കാട്ടുതീകാരണം ഉയരുന്ന കനത്തപുക: മെല്‍ബണ്‍ വിമാനത്താവളത്തിലെ റണ്‍വേകളിലൊന്ന് അടച്ചുപൂട്ടി; 50ഓളം ഡൊമസ്റ്റിക് ഫ്‌ളൈറ്റുകള്‍ റദ്ദാക്കി; നിയന്ത്രണം നാളെയും തുടര്‍ന്നേക്കുമെന്നും ഫ്‌ളൈറ്റുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ പരിശോധിക്കണമെന്നും അധികൃതര്‍

കാട്ടുതീകാരണം ഉയരുന്ന കനത്തപുക:  മെല്‍ബണ്‍ വിമാനത്താവളത്തിലെ റണ്‍വേകളിലൊന്ന് അടച്ചുപൂട്ടി;  50ഓളം ഡൊമസ്റ്റിക് ഫ്‌ളൈറ്റുകള്‍ റദ്ദാക്കി; നിയന്ത്രണം നാളെയും തുടര്‍ന്നേക്കുമെന്നും ഫ്‌ളൈറ്റുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ പരിശോധിക്കണമെന്നും അധികൃതര്‍

കാട്ടുതീകാരണം ഉയരുന്ന കനത്ത പുക മൂലം മെല്‍ബണ്‍ വിമാനത്താവളത്തില്‍ 50 വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. വിക്ടോറിയ സ്‌റ്റേറ്റിലെ കിഴക്കന്‍ ഗ്ലിപ്സ്ലാന്‍ഡില്‍ നിന്ന് ഉയരുന്ന പുക കാരണം റണ്‍വേകളില്‍ ഒന്ന് അടച്ചുപൂട്ടേണ്ടി വന്നതാണ് 50ഓളം ഡൊമസ്റ്റിക് ഫ്‌ളൈറ്റുകള്‍ റദ്ദാക്കുന്നതിന് ഇടയാക്കിയത്. സ്ഥിതിഗതികള്‍ തുടര്‍ന്നേക്കുമെന്നും യാത്രക്കാര്‍ ഫ്‌ളൈറ്റുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ പരിശോധിക്കണമെന്നും വിമാനത്താവളത്തിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. നാളെയും വിമാന സര്‍വീസുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മെല്‍ബണില്‍ വായുമലിനീകരണം അപകടകരമായ തോതിലെന്ന് എയര്‍ വാച്ച് മെല്‍ബന്റെ മുന്നറിയിപ്പുണ്ട്. വിവിധ സബര്‍ബുകളില്‍ വായുവിന്റെ നിലവാരം വളരെ ശോചനീയമാണെന്നാണ് സൂചന. മെല്‍ബണ്‍ സബര്‍ബുകളായ ഡാന്‍ഡനോംഗ്, മെല്‍ടണ്‍, മക്ലോയ്ഡ് , മൂറൂല്‍ബാര്‍ക്ക്, അല്‍ഫിങ്ടണ്‍, ബോക്സ്ഹില്‍, ബ്രൈറ്റന്‍, ബ്രൂക്ലിന്‍, ഫുട്സ്‌ക്രെ, കൂളാരൂ, ഓമിയോ, ഓര്‍ബോസ്റ്റ് എന്നിവിടങ്ങളിലാണ് വായു മലിനീകരണത്തിന്റെ അളവ് ഏറ്റവും കൂടുതലായുള്ളത്.

അന്തരീക്ഷത്തിലെ വായുമലിനീകരണത്തിന്റെ തോത് കണ്ടെത്തി മുന്നറിയിപ്പ് റേറ്റിങ് നല്‍കുന്ന എയര്‍വാച്ചിന്റെ കണക്കുകള്‍ ഈ സബര്‍ബുകളില്‍ അന്തരീക്ഷമലിനീകരണം അപകടകരമാണെന്ന് സൂചിപ്പിക്കുന്നു. ഇതേതുടര്‍ന്ന വിക്ടോറിയന്‍ ആരോഗ്യ വകുപ്പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ലോകത്തെ ഏറ്റവും വായു മലിനീകരണം കൂടുതലുള്ള നഗരങ്ങളില്‍ ഒന്നായിരുന്നു മെല്‍ബണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.പുക കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ആളുകള്‍ പരമാവധി പുറത്തു ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Other News in this category



4malayalees Recommends