യുഎസിനോട് ഗുഡ്‌ബൈ പറഞ്ഞ് കാനഡയിലേക്ക് ചേക്കേറുന്ന യുഎസ് കമ്പനികളും ഹൈസ്‌കില്‍ഡ് വിദേശ പൗരന്‍മാരും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും പെരുകുന്നു; കാരണം ട്രംപിന്റെ കടുത്ത കുടിയേറ്റ നയങ്ങള്‍; അവസരം മുതലാക്കി കാനഡ

യുഎസിനോട് ഗുഡ്‌ബൈ പറഞ്ഞ് കാനഡയിലേക്ക് ചേക്കേറുന്ന യുഎസ് കമ്പനികളും ഹൈസ്‌കില്‍ഡ് വിദേശ പൗരന്‍മാരും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും പെരുകുന്നു; കാരണം ട്രംപിന്റെ കടുത്ത കുടിയേറ്റ നയങ്ങള്‍; അവസരം മുതലാക്കി കാനഡ
ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങള്‍ കാരണം നിരവധി യുഎസ് കമ്പനികളും ഹൈസ്‌കില്‍ഡ് വിദേശ പൗരന്‍മാരും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും യുഎസിനോട് ഗുഡ്‌ബൈ പറഞ്ഞ് കാനഡയിലേക്ക് നീങ്ങുന്ന പ്രവണത വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ തങ്ങുന്നതിനും ജോലി ചെയ്യുന്നതിനും ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നടപടികള്‍ മൂലം ബുദ്ധിമുട്ടേറി വരുന്ന അവസ്ഥയാണുള്ളത്. ഈ അവസരം പരമാവധി മുതലാക്കാന്‍ കാനഡയും രംഗദത്തെത്തിയിട്ടുണ്ട്

ഇതിനെ തുടര്‍ന്ന് പുതിയ ഇന്റര്‍ാനാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എന്‍ റോള്‍മെന്റില്‍ യുഎസ് യൂണിവേഴ്‌സിറ്റികളില്‍ 2017-18 അക്കാദമിക് ഇയറില്‍ ആറ് ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. എന്നാല്‍ അതേ സമയം കനേഡിയന്‍ യൂണിവേഴ്‌സിറ്റികള്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് കൈവരിച്ചിരിക്കുന്നത്. ഇത് പ്രകാരം 2018ല്‍ കാനഡയിലെത്തിയ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണം 2017ല്‍ 20 ശതമാനവും 2018ല്‍ 16 ശതമാനവുമാണ് വര്‍ധിച്ചിരിക്കുന്നത്.

ഇതിന് പുറമെ നിരവധി എംപ്ലോയര്‍മാര്‍ യുഎസ് വിട്ട് കാനഡയിലേക്ക് കൂട് മാറുന്നുവെന്നാണ് എന്‍വോയ് സ്റ്റഡിയുടെ ഭാഗമായി നടത്തിയ സര്‍വേയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഈ സര്‍വേയില്‍ ഭാഗഭാക്കായ 63 ശതമാനം എംപ്ലോയര്‍മാരും കാനഡയില്‍ തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിച്ചിരിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. തങ്ങളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ സൗകര്യപ്രദമായ ഇമിഗ്രേഷന്‍ നയങ്ങള്‍ യുഎസിനേക്കാളും കാനഡയുടേതാണെന്നാണ് മറ്റൊരു 65 ശതമാനം യുഎസ് തൊഴിലുടമകളും തുറന്നടിച്ചിരിക്കുന്നത്.

തങ്ങളുടെ ബിസിനസ് കാനഡയിലേക്ക് വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നുവെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 38 ശതമാനം എംപ്ലോയര്‍മാരും വെളിപ്പെടുത്തിയിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 21 ശതമാനം പേര്‍ക്ക് ഇപ്പോള്‍ തന്നെ കാനഡയില്‍ ഓഫീസുകളുണ്ട്. ഇതിന് പുറമെ യുഎസിലുള്ള നിരവധി ഹൈ സ്‌കില്‍ഡ് വിദേശ പൗരന്‍മാരും യുഎസിനോട് ഗുഡ് ബൈ പറഞ്ഞ ്കാനഡയിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

Other News in this category



4malayalees Recommends