന്നയിച്ച ദിനേശ് മേനോനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും പറഞ്ഞു. രാവിലെ 10.30 ന് നിയമസഭായുടെ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ സാന്നിധ്യത്തിലായരുന്നു
എറണാകുളത്തെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ഒഴിവാക്കി. പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതിയായേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് നീക്കം. മുന്‍ പൊതുമരാമത്ത് മന്ത്രിയെ പ്രചാരണത്തിനിറക്കിയാല്‍ പാലവുമായി ബന്ധപ്പെട്ട വിവാദം ആളിക്കത്തുമെന്നും ഇത് ഒഴിവാക്കാനാണ് നീക്കമെന്നുമാണ് വിവരങ്ങള്‍. എറണാകുളത്ത് എല്‍ഡിഎഫിന്റെ പ്രധാന പ്രചാരണ
വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപിയും സിപിഎമ്മും വോട്ടുകച്ചവടം നടത്തുകയാണെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശശി തരൂര്‍ രംഗത്ത്. വോട്ടുകച്ചവടം സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സ്ഥാപിച്ച തരൂര്‍ ഇത്തരം ആരോപണങ്ങള്‍ വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി. കേരളത്തിലെ വോട്ടര്‍മാര്‍ അറിവുള്ളവരാണെന്നും ആര്‍ക്ക്