ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ വോളണ്ടീയര്‍മാരെ ആദരിച്ചു

ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ വോളണ്ടീയര്‍മാരെ ആദരിച്ചു
ഫിലഡല്‍ഫിയ: 2019 മാര്‍ച്ച് രണ്ടാംതീയതി ഫിലഡല്‍ഫിയയില്‍ വച്ചു നടന്ന നാഷണല്‍ അസോസിയേഷന്‍ ഫോര്‍ കോളജ് അഡ്മിഷന്‍ കൗണ്‍സിലിംഗ് നാഷണല്‍ കോളജ് ഫെയര്‍ ചടങ്ങില്‍ വോളണ്ടീയര്‍മാരായി സേവനം അനുഷ്ഠിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു.


ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ ചീഫ് ഡപ്യൂട്ടി കമ്മീഷണര്‍ ടിം ഡോളിങ് പ്രോഗ്രാമില്‍ പങ്കെടുത്ത എല്ലാ ഐ.ഇ.എഫ് വോളണ്ടീയര്‍മാര്‍ക്കും എന്‍.എ.സി.സിയുടെ വോളണ്ടിയര്‍ സര്‍ട്ടിഫിക്കറ്റും അവാര്‍ഡും വിതരണം ചെയ്തു. ജെന്‍ രാജന്‍ ഡാനിയേല്‍ സ്വാഗതം ആശംസിച്ചു. അലേഡ ജോമി, റോണ സാറ വര്‍ഗീസ്, നാഥന്‍ ബെന്‍ സ്റ്റാന്‍ലി എടച്ചേരില്‍ എന്നിവര്‍ അവരവരുടെ അനുഭവങ്ങള്‍ പങ്കിട്ടു.


സാമുവേല്‍ ലെസ്‌ലി മാത്യു, ആരോണ്‍ ജോണ്‍സണ്‍, നാഥന്‍ ബെന്‍ സ്റ്റാന്‍ലി എടച്ചേരില്‍ എന്നിവര്‍ പരിപാടികളുടെ കോര്‍ഡിനേറ്റേഴ്‌സായിരുന്നു.

Other News in this category



4malayalees Recommends