വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപിയും സിപിഎമ്മും വോട്ടുകച്ചവടം നടത്തുകയാണെന്ന് ആരോപണം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശശി തരൂര്‍; ആരോപണങ്ങള്‍ വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും തരൂര്‍

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപിയും സിപിഎമ്മും വോട്ടുകച്ചവടം നടത്തുകയാണെന്ന് ആരോപണം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശശി തരൂര്‍; ആരോപണങ്ങള്‍ വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും തരൂര്‍

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ബിജെപിയും സിപിഎമ്മും വോട്ടുകച്ചവടം നടത്തുകയാണെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശശി തരൂര്‍ രംഗത്ത്. വോട്ടുകച്ചവടം സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സ്ഥാപിച്ച തരൂര്‍ ഇത്തരം ആരോപണങ്ങള്‍ വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി.


കേരളത്തിലെ വോട്ടര്‍മാര്‍ അറിവുള്ളവരാണെന്നും ആര്‍ക്ക് വോട്ടുചെയ്യണമെന്ന് വോട്ടര്‍മാര്‍ക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലെന്നും തരൂര്‍ പ്രതികരിച്ചു.'സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ടു ചെയ്യുന്നത് കുടുംബപരമായും മറ്റും സ്ഥിരമായി കമ്മ്യൂണിസ്റ്റ പാര്‍ട്ടിക്ക് വോട്ടു ചെയ്യുന്നവരാണ്. അവര്‍ നാളെ ബി.ജെ.പിക്ക് വോട്ടുകൊടുക്കും എന്നു പറഞ്ഞാല്‍ കേള്‍ക്കുമോ?' തരൂര്‍ ചോദിച്ചു.

വളരെ ചെറിയൊരു ശതമാനം മാത്രമേ അത്തരത്തില്‍ വോട്ടു മാറ്റിചെയ്യുന്നവരുണ്ടാവൂ. ജനങ്ങള്‍ക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്. തനിക്ക് ചില കമ്മ്യൂണിസ്റ്റ് വോട്ടു കിട്ടിയിട്ടുണ്ടെങ്കില്‍ അതവിടെ ബി.ജെ.പിയെ തടുക്കാന്‍ വേണ്ടി വോട്ടു ചെയ്തവരായിരിക്കും. പക്ഷെ ഒരിക്കലും പാര്‍ട്ടി പറഞ്ഞിട്ടോ നേതാവ് പറഞ്ഞിട്ടോ അല്ല അത് സംഭവിച്ചിരിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിക്കാരും വോട്ടുമറിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

Other News in this category



4malayalees Recommends