മതതീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യും. നീക്കവുമായി സൗദി

മതതീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യും. നീക്കവുമായി സൗദി
മതതീവ്രവാദവും വര്‍ഗീയതയും പ്രചരിപ്പിക്കുന്നവര്‍ക്ക് സൗദി അറേബ്യയില്‍ പൂട്ട് വീഴുന്നു. അത്തരം ചിന്താഗതി പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍, അത് ശ്രദ്ധയില്‍ പെടുന്ന ആര്‍ക്കും മൊബൈല്‍ ഫോണെടുത്ത് 990 എന്ന നമ്പര്‍ ഡയല്‍ ചെയ്ത് വിവരം അറിയിക്കാം. ഉടനടി പൊലീസെത്തി അത്തരം ആളുകളെ പൊക്കും. കുറ്റവാളികളെ പോലെ തന്നെയാണ് വര്‍ഗീയവാദികള്‍ക്കും തീവ്രവാദികള്‍ക്കും പൊലീസ് കരുതുക.

സ്വദേശികള്‍ക്ക് മാത്രമല്ല സൗദി അറേബ്യയിലുള്ള വിദേശികള്‍ക്കും ബാധകമാണ് ഇത്. പലതരം കുറ്റവാളികള്‍, തീവ്രവാദികള്‍, വര്‍ഗീയവാദികള്‍ എന്നിവരെ കുറിച്ച് വിവരം നല്‍കാന്‍ വിദേശികളും സൗദികളും 990 എന്ന നമ്പറില്‍ വിളിച്ചാല്‍ മതിയെന്ന് കഴിഞ്ഞ ദിവസമാണ് രാജ്യസുരക്ഷാ വിഭാഗം അറിയിച്ചത്. തീവ്രവാദികളോ കുറ്റവാളികളോ വര്‍ഗീയ ചിന്തയുള്ളവരോ ഉണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളെ കുറിച്ച് ആര്‍ക്കും വിളിച്ചറിയിക്കാവുന്നതാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെന്റര്‍ വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കും. ശേഷം കിട്ടിയ വിവരം ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ച് സ്ഥിരീകരിക്കും.

റിയാദ് സീസണ്‍, ദരിയ സീസണ്‍ ആഘോഷവേളയില്‍ ഇത് സംബന്ധിച്ച ബോധവത്കരണം പൊതുജനങ്ങള്‍ക്ക് രാജ്യ സുരക്ഷാ വിഭാഗം നല്‍കിയിരുന്നു. സൗദിക്കകത്ത് നിന്ന് വിവരം അറിയിക്കുന്നവര്‍ 990 എന്ന നമ്പറില്‍ വിളിക്കാനാണ് നിര്‍ദ്ദേശം.

Other News in this category



4malayalees Recommends