അമേരിക്കയിലെ നാസയിലേക്ക് പോകാന്‍ സൗദി വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി ലുലു ഗ്രൂപ്പ്; തെരഞ്ഞെടുക്കപ്പെടുന്ന 12 കുട്ടികള്‍ക്ക് നാസ സന്ദര്‍ശിക്കാം

അമേരിക്കയിലെ നാസയിലേക്ക് പോകാന്‍ സൗദി വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി ലുലു ഗ്രൂപ്പ്; തെരഞ്ഞെടുക്കപ്പെടുന്ന 12 കുട്ടികള്‍ക്ക് നാസ സന്ദര്‍ശിക്കാം
അമേരിക്കയിലെ നാസയിലേക്ക് പോകാന്‍ സൗദി അറേബ്യയിലെ കുട്ടികള്‍ക്ക് അവസരമൊരുക്കി ലുലു ഗ്രൂപ്പ്. അല്‍മറായ് ഗ്രൂപ്പുമായി സഹകരിച്ചാണ് നീക്കം. 12 വിദ്യാര്‍ത്ഥികള്‍ക്കാണ് സന്ദര്‍ശനത്തിനുള്ള അവസരമൊരുക്കുന്നത്. വിദ്യാര്‍ത്ഥികളെ നാസയുടെ പ്രത്യേക സംഘം തെരഞ്ഞെടുക്കും. ഇതിനായി അവര്‍ സൗദിയിലെത്തും.

ആഗസ്ത് 21 മുതല്‍ സെപ്തംബര്‍ അഞ്ച് വരെയുള്ള കാലയളവിലാണ് മത്സരത്തിന്റെ തുടക്കം. ഈ കാലയളവില്‍ ലുലു മാളുകളില്‍ നിന്ന് മത്സരത്തിന്റെ ടാഗുള്ള അല്‍മറായ് ഉത്പന്നങ്ങള്‍ ലഭിക്കും. ഇതിലെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ സോഷ്യല്‍ മീഡിയകളിലെ ലിങ്കു വഴിയോ മൂന്ന് ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കിയാല്‍ പ്രാഥമിക രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. സെപ്തംബര്‍ അഞ്ചിന് ശേഷം ശരിയുത്തരം നല്‍കിയവര്‍ക്കായി നാസയുടെ നേതൃത്വത്തില്‍ എഴുത്ത് പരീക്ഷയും ക്വിസ് മത്സരവും നടക്കും.9 മുതല്‍ പതിനെട്ട് വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് അവസരം

Other News in this category



4malayalees Recommends