പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത; എയര്‍ ഇന്ത്യയുടെ ജിദ്ദ - കോഴിക്കോട് സര്‍വീസുകള്‍ അടുത്തമാസം 27 മുതല്‍ പുനരാരംഭിച്ചേക്കും; ഒദ്യോഗിക പ്രഖ്യാപനം ഉടന്‍; ആഴ്ചയില്‍ നാല് സര്‍വീസുകളും തുടങ്ങിയേക്കും

പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത; എയര്‍ ഇന്ത്യയുടെ ജിദ്ദ - കോഴിക്കോട് സര്‍വീസുകള്‍ അടുത്തമാസം 27 മുതല്‍ പുനരാരംഭിച്ചേക്കും;  ഒദ്യോഗിക പ്രഖ്യാപനം ഉടന്‍; ആഴ്ചയില്‍ നാല് സര്‍വീസുകളും തുടങ്ങിയേക്കും

എയര്‍ ഇന്ത്യയുടെ ജിദ്ദ - കോഴിക്കോട് സര്‍വീസുകള്‍ അടുത്തമാസം 27 മുതല്‍ പുനരാരംഭിച്ചേക്കും. ഇത് സംബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ആഴ്ചയില്‍ നാല് സര്‍വീസുകള്‍ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതായും സൂചനയുണ്ട്.


അടുത്ത മാസം 27ന് ഞായറാഴ്ച രാത്രി 11.15ന് ജിദ്ദയില്‍ നിന്ന് ആദ്യ വിമാനം കോഴിക്കോട്ടേക്ക് പുറപ്പെടും. തിരിച്ച് തൊട്ടടുത്ത ദിവസം കോഴിക്കോട് നിന്ന് വേകുന്നേരം 5.55ന് ജിദ്ദയിലേക്ക് പറക്കും. 29ന് ചൊവ്വാഴ്ച ഇതേ സമയത്താണ് അടുത്ത വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെടുക. ടിക്കറ്റ് ബുക്കിംഗ് അടുത്ത മാസം 10ന് ആരംഭിച്ചേക്കുമെന്നാണ് അറിവ്.

തുടക്കത്തില്‍ ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകള്‍ വീതമാണുണ്ടാകുക. ഹജ്ജിന് ശേഷം കോഴിക്കോട് - ജിദ്ദ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ എയര്‍ ഇന്ത്യ അറിയിച്ചിരുന്നു.

Other News in this category



4malayalees Recommends