'ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ അതിനെ ആസ്വദിച്ചോളണം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്'; കോണ്‍ഗ്രസിനെ ട്രോളി എംഎം മണി

'ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ അതിനെ ആസ്വദിച്ചോളണം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്'; കോണ്‍ഗ്രസിനെ ട്രോളി എംഎം മണി

ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ അതിനെ ആസ്വദിച്ചോളണമെന്ന് കോണ്‍ഗ്രസ് പറയുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ എംഎം മണിയുടെ കുറിപ്പ്. ഹൈബി ഈഡന്റെ ഭാര്യ അന്ന ഈഡന്റെ 'വിധി ബലാത്സംഗം പോലെയാണ്, അതിനെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിച്ചേക്കണം.' എന്ന വിവാദ പരാമര്‍ശം സമയോചിതമായി പ്രയോചനപ്പെടുത്തിയാണ് മന്ത്രി എംഎം മണി കോണ്‍ഗ്രസിനെ പരിഹസിച്ചിരിക്കുന്നത്.


കഴിഞ്ഞ ദിവസം കൊച്ചി നഗരത്തില്‍ കടുത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയപ്പോള്‍ ഹൈബി ഈഡന്‍ എംപിയുടെ വീട്ടിലും വെള്ളം കയറിയിരുന്നു. ഇതേത്തുടര്‍ന്നാണ് അന്ന ഈഡന്‍ വിവാദ പരാമര്‍ശം ഫേസ്ബുക്കില്‍ നടത്തിയത്. ഇതേത്തുടര്‍ന്ന് സ്ത്രീകള്‍ അന്നയ്‌ക്കെതിരെ രംഗത്തുവരികയും ഇത് തിരുത്തിക്കുവാന്‍ കോണ്‍ഗ്രസില്‍ അറിവുള്ളവര്‍ ഇല്ലേയെന്ന് ചോദ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.

Other News in this category4malayalees Recommends