അമേരിക്കന്‍ സെനറ്റില്‍ പുതിയ തോക്ക് നിയമം കൊണ്ടുവരും: സെനറ്റര്‍ ഡിക്ക് ഡര്‍ബിന്‍

അമേരിക്കന്‍ സെനറ്റില്‍ പുതിയ തോക്ക് നിയമം കൊണ്ടുവരും: സെനറ്റര്‍ ഡിക്ക് ഡര്‍ബിന്‍
ഷിക്കാഗോ: യു.എസ് സെനറ്റ് സെപ്റ്റംബറില്‍ വീണ്ടും ചേരുമ്പോള്‍, ഓട്ടോമാറ്റിക് ഗണ്‍ ബാന്‍ ചെയ്യുന്ന നിയമവും 'റെഡ് ഫ്‌ളാഗ് ലോ'യും അവതരിപ്പിക്കുമെന്നു യു.എസ് സെനറ്റിലെ സീനിയര്‍ സെനറ്ററും, മൈനോരിറ്റി വിപ്പുമായ സെനറ്റര്‍ ഡിക്ക് ഡര്‍ബിന്‍ ഷിക്കാഗോ ഡൗണ്‍ ടൗണില്‍ നടന്ന തന്റെ കാമ്പയില്‍ 2020 ഉദ്ഘാടനം ചെയ്തു സംസാരിക്കവെ പറഞ്ഞു.


ഓഗസ്റ്റ് 3നു ടെക്‌സസിലെ എല്‍പാസോയിലും ഒഹായോയിലെ ഡെയ്റ്റണിലും നടന്ന വെടിവെയ്പ് തികച്ചും ക്രൂരവും, വേദനാജനകവുമായിരുന്നു. ഇങ്ങനെയുള്ള സംഭവങ്ങള്‍ അമേരിക്കയില്‍ ഇനിയും നടക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണം. തോക്ക് ലോബികളുടെ സ്വാധീനം മൂലമാണ് അമേരിക്കയില്‍ പല നിയമങ്ങളും നടപ്പിലാക്കാനുള്ള മജോറിറ്റി വോട്ട് ലഭിക്കാതെ പോകുന്നത്. 'റെഡ് ഫ്‌ളാഗ് ലോ' ഇന്ന് ചില സംസ്ഥാനങ്ങളില്‍ പ്രാബല്യത്തിലുണ്ട്. എന്നാല്‍ പല സംസ്ഥാനങ്ങളിലും ഇത് നടപ്പാക്കിയിട്ടില്ല. റെഡ് ഫ്‌ളാഗ് ലോ അനുസരിച്ച് മാനസിക രോഗമുള്ളവര്‍ക്കോ. ക്രിമിനലുകളായി തോന്നുന്നവര്‍ക്കോ തോക്ക് കൈവശമുണ്ടെങ്കില്‍ പോലീസില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അധികാരം നല്‍കുന്നുണ്ട്.


കുറ്റവാളികള്‍ക്കും, മയക്കുമരുന്ന് ലോബികള്‍ക്കും അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ ബാക്ക് ഗ്രൗണ്ട് ചെക്ക് ചെയ്യാതെ തോക്ക് വാങ്ങിക്കുവാന്‍ സാധിക്കും. അത് നിര്‍ത്തലാക്കുവാന്‍ ഫെഡറല്‍ നിയമം കൊണ്ടുവന്നാല്‍ മാത്രമേ സാധ്യമാകുകയുള്ളൂ. കാമ്പയില്‍ ഉദ്ഘാടനവേളയില്‍ യു.എസ് സെനറ്റര്‍ ടാമി ഡക്ക് വര്‍ത്ത്, സ്റ്റേറ്റ് സെനറ്റര്‍മാര്‍, ഡമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍, ഗോപിയോ ഷിക്കാഗോ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഏഷ്യന്‍ അമേരിക്കന്‍ ഡമോക്രാറ്റിക് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഡോ. താരീഖ് ഭട്ട് എന്നിവര്‍ പങ്കെടുത്തു.


വിവിധ സംസ്ഥാനങ്ങളില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യത സെനറ്റര്‍ റ്റാമി ഡക്ക് വര്‍ത്ത് വിശദീകരിച്ചു. വിജയത്തിനായി എല്ലാവരുടേയും സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Other News in this category



4malayalees Recommends