ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സില്‍ കുഞ്ഞുങ്ങള്‍ക്കിടാന്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന പേരുകള്‍ വെളിപ്പെടുത്തി അധികൃതര്‍. ആണ്കുട്ടിയാണെങ്കില് ഒലിവര്‍ എന്ന പേരും പെണ്‍കുട്ടിയാണെങ്കില്‍ ഷാര്‍ലറ്റ് എന്ന പേരും തെരഞ്ഞെടുക്കാനാണ് ഏറെ പേരും ഇഷ്ടപ്പെടുന്നത്. എന്‍എ,്ഡബ്ല്യു രജിസ്ട്രി ഓഫ് ബെര്‍ത്ത്സ് ഡെത്ത്സ് ആന്‍ഡ് മാരേജ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒലിവര്‍ എന്നത് കഴിഞ്ഞ തവണയും ഒന്നാം സ്ഥാനത്തെത്തിയ പേരാണ്. കഴിഞ്ഞ ആറു വര്‍ഷമായി ഏറ്റവും കൂടുതല്‍ പേര് കുട്ടികള്‍ക്കിടാന്‍ തെരഞ്ഞെടുത്ത പേരുകളുടെ കൂട്ടത്തില്‍ ഒലിവര്‍ എന്ന പേര് ഉള്‍പ്പെട്ടിട്ടുണ്ട്. നോവ ,വില്യം, എന്നീ പേരുകളോടും ആളുകള്‍ക്ക് പ്രിയമുണ്ട്.
കഴിഞ്ഞ് മൂന്ന് വര്‍ഷമായി എന്‍എസ്ഡബ്ല്യുവില്‍ പെണ്‍കുട്ടികള്‍ക്കിടാന്‍ തെരഞ്ഞെടുക്കുന്ന ഏറ്റവും ജനപ്രിയമായ പേരാണ് ഷാര്‍ലറ്റ്. ഒലീവിയ, മിയ എന്നിവയാണ് മറ്റ് ജനപ്രിയ നാമങ്ങള്‍. 2019ല്‍ 449 പെണ്‍കുട്ടികള്‍ക്കാണ് ഷാര്‍ലറ്റ് എന്ന് പേരിട്ടിരിക്കുന്നത്. 569 ആണ്‍കുട്ടികള്‍ക്ക് ഒലിവര്‍ എന്ന പേരുമിട്ടു. ജനപ്രിയ നാമങ്ങള്‍ താഴെ കാണാം.