പാലാ എം.എല്‍.എയായി മാണി സി കാപ്പന്‍ സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് കാപ്പന്‍

പാലാ എം.എല്‍.എയായി മാണി സി കാപ്പന്‍ സത്യപ്രതിജ്ഞ ചെയ്തു; മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് കാപ്പന്‍

പാലാ എം.എല്‍.എയായി മാണി സി കാപ്പന്‍ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ കാപ്പന്‍ തനിക്കെതിരെ കോഴയാരോപണം ഉന്നയിച്ച ദിനേശ് മേനോനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും പറഞ്ഞു.


രാവിലെ 10.30 ന് നിയമസഭായുടെ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ സാന്നിധ്യത്തിലായരുന്നു പാലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കാപ്പന്റെ സത്യപ്രതിജ്ഞ. മന്ത്രിമാര്‍, എം.എല്‍.എമാര്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. മന്ത്രിസ്ഥാനം സംബന്ധിച്ച അഭ്യൂഹങ്ങളെ കാപ്പന്‍ തള്ളി. മൂന്നരക്കോടി കോഴ വാങ്ങിയെന്ന വ്യവസായ ദിനേശ് മേനോന്റെ ആരോപണത്തിനെതിരെ നിയമനടപടി സ്വീകിരിക്കുമെന്നും കാപ്പന്‍ പറഞ്ഞു. മാണി സി. കാപ്പന്റെ ഭാര്യ ആലീസ്, മക്കളായ ദീപ, ടീന സഹോദരങ്ങള്‍ എന്നിവരും സത്യപ്രതിജ്ഞക്കെത്തി.

Other News in this category4malayalees Recommends