കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയ വീട്ടില്‍ മോടയില്‍ കുടുംബസംഗമം

കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയ വീട്ടില്‍ മോടയില്‍ കുടുംബസംഗമം
ന്യൂയോര്‍ക്ക്: മല്ലപ്പള്ളി കേന്ദ്രമായ കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയ വീട്ടില്‍ മോടയില്‍ കുടുംബങ്ങളുടെ 18ാം വാര്‍ഷീക പൊതുയോഗം ന്യൂയോര്‍ക്കില്‍ സ്‌റ്റോണി പോയിന്റിലുള്ള ഡോണ്‍ ബോസ്‌കോ റിട്രീറ്റ് സെന്ററില്‍ വെച്ചു നടത്തുകയുണ്ടായി.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ വന്നുചേര്‍ന്നു. സജീവമായ ചര്‍ച്ചകളും ആലോചനകളും, കലാപരിപാടികളും നടന്നു. കഴിഞ്ഞ വര്‍ഷം നമ്മെ വിട്ടുപിരിഞ്ഞ ഇരുപതോളം ബന്ധുക്കളുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ജൂലായ് 19ാം തീയതി വെള്ളിയാഴ്ച മുതല്‍ 21ാം തീയതി ഞായറാഴ്ച വരെ ആയിരുന്നു സമ്മേളനം റവ. ജോബി ജോയ് ആയിരുന്നു പ്രധാന പ്രാസംഗികന്‍.



Other News in this category



4malayalees Recommends