അമ്മ പിണങ്ങിപ്പോയ തക്കത്തിന് മകളെ പീഡിപ്പിച്ചു ; എട്ടാം ക്ലാസുകാരിയെ രണ്ടുവര്‍ഷമായി പീഡിപ്പിച്ച പിതാവ് ഒളിവില്‍

അമ്മ പിണങ്ങിപ്പോയ തക്കത്തിന് മകളെ പീഡിപ്പിച്ചു ; എട്ടാം ക്ലാസുകാരിയെ രണ്ടുവര്‍ഷമായി പീഡിപ്പിച്ച പിതാവ് ഒളിവില്‍
14 കാരി പെണ്‍കുട്ടിയെ രണ്ടുവര്‍ഷമായി ലൈംഗീകമായി പീഡിപ്പിച്ച പിതാവ് ഒളിവില്‍. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മ രണ്ടുവര്‍ഷമായി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ഈ കാലയളവിലാണ് ഇയാള്‍ മകളെ പീഡിപ്പിച്ചത്.

മകളോടുള്ള ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാവിനോട് മകള്‍ നടന്ന കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സ്‌കൂള്‍ സമയത്ത് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പിതാവ് പീഡിപ്പിച്ചിരുന്നു. മാതാവ് തിരിച്ചെത്തിയ ശേഷം വീട്ടിലില്ലാത്ത സമയത്തും ഇയാള്‍ പീഡനം തുടര്‍ന്നു. പ്രതിയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ പിടികൂടാനുള്ള അന്വേഷണത്തിലാണ് പോലീസ് .

Other News in this category4malayalees Recommends