ചിക്കാഗോ കൈരളി ലയണ്‍സ് ക്ലബ്ബിന്റെ പിക്‌നിക്കും വോളിബോള്‍ ടൂര്‍ണമെന്റും ഓഗസ്റ്റ് 5 ന്

ചിക്കാഗോ കൈരളി ലയണ്‍സ് ക്ലബ്ബിന്റെ പിക്‌നിക്കും വോളിബോള്‍ ടൂര്‍ണമെന്റും ഓഗസ്റ്റ് 5 ന്
ചിക്കാഗോയില്‍ മാത്രമല്ല നോര്‍ത്ത് അമേരിക്കയിലെ തന്നെ വോളിബോള്‍ പ്രേമികളുടെ മനസ്സ് തൊട്ടറിഞ്ഞ ചിക്കാഗോ കൈരളി ലയണ്‍സിന്റെ ഈ സീസണിലെ പിക്‌നിക്കും, ജൂനിയര്‍ ആണ്‍കുട്ടികളുടെ വോളിബോള്‍ ടൂര്‍ണമെന്റും നടത്തപ്പെടുന്നു. 2019 ആഗസ്റ്റ് 5ാം തീയതി തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ 9 മണി വരെ ഡസ്‌പ്ലെയിന്‍സിലുള്ള Dee Park (9229 W Emerson St, Des Plaines, IL 60016) വച്ച് നടത്തുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. ചിക്കാഗോയിലെ മുഴുവന്‍ വോളിബോള്‍ കളിക്കാരെയും, വോളിബോള്‍ പ്രേമികളെയും, അഭ്യൂദയകാംക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ മഹാസംഗമത്തിന് ആഷ്‌ലി ജോര്‍ജ്ജ്, . പ്രവീണ്‍ തോമസ് എന്നിവര്‍ കണ്‍വീനര്‍മാരായുള്ള കമ്മിറ്റി വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.


ചിക്കാഗോയില്‍ വളര്‍ന്നു വരുന്ന യുവതലമുറയ്ക്കായി ചിക്കാഗോ കൈരളി ലയണ്‍സിന്റെ നേതൃത്വത്തില്‍ ഒരു മാസമായി ഒരു വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് നടക്കുന്ന വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. ചിക്കാഗോയിലെ മികച്ച മലയാളി വോളിബോള്‍ താരങ്ങളെ കണ്ടുപിടിക്കുന്നതിനു വേണ്ടി കൈരളി ലയണ്‍സ് എന്നും പരിശ്രമിക്കാറുണ്ട്.


ഇതിനോടബുന്ധിച്ച് ചിക്കാഗോയില്‍ വളര്‍ന്നുവരുന്ന യുവവോളിബോള്‍ കളിക്കുന്ന ആണ്‍കുട്ടികള്‍ക്കായി ഒരു വോളിബോള്‍ ടൂര്‍ണമെന്റ് നടത്തുന്നതിന് കൈരളി ലയണ്‍സ് തീരുമാനിച്ചു.


ചിക്കാഗോയിലെ വോളിബോള്‍ കളിക്കാര്‍ക്കും വോളിബോളിനെ നെഞ്ചോട് ചേര്‍ക്കുന്നവര്‍ക്കും ഓര്‍ത്ത് വയ്ക്കാനും, സ്മരണകള്‍ പങ്കിടാനും ഇത് നല്ലൊരു അവസരമായിരിക്കുമെന്നതില്‍ സംശയമില്ലെന്ന് കൈരളി ലയണ്‍സ് പ്രസിഡന്റ് സിബി കദളിമറ്റം പറഞ്ഞു.


സിബി കദളിമറ്റം (പ്രസിഡന്റ്), അലക്‌സ് കാലയില്‍ (വൈസ് പ്രസിഡന്റ്), സന്തോഷ് കുര്യന്‍ (സെക്രട്ടറി), പ്രിന്‍സ് തോമസ് (ട്രഷറര്‍), മാത്യു തട്ടാമറ്റം (ജോയിന്റ് സെക്രട്ടറി), ജോസ് മണക്കാട്ട് (പി.ആര്‍.ഒ.), റിന്റു ഫിലിപ്പ് (ഓഡിറ്റര്‍), പ്രദീപ് തോമസ്, ജെസ്സ്‌മോന്‍ പുറമഠം, ജോര്‍ജ്ജ് നെല്ലാമറ്റം, ബിജു പെരികലം, ജയിംസ് പാറടിയില്‍, പുന്നസ് തച്ചേട്ട്, നിമ്മി തുരുത്തുമാലിയില്‍, ബിജി സി. മാണി, സൈമണ്‍ ചക്കാലപടവില്‍, റിന്‍സി, ജിജി സാം, സാജു കണ്ണംപള്ളി, ബിജോയി കാപ്പന്‍, ബിജോയി മാണി, പ്രിന്‍സ്റ്റണ്‍ ജോണ്‍, മാത്തുക്കുട്ടി കല്ലിടിക്കില്‍ എന്നിവരും ഇതിന് നേതൃത്വം കൊടുക്കുന്നു.


ചിക്കാഗോയിലെ എല്ലാ നല്ലവരായ കായികപ്രേമികളെയും ഈ പിക്‌നിക്കിലേക്കും ടൂര്‍ണമെന്റിലേക്കും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു.


വിശദവിവരങ്ങള്‍ക്ക്: സിബി കദളിമറ്റം 8473388265, ആഷ്‌ലി ജോര്‍ജ്ജ് 8476931882, പ്രവീണ്‍ തോമസ് 8477690050, ജോസ് മണക്കാട്ട് 8478304128.


മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.


Other News in this category



4malayalees Recommends