എന്‍.എ.ജി.സി മലയാളം ക്ലാസ് ജൂലൈ 13ന് ആരംഭിക്കുന്നു

എന്‍.എ.ജി.സി മലയാളം ക്ലാസ് ജൂലൈ 13ന് ആരംഭിക്കുന്നു
ഷിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ പുതിയ ബാച്ച് മലയാളം ക്ലാസ് ജൂലൈ 13ന് ശനിയാഴ്ച മുതല്‍ ആരംഭിക്കുന്നതാണ്. മാതൃഭാഷയുടെ മഹത്വം മറന്നുപോകാതെ പുതു തലമുറയെ അഭ്യസിപ്പിക്കേണ്ടത് ഓരോ മാതാപിതാക്കളുടേയും കര്‍ത്തവ്യമാണ്. അതിനായി ഈ അവസരം ഉപയോഗിക്കുക.


മൗണ്ട് പ്രോസ്‌പെക്ടസിലുള്ള സി.എം.എ ഹാളില്‍ വച്ചായിരിക്കും ക്ലാസ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ക്ലാസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ബന്ധപ്പെടുക: ടി.എന്‍.എസ് കുറുപ്പ് (പ്രസിഡന്റ്) 630 776 7817, ജയരാജ് നാരായണന്‍ (സെക്രട്ടറി) 847 943 7643, വിജി എസ്. നായര്‍ (ട്രഷറര്‍) 847 827 6227.

സതീശന്‍ നായര്‍ അറിയിച്ചതാണിത്.



Other News in this category



4malayalees Recommends