ചിക്കാഗോ എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 11ന്

ചിക്കാഗോ എക്യൂമെനിക്കല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 11ന്
ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലുള്ള ഒമ്പതാമത് വോളിബോള്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 11നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30നു നൈല്‍സിലുള്ള ഫെല്‍ഡ്മാന്‍ റിക്രിയേഷന്‍ സെന്ററില്‍ (8800 W KathyLane, Niles) ആരംഭിക്കും. വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. വളരെ ആവേശം ഉണര്‍ത്തുന്ന ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ടീമുകള്‍ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. വിജയികള്‍ക്ക് എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ എവര്‍റോളിംഗ് ട്രോഫിയും, വ്യക്തിഗത ട്രോഫികളും സമ്മാനിക്കും.


പെണ്‍കുട്ടികള്‍ക്കായി പ്രത്യേകം മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ചെണ്ടമേളം, വാദ്യഘോഷം എന്നിവയാല്‍ ഈ ടൂര്‍ണമെന്റ് ഒരു ഉത്സവമേളം തന്നെയായിരിക്കും.


ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനു റവ.ഡോ. മാത്യു പി. ഇടിക്കുള ചെയര്‍മാന്‍, ബെഞ്ചമിന്‍ തോമസ് കണ്‍വീനര്‍, രഞ്ജന്‍ ഏബ്രഹാം, ജയിംസ് പുത്തന്‍പുരയില്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, റിന്‍സി കുര്യന്‍, ജേക്കബ് കെ. ജോര്‍ജ്, തമ്പി മാത്യു എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. ഫാ. ബാബു മഠത്തില്‍പറമ്പില്‍ പ്രസിഡന്റ്, റവ. സുനീത് മാത്യു വൈസ് പ്രസിഡന്റ്, ജോര്‍ജ് പി. മാത്യു സെക്രട്ടറി, ആന്റോ കവലയ്ക്കല്‍ ട്രഷറര്‍, സിനില്‍ ഫിലിപ്പ് ജോയിന്റ് സെക്രട്ടറി എന്നിവര്‍ എക്യൂമെനിക്കല്‍ കൗണ്‍സിലിനു നേതൃത്വം നല്‍കുന്നു.


ഏവരേയും ഈ ടൂര്‍ണമെന്റ് പ്രോത്സാഹിപ്പിച്ച് വിജയിപ്പിക്കുന്നതിന് കമ്മിറ്റി അംഗങ്ങള്‍ സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഡോ. മാത്യു പി. ഇടിക്കുള (630 415 6361), ബഞ്ചമിന്‍ തോമസ് (847 529 4600).





Other News in this category



4malayalees Recommends