പൂതന പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്ന് ഷാനിമോള്‍ ഉസ്മാന്‍; പരാമര്‍ശത്തില്‍ ജി. സുധാകരന് ക്ലീന്‍ ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പൂതന പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്ന് ഷാനിമോള്‍ ഉസ്മാന്‍; പരാമര്‍ശത്തില്‍ ജി. സുധാകരന് ക്ലീന്‍ ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പൂതന പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷീനിമോള്‍ ഉസ്മാന്‍. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നതല്ല കോണ്‍ഗ്രസിന്റെ രാഷ്ട്രീയമെന്നും, അത്തരക്കാര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും ഷാനിമോള്‍ പ്രതികരിച്ചു. അതേസമയം, പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി. സുധാകരന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. സുധാകരന്റെ പ്രസംഗത്തില്‍ പെരുമാറ്റ ചട്ട ലംഘനം ഉണ്ടായില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. കളക്ടറുടെയും എസ്.പിയുടെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് നടപടി. അരൂര്‍ മണ്ഡലത്തില്‍ നടന്ന ഒരു കുടുംബ യോഗത്തിനിടെയാണ് മന്ത്രി ജി.സുധാകരന്റെ പൂതന പരാമര്‍ശം ഉണ്ടായത്.


അരൂരിലെ യുഡി.എഫ് സ്ഥാനാര്‍ഥി ഷാനി മോള്‍ ഉസ്മാനുവേണ്ടി ചീഫ് ഇലക്ഷന്‍ ഏജന്റിന്റെ പരാതിയിലാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ തീര്‍പ്പുണ്ടായത്. ഡിജിപിയില്‍ നിന്നും ജില്ലാ കലക്ടറില്‍ നിന്നും വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിനുപുറമെ സാഹചര്യം വിശദീകരിച്ച് മന്ത്രിയും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പൂതന പരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ മതിയായ തെളിവ് ഹാജരാക്കാന്‍ ഷാനിമോള്‍ ഉസ്മാന് കഴിഞ്ഞില്ലെന്നായിരുന്നു ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends