അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ടിന് ചിക്കാഗോയില്‍ ഉജ്ജ്വല സ്വീകരണം

അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ടിന് ചിക്കാഗോയില്‍ ഉജ്ജ്വല സ്വീകരണം

ചിക്കാഗോ: ചരിത്രമായി മാറുവാന്‍ പോകുന്ന കെസിവൈഎല്‍ തലമുറകളുടെ സംഗമത്തിനായി ചിക്കാഗോയില്‍ എത്തിയ കോട്ടയം അതിരുപതാ അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാത്യു മൂലക്കാട്ട് പിതാവിന് ചിക്കാഗോ എയര്‍ പോര്‍ട്ടില്‍ ഊഷ്മളമായ സ്വീകരണം ഒരുക്കി.


ക്നാനായ റീജിയന്‍ വികാരി ജനറാള്‍ മോണ്‍.തോമസ് മുളവനാല്‍, ജൂബിലി ആഘോഷങ്ങളുടെ ചെയര്‍മാന്‍ സാജു കണ്ണമ്പിള്ളി , റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്റ്റീഫന്‍ കിഴക്കേകുറ്റ്, ജനറല്‍ കോര്‍ഡിനേറ്റര്‍ ബിജു കെ ലൂക്കോസ്. അക്കോമഡേഷന്‍ കമ്മറ്റി. മാത്യു മാപ്പിളേട്ട് , ലിജോ മാപ്പിളേട്ട് എന്നിവര്‍ സ്വീകരണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.

നവംബര്‍ 1,2,3 തീയതികളില്‍ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തില്‍ വെച്ച് നടക്കുന്ന തലമുറകളുടെ സംഗമത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ പിതാവിനെ ശ്രീ.സാജു കണ്ണമ്പിള്ളി പൂച്ചെണ്ട് നല്‍കി ആനയിച്ചു .

Other News in this category



4malayalees Recommends