ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദേവാലയ മധ്യസ്ഥനായ മാര്‍ത്തോമാശ്ശീഹായുടെ ദുക്‌റാന തിരുനാളിനുള്ള ഒരുക്കങ്ങള്‍ ബഹുമാനപ്പെട്ട വികാരിയുടേയും അസിസ്റ്റന്റ് വികാരിയുടേയും നേതൃത്വത്തില്‍ ആരംഭിച്ചു.


തിരുനാള്‍ കണ്‍വീനറായ പോള്‍ വടകരയുടേയും കൈക്കാരന്മാരുടേയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളും സബ് കമ്മിറ്റികളും പ്രവര്‍ത്തിച്ചുവരുന്നു. ജൂണ്‍ 30നു തിരുനാളിനു കൊടിയേറും. ജൂലൈ മൂന്നിന് ദുക്‌റാന തിരുനാള്‍ ദിനത്തില്‍ മലയാളം റാസയും, ആറാം തീയതി ഇംഗ്ലീഷ് റാസയും, ഏഴാം തീയതി ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും. സഭാ പാരമ്പര്യം വിളിച്ചോതുന്ന സുറിയാനി ഭാഷയിലുള്ള കുര്‍ബാന തിരുനാള്‍ ആഴ്ചയില്‍ അര്‍പ്പിക്കപ്പെടും.


കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ ജൂലൈ 5,6 തീയതികളില്‍ ഇടവകാംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. ജൂലൈ എട്ടാം തീയതി മരിച്ചവര്‍ക്കുവേണ്ടിയുള്ള കുര്‍ബാന അര്‍പ്പിക്കും.


Other News in this category4malayalees Recommends