സൗദിയില്‍ മാലിന്യ ടാങ്കിന്റെ മാന്‍ ഹോളില്‍ ഇറങ്ങിയ തൊഴിലാളി വിഷവാതകം ശ്വസിച്ചു മരിച്ചു; അപകടത്തില്‍ പെട്ടത് ജോലിയ്ക്കിടെ മാലിന്യ ടാങ്കില്‍ ഇറങ്ങിയ തൊഴിലാളികള്‍

സൗദിയില്‍ മാലിന്യ ടാങ്കിന്റെ മാന്‍ ഹോളില്‍ ഇറങ്ങിയ തൊഴിലാളി വിഷവാതകം ശ്വസിച്ചു മരിച്ചു; അപകടത്തില്‍ പെട്ടത് ജോലിയ്ക്കിടെ മാലിന്യ ടാങ്കില്‍ ഇറങ്ങിയ തൊഴിലാളികള്‍

സൗദിയില്‍ മാലിന്യ ടാങ്കിന്റെ മാന്‍ ഹോളില്‍ ഇറങ്ങിയ തൊഴിലാളികളിലൊരാള്‍ വിഷവാതകം ശ്വസിച്ചുമരിച്ചു. ബുറൈദയിലാണ് സംഭവം. ഒപ്പമുണ്ടായിരുന്ന രണ്ട് തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി.

കിങ് അബ്ദുല്ല റോഡിലെ അമ്യൂസ്‌മെന്റ് കോംപ്ലക്‌സിലാണ് ജോലിയ്ക്കിടെ മാലിന്യ ടാങ്കില്‍ ഇറങ്ങിയ തൊഴിലാളികള്‍ അപകടത്തില്‍പെട്ടത്. വിഷവാതകം നിറഞ്ഞ ടാങ്കിനുള്ളിലേക്ക് ഇറങ്ങിയ മൂന്നുപേരും ശ്വാസംമുട്ടി കുഴഞ്ഞു വീണു. സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതരാണ് ഇവരെ പുറത്തെടുത്തത്.

Other News in this category4malayalees Recommends