പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദിയിലെത്തി; കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദിയിലെത്തി;  കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ സൗദി അറേബ്യയിലെത്തി. ജിദ്ദ റോയല്‍ ടെര്‍മിനലില്‍ മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസാണ് ഇംറാന്‍ ഖാനെ സ്വീകരിച്ചത്.

പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, ധനകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ്, പ്രത്യേക സേനാ തലവന്‍ തുടങ്ങിയവരും ഇംറാന്‍ ഖാനൊപ്പം സൗദിയിലെത്തിയിട്ടുണ്ട്. കശ്മീര്‍ വിഷയത്തില്‍ സൗദിയുമായി സംഘം ചര്‍ച്ച നടത്തുമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ നിന്നായിരിക്കും യു.എന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തില്‍ പങ്കെടുക്കാനായി ഇംറാന്‍ ഖാന്‍ അമേരിക്കയിലേക്ക് തിരിക്കുന്നത്.

Other News in this category4malayalees Recommends