ഡോക്ടര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്‍വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹൃദ്യമായി

ഡോക്ടര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്‍വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹൃദ്യമായി
ന്യൂയോര്‍ക്ക്: എ.കെ.എം.ജി കണ്‍വന്‍ഷനില്‍ ഡോക്ടര്‍മാരിലെ എഴുത്തുകാര്‍ക്ക് വേദിയൊരുക്കിയ സാഹിത്യ സമ്മേളനം ഗൗരവപൂര്‍ണമായ ചര്‍ച്ചകള്‍ക്കിടയില്‍ കുളിര്‍കാറ്റ് വീശിയ അനുഭവമായി.


സഹോദരിയുടെ കിഡ്‌നി സ്വീകരിച്ച് 25 വര്‍ഷം പിന്നിടുന്ന ഡോ. രവീന്ദ്രനാഥനും 93 പേറ്റന്റുകള്‍ നേടിയ ചാര്‍ലി കണ്ണങ്കേരിയും തങ്ങളുടെ പുസ്തകങ്ങള്‍ അവതരിപ്പിച്ചത് ഹ്രുദ്യമായി


ഫ്‌ളോറിഡയില്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. രവീന്ദ്രനാഥന്റെ രണ്ടാമത്തെ പുസ്തകം 'സെക്കന്‍ഡ് ചാന്‍സ് : എ സിസ്‌റ്റേഴ്‌സ് ആക്ട് ഓഫ് ലവ്' അദ്ദേഹത്തിന്റെ തന്നെ അനുഭവങ്ങളാണ്. സ്‌റ്റെതസ്‌കോപ്പിന്റെ അപ്പുറത്തും ഇപ്പുറത്തും നില്‍ക്കേണ്ടിവന്നയാളെന്നാണു അദ്ധേഹത്തെ വിശേഷിപ്പിച്ചത്


പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത വെജിറ്റേറിയനായ തനിക്ക് നാല്‍പ്പത്തിയേഴാം വയസില്‍ കിഡ്‌നി മാറ്റിവെയ്‌ക്കേണ്ടി വന്ന അവസ്ഥ അദ്ദേഹം വിവരിച്ചു. മൂത്ത സഹോദരി നാട്ടില്‍ നിന്നു വന്ന് കിഡ്‌നി നല്‍കി. വിസയ്ക്ക് ചെന്നൈ കോണ്‍സുലേറ്റില്‍ ചെന്നപ്പോള്‍ അവര്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നു. കിഡ്‌നി കൊടുക്കുന്നത് ദോഷഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഭയപ്പെടുത്തി. എന്നാല്‍ തന്റെ ഹൃദയം കൊടുക്കേണ്ടിവന്നാല്‍ അതിനും മടിക്കില്ലെന്നായിരുന്നു സഹോദരിയുടെ മറുപടി.


കിഡ്‌നി മാത്രമല്ല, രണ്ടു തവണ ഹാര്‍ട്ട് അറ്റാക്കും മറ്റു പലവിധപ്രശ്‌നങ്ങളും നേരിട്ടപ്പോഴും ഡോ. നാഥന്‍ പ്രതീക്ഷ കൈവിടാന്‍ ഒരുക്കമല്ലായിരുന്നു. എല്ലാ പ്രശ്‌നങ്ങളും തന്റെ മേല്‍ വന്നു പതിക്കുന്നു എന്ന തോന്നല്‍ അദ്ധേഹത്തെ നിരുല്‍സാഹപ്പെടുത്തിയില്ല.മരുന്നിനു മാത്രമല്ല ശക്തി. കുടുംബത്തിന്റെ പിന്തുണ, പോസിറ്റീവായ ചിന്താഗതി എന്നിവയൊക്കെ രോഗത്തില്‍ നിന്നു വിമുക്തി നേടാന്‍ സഹായിക്കുംഅദ്ധേഹം പറഞ്ഞു. പ്രതീക്ഷ രോഗിക്കു കുറിച്ചു കൊടുക്കുന്നവരാകണം (പ്രിസ്‌ക്രൈബ്) ഡോക്ടര്‍മാര്‍.


അതു പോലെ നമ്മുടെ ശരീരത്തെ നാം വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. ദൈവം അത് സൃഷ്ടിച്ചത് അത്രയേറെമഹനീയമായാണ്. അതിനറിയാം കാര്യങ്ങലെ എങ്ങനെ നേരിടണമെന്നത്


ഇത്രയേറെ പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും അവ അതീജീവിച്ച് ജീവിതത്തിലേക്കും പ്രാക്ടീസിലേക്കും മടങ്ങിവന്നു. കടംകഥയെ വെല്ലുന്ന സംഭവകഥയാണു തന്റേത്. അടുത്തയിടയ്ക്ക് റിട്ടയര്‍ ചെയ്തു.


അവയവ മാറ്റത്തിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അവയവം ദാനം ചെയ്തില്ലെങ്കില്‍ ഒരാളോടൊപ്പം എട്ടുപേര്‍ കൂടിയാണ് മരിക്കുന്നതെന്നാണ് പറയുന്നത്. കിഡ്‌നി നല്‍കിയതുകൊണ്ട് ഇപ്പോള്‍ 80 വയസ്സുള്ള തന്റെ സഹോദരിക്ക് പ്രത്യേകിച്ച് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല.


പ്രതീക്ഷ ഒരിക്കലും നഷ്ടപ്പെടരുത്. തുടക്കം മുതല്‍ തന്റെ ഭാര്യ ഡോ. സുശീല നല്‍കിയ പിന്തുണയും അദ്ദേഹം നന്ദിപൂര്‍വ്വം സ്മരിച്ചു.


പുസ്തകം പഠന വിഷയമാക്കിയ ഡോ. നിഷാ പിള്ളയും അവയവദാനത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഡോ. സുശീലക്കു അഭിവാദ്യവുമര്‍പ്പിച്ചു


ഡോ. വെങ്കട് അയ്യര്‍ എഴുതിയ ഡിസിഷന്‍ മേയ്ക്കിംഗ് ഇന്‍ ക്ലിനിക്കല്‍ സര്‍ജറി എന്ന പുസ്തക്ം വിദ്യാര്‍ത്ഥികള്‍ക്കും ഇന്റേണ്‍സിനും ്രൈപമറി കെയര്‍ പ്രാക്ടീണര്‍മാര്‍ക്കും ഉപയോഗപ്രദമായ ഒരു ഗൈഡാണ്. പ്രായോഗികമായി കാര്യങ്ങള്‍ ചെയ്യുന്നത് അതില്‍ വിശദീകരിച്ചിരിക്കുന്നു. ഇത് എഴുതാനുള്ള പ്രചോദനം ഡോ. നാഥനും ഡോ. അതുല്‍ ഗൊവണ്ടയുമാണെന്നു അദ്ധേഹം പറഞ്ഞു. മെഡിക്കല്‍ രംഗത്തെ പ്രശ്‌നങ്ങള്‍ അദ്ധേഹം സരസ മധുരമായി അവതരിപ്പിച്ചു


പുസ്തകത്തില്‍ നിന്നു ലഭിക്കുന്ന തുക എ.കെ.എം.ജിക്ക് നല്‍കും.


എഞ്ചിനിയറായ ചാള്‍സ് കണ്ണങ്കേരിലിന്റെ 'ഇന്‍വെന്റര്‍ ഇന്‍ യു' എന്ന പുസ്തകം തന്റെ കണ്ടുപിടുത്തങ്ങളും മറ്റും വിവരിക്കുന്നു. മെഡിക്കല്‍ രംഗത്ത് ഉപയോഗിക്കുന്ന പല ഉപകരണങ്ങളും പ്രക്രിയകളുമൊക്കെ അദ്ദേഹത്തിന്റെ സംഭാവനയായുണ്ട്.


കമ്പനിയില്‍ ജോലിക്കിടയിലാണ് ഈ കണ്ടുപിടുത്തങ്ങള്‍. അവയുടെ പേറ്റന്റ് അദ്ദേഹത്തിന്റെ പേരിലാണെങ്കിലും അതില്‍ നിന്നുള്ള വരുമാനവും ഉത്പാദിപ്പിക്കാനുള്ള അവകാശവും കമ്പനിക്കാണ്.


ആര്‍ക്കും കണ്ടുപിടുത്തം നടത്താം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പത്തുവയസ്സുള്ള കാന്‍സര്‍ രോഗിയായ കുട്ടി ബാക്ക് പാക്കില്‍ ഐ.വിക്കുള്ള ബാഗ് തൂക്കാനുള്ള സംവിധാനത്തിന് പേറ്റന്റ് എടുത്തു. നടക്കുമ്പോഴും മറ്റും ബാഗ്പിടിച്ചുകൊണ്ട് നടക്കുന്ന അസൗകര്യമാണ് ആ കുട്ടിയെ പുതിയ കണ്ടുപിടുത്തത്തിന് പ്രേരിപ്പിച്ചത്


ഒരു കാര്യത്തിന് ഉപയോഗിക്കുന്ന വസ്തു മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമോ എന്നു നോക്കുന്നതും കണ്ടുപിടുത്തത്തിന് കാരണമാകാം. ഉദാഹരണത്തിനു സെല്‍ഫോണ്‍ ആദ്യകാലത്ത് ഫോണ്‍ ചെയ്യാന്‍ മാത്രമാണ് ഉപയോഗിച്ചത്. ഇന്നത് എന്തെല്ലാം കാര്യത്തിന് ഉപയോഗിക്കുന്നു.


തീക്ഷണമായ താത്പര്യവും വിജയിക്കുന്നതുവരെ പരിശ്രമിക്കാനുള്ള മനസ്സും കണ്ടുപിടുത്തത്തിന് ശ്രമിക്കുന്നയാള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്.


ഈ പുസ്തകം തത്വചിന്താപരതയോടെ എഴുതിയിട്ടുള്ളതാണ് ഡോ നിഷാ പിള്ള ചൂണ്ടിക്കാട്ടി. നാം നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന ചില കാര്യങ്ങള്‍ കണ്ടു പിടിച്ച വ്യക്തിയാണ് ഇതെന്നു വിശ്വസിക്കാനാവുന്നില്ലെന്നും ഡോ. നിഷാ പിള്ള ചൂണ്ടിക്കാട്ടി.



Other News in this category



4malayalees Recommends