മേയര്‍ സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍ എംപി. തേവര കോളജിലെ പഴയ എസ്.എഫ്.ഐക്കാരിക്ക് 9 വര്‍ഷം മതിയാവില്ല കോണ്‍ഗ്രസിന്റെ സംസ്‌കാരം പഠിക്കാന്‍. ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂവെന്നും ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ഹൈബി ഇത് പിന്‍വലിച്ചു. അതേസമയം കെ.പി.സി.സി നിര്‍ദേശപ്രകാരം സൌമിനി ജയിന്‍ അല്‍പ്പസമയത്തിനകം മുല്ലപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തും.
'ഇത് കോണ്‍ഗ്രസാണ് സഹോദരി... തേവര കോളേജിലെ പഴയ SFI ക്കാരിക്ക് 9 വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌ക്കാരവും ചരിത്രവും പഠിക്കാന്‍. ഫാസിസം SFI യിലേ നടക്കൂ... ഇത് കോണ്‍ഗ്രസാണ്' എന്നാണ് ഹൈബിയുടെ ഫേസ്ബുക്ക് പോസ്റ്റ്.